- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1.20 കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ 13 വയസുള്ള ദത്തു പുത്രനെ കൊലപ്പെടുത്തി ദമ്പതികൾ; ലണ്ടനിൽ താമസിക്കുന്ന ആരതിക്കും ഭർത്താവ് കൻവാൽജീത്തിനും എതിരേ ഗുജറാത്ത് പൊലീസ് കേസെടുത്തു; പ്രവാസി ദമ്പതികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
അഹമ്മദാബാദ്: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ദത്തെടുത്ത മകനെ പ്രവാസി ഇന്ത്യക്കാരായ ദമ്പതികൾ കൊലപ്പെടുത്തിയതായി ഗുജറാത്ത് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ലണ്ടനിൽ താമസിക്കുന്ന ആരതി ലോക്‌നാഥിനെയും ഭർത്താവായ കൻവാൽജിത്സിൻഹ് റായ്ജാതയെയും പ്രതിചേർത്ത് അഹമ്മദാബാദ് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുകയാണ്. ഇവരുടെ ദത്തുപുത്രനായ ഗോപാലാണ് (13) കൊല്ലപ്പെട്ടത്. 1.20 കോടി രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ വേണ്ടിയാണ് ദമ്പതികൾ ഹീനകൃത്യത്തിനു തയാറായത്. അഞ്ചു ലക്ഷം രൂപയ്ക്കു വാടകയ്‌ക്കെടുത്ത അക്രമികളെകൊണ്ടാണ് ദത്തു പുത്രനെ കൊലപ്പെടുത്തിയത്. ആരതിയും ഭർത്താവും ചേർന്നു നിതീഷ് മുണ്ട് എന്നയാളുടെ സഹായത്താലാണു ഗോപാലിനെ ദത്തെടുത്തത്. അജ്ഞാതരായവരുടെ ആക്രമണത്തിൽ കുത്തേറ്റു ഗുരുതര പരുക്കുകളോടെ രാജ്‌കോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗോപാൽ തിങ്കളാഴ്ചയാണു മരിച്ചത്. ഈ മാസം എട്ടിനാണ് ആക്രമണം ഉണ്ടായത്. നിതീഷിനും കൂട്ടാളികൾക്കുമൊപ്പം രാജ്‌കോട്ടിൽനിന്നു മാലിയയിലേക്കു വരുന്ന വഴിയാണ് ഗോപാൽ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 2015 മു
അഹമ്മദാബാദ്: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ദത്തെടുത്ത മകനെ പ്രവാസി ഇന്ത്യക്കാരായ ദമ്പതികൾ കൊലപ്പെടുത്തിയതായി ഗുജറാത്ത് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ലണ്ടനിൽ താമസിക്കുന്ന ആരതി ലോക്‌നാഥിനെയും ഭർത്താവായ കൻവാൽജിത്സിൻഹ് റായ്ജാതയെയും പ്രതിചേർത്ത് അഹമ്മദാബാദ് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുകയാണ്. ഇവരുടെ ദത്തുപുത്രനായ ഗോപാലാണ് (13) കൊല്ലപ്പെട്ടത്.
1.20 കോടി രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ വേണ്ടിയാണ് ദമ്പതികൾ ഹീനകൃത്യത്തിനു തയാറായത്. അഞ്ചു ലക്ഷം രൂപയ്ക്കു വാടകയ്‌ക്കെടുത്ത അക്രമികളെകൊണ്ടാണ് ദത്തു പുത്രനെ കൊലപ്പെടുത്തിയത്.
ആരതിയും ഭർത്താവും ചേർന്നു നിതീഷ് മുണ്ട് എന്നയാളുടെ സഹായത്താലാണു ഗോപാലിനെ ദത്തെടുത്തത്. അജ്ഞാതരായവരുടെ ആക്രമണത്തിൽ കുത്തേറ്റു ഗുരുതര പരുക്കുകളോടെ രാജ്‌കോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗോപാൽ തിങ്കളാഴ്ചയാണു മരിച്ചത്.
ഈ മാസം എട്ടിനാണ് ആക്രമണം ഉണ്ടായത്. നിതീഷിനും കൂട്ടാളികൾക്കുമൊപ്പം രാജ്‌കോട്ടിൽനിന്നു മാലിയയിലേക്കു വരുന്ന വഴിയാണ് ഗോപാൽ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
2015 മുതൽ ഗോപാലിനെ കൊലപ്പെടുത്താൻ പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തുവന്നിരുന്നത്. അഞ്ച് ലക്ഷം രൂപയാണ് അക്രമിച്ചവർക്കു വാഗ്ദാനം ചെയ്തത്. ഇപ്പോൾ യുകെയിലുള്ള ദമ്പതികളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.