- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര കാറിൽ സഞ്ചരിച്ച് വൻ ബിസിനസ് തോക്കായി ചമയും; ഇടപാടുകാരെ കബളിപ്പിച്ച് വ്യാജരേഖ ചമച്ച് തട്ടിയെടുക്കുന്ന ഭൂമി പണയം വെച്ചു ബാങ്കുകളിൽ നിന്നും കോടികൾ വായ്പ്പയായി തട്ടിയെടുക്കും; കണ്ണൂർ മാട്ടൂൽ സ്വദേശി പി സി ഷക്കീലിന്റെ തട്ടിപ്പുകളിൽ വിശദ അന്വേഷണം
കണ്ണൂർ: ആലപ്പുഴയിൽ വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്ത ഭൂമി ഈടുവച്ച് ബാങ്കിനെ കബളിപ്പിച്ചു കോടികൾ തട്ടികൾ തട്ടിയെടുത്തതിന് പിടിയിലായ പഴയങ്ങാടി മാട്ടൂൽ സ്വദേശിയായ യുവാവിന് കണ്ണൂരിലെ ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന് സൂചന. ഇയാൾ ഇതിനു സമാനമായി കണ്ണൂർ, കാസർകോട് ജില്ലയിൽ തട്ടിപ്പുനടത്തിയിട്ടുണ്ടോയെന്ന അന്വേഷണം പൊലിസ് നടത്തിവരികയാണ്. മാടായി പുതിയങ്ങാടി സിവ്യൂവിലെ പി.സി ഷക്കീലാണ് (40) ആലപ്പുഴയിൽ അറസ്റ്റിലായത്.
ആലപ്പുഴ കൊമ്മാടി സ്വദേശിയായ റിട്ട. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ കൃഷ്ണക്കുറുപ്പിന്റെ 50 സെന്റ് സ്ഥലം കൈക്കലാക്കിയ കേസിലാണ് ഇയാളെ പൊലിസ് അറസ്റ്റു ചെയ്തത്. ദേശീയപാതയോരത്ത് 75 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി ഷക്കീൽ തട്ടിയെടുത്തെന്നാണ് കേസ്. സ്വന്തം പേരിൽ കൺസ്ട്രക്ഷൻ കമ്പനിയുണ്ടെന്ന വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനവുമായാണ് ജോൺ എന്നയാളുമൊത്ത് കൃഷ്ണക്കുറുപ്പിനെ സമീപിച്ചത്. വിശ്വാസം നേടാനായി കരാറുണ്ടാക്കി. വായ്പയെടുക്കാനെന്ന പേരിൽ വസ്തു ഷക്കീലിന്റെ പേരിലേക്ക് മാറ്റിയശേഷം മറ്റൊരാൾക്ക് മറിച്ചുവിറ്റ് മുങ്ങുകയായിരുന്നു.
2015ൽ മണ്ണഞ്ചേരി പൊലീസ് ഷക്കീലിനും ജോണിനുമെതിരെ കേസെടുത്ത് ഡിസിആർബിക്ക് കൈമാറിയിരുന്നു. ഇയാൾക്കായക നേരത്തെ ഡിസിആർബി ലുക്ക്? നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എറണാകുളം തോപ്പുംപടിയിലെ താമസസ്ഥലത്തുനിന്നാണ് ഷക്കീലിനെ റെയ്ഡു നടത്തി പൊലിസ് പിടികൂടിയത്. ഇയാളുടെ ഫൽറ്റിൽ നിന്നും 56 ലക്ഷം രൂപയും ആഡംബര കാറും പിടികൂടിയിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് പൊലിസ് പറയുന്നത്. പുതിയ ആഡംബര കാറും പിടിച്ചെടുത്തു. കോട്ടയം സ്വദേശിയായ സ്ത്രീയിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതിന് ക്രൈംബ്രാഞ്ചിലും ഷക്കീലിനെതിരെ കേസുണ്ട്.
എറണാകുളം വല്ലാർപാടം ഫെഡറൽ ബാങ്ക് ശാഖയിൽനിന്ന് 75 ലക്ഷം രൂപയുടെ വായ്പ മറ്റൊരാളുടെ പേരിൽ തട്ടിയെടുത്തതായും പരാതിയുണ്ട്. അത്യാധൂനിക ആഡംബര കാറുകളിൽ സഞ്ചരിച്ചിരുന്ന ഷക്കീൽ ഇടപാടുകാരുടെ വിശ്വാസം പിടിച്ചു പറ്റാനായി തനിക്ക് ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലും കൺസ്ട്രക്ഷൻ ബിസിനസുകളുണ്ടെന്നും കോവിഡ് പ്രതിസന്ധി മാറാത്തതു കാരണം താൽക്കാലിക മായി കേരളത്തിൽ തങ്ങി ബിസിനസ് ചെയ്യുകയാണെന്നു വിശ്വസിപ്പിച്ചിരുന്നു. ഒഴുക്കോടെ ഇംഗൽഷടക്കമുള്ള വിവിധ ഭാഷങ്ങൾ കൈക്കാര്യം ചെയ്യുന്ന ഇയാൾ തനിക്ക് സർക്കാരിലും വ്യവസായ ലോകത്തും വൻപിടിപാടാണെന്ന് തട്ടിപ്പിനിരിയാക്കുന്നവരെ വിശ്വസിപ്പിച്ചിരുന്നു.
കണ്ണൂർ ജില്ലയിലെ മാട്ടൂൽ, പുതിയങ്ങാടി മേഖലകളിൽ പ്രവാസി വ്യവസായിയായിട്ടാണ് ഇയാൾ അറിയപ്പെടുന്നത്. ആഡംബര കാറുകളിൽ ചീറിപ്പാഞ്ഞുപോകുന്നതു കാണുന്നതല്ലാതെ ഇയാളെ കുറിച്ചു ഇയാളെ കുറിച്ചു മറ്റുവിവരങ്ങൾ നാട്ടുകാർക്കറിയില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെയിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാജരേഖകൾ ഉപയോഗിച്ചു കോടിക്കണക്കണിന് രൂപയുടെ ഭൂമി തട്ടിപ്പുകളാണ് നടന്നത്. ഇതിൽ ഷക്കീലിനും പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലിസ്.
മറുനാടന് മലയാളി ബ്യൂറോ