- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണിനോടുള്ള ഇഷ്ടം കബീറിനെ സ്വദേശത്ത് മികച്ച കർഷകനാക്കി; പ്രവാസി മലയാളിക്ക് നാട്ടിൽ കാർഷിക പുരസ്‌ക്കാരം
സലാല: മണ്ണിനോടുള്ള ഇഷ്ടം കബീറിന്റെ രക്തത്തിൽ അലിഞ്ഞതായതിനാൽ ബിസിനസ് തിരക്കിനിടയിലും കർഷകന്റെ വേഷം അണിയാനാണ് കബീറിന് കൂടുതൽ താത്പര്യം. കബീറിന്റെ കൃഷിയോടുള്ള താത്പര്യം അവസാനം നാട്ടിൽ കർഷകപുരസ്‌ക്കാരം നേടുന്നതിൽ കൊണ്ടെത്തിക്കുകയും ചെയ്തു. സലാലയിൽ ബിസിനസുകാരനായ കോട്ടയം എരുമേലി കണമല സ്വദേശിയായ കബീറിന് വച്ചൂച്ചിറ ഗ്രാമപഞ്ചായത്
സലാല: മണ്ണിനോടുള്ള ഇഷ്ടം കബീറിന്റെ രക്തത്തിൽ അലിഞ്ഞതായതിനാൽ ബിസിനസ് തിരക്കിനിടയിലും കർഷകന്റെ വേഷം അണിയാനാണ് കബീറിന് കൂടുതൽ താത്പര്യം. കബീറിന്റെ കൃഷിയോടുള്ള താത്പര്യം അവസാനം നാട്ടിൽ കർഷകപുരസ്‌ക്കാരം നേടുന്നതിൽ കൊണ്ടെത്തിക്കുകയും ചെയ്തു. സലാലയിൽ ബിസിനസുകാരനായ കോട്ടയം എരുമേലി കണമല സ്വദേശിയായ കബീറിന് വച്ചൂച്ചിറ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് കാർഷിക പുരസ്‌ക്കാരം നൽകുകയായിരുന്നു.
36 വർഷമായി സലാലയിൽ ബിസിനസ് നടത്തിവരികയാണ് കബീർ. പ്രധാനമായും ഫ്രൂട്ട്‌സിന്റെ മൊത്ത കച്ചവടമാണ് നടത്തുന്നത്. ബിസിനസ് തിരക്കുകൾക്കിടയിലും കൃഷി ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന കബീർ മറുനാട്ടിലായാലും അവിടത്തെ കൃഷിരീതികളെക്കുറിച്ചും കാർഷിക വിളകളെക്കുറിച്ചും പഠിക്കും. ഇതിന്റെ ഫലമായി സലാലയിൽ നിന്ന് വിവിധ ഇനം പപ്പായയും ചീരയും നാട്ടിൽ കൊണ്ടുപോയി നട്ടിട്ടുണ്ട്.
നാട്ടിലെ തന്റെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് വിവിധ കൃഷികൾ കബീർ ചെയ്യുന്നുണ്ട്. വിവിധതരം റമ്പൂട്ടാൻ, ഓറഞ്ച്, പേരക്ക, ചാമ്പക്ക, വിവിധയിനം ചേമ്പ്, ജാതി, മാവ്, പ്‌ളാവ്, നെല്ലിക്ക, ചെറുനാരങ്ങ, കുടംപുളി, വാളൻ പുളി, തെങ്ങ് തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങളുടെ അനേകതരം വൃക്ഷങ്ങളാണ് 20 വർഷത്തിനിടെ വച്ചുപിടിപ്പിച്ചത്. ഇവ കൂടാതെ തേനീച്ച കൃഷിയുമുണ്ട്.
കബീറിന്റെ കൃഷിപ്രേമത്തിന് ഭാര്യ റഹീമയും മികച്ച പിന്തുണയാണ് നൽകുന്നത്. മക്കൾ: മക്കൾ: സമീർ അഹമ്മദ്, സഹീർ അഹമ്മദ്. ശഹീർ അഹമ്മദ്, ശബീർ അഹമ്മദ്.