- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര കൊടുത്താലും പഠിക്കാത്ത ഇന്ത്യൻ ബാങ്കുകൾ; ഹാക്ക് ചെയ്ത ഇ മെയിൽ സന്ദേശം കേട്ട് സിൻഡിക്കേറ്റ് ബാങ്ക് തട്ടിപ്പുകാർക്ക് കൈമാറിയത് 1.13 കോടി രൂപ; പരാതിയുമായി പ്രവാസിയുടെ കാത്തിരിപ്പ്
മംഗലൂരു: ബാങ്ക് മാനേജർമാരുമായുള്ള അടുപ്പം മൂലം ഇ മെയിൽ സന്ദേശം വഴി പണം ട്രാൻസ്ഫർ ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്ത ബാങ്കുകൾ ഇ മെയിൽ സന്ദേശം അനുസരിച്ച് പണം മാറാൻ ഇരിക്കുമ്പോൾ നഷ്ടമാകുന്നത് പാവപ്പെട്ട പ്രവാസിയുടെ അധ്വാന ഫലം തന്നെ. ഏറ്റവും ഒടുവിൽ കാനഡയിലുള്ള ഒരു പ്രവാസിക്ക് ഇങ്ങനെ നഷ്ടമായത് 1.13 കോടി
മംഗലൂരു: ബാങ്ക് മാനേജർമാരുമായുള്ള അടുപ്പം മൂലം ഇ മെയിൽ സന്ദേശം വഴി പണം ട്രാൻസ്ഫർ ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്ത ബാങ്കുകൾ ഇ മെയിൽ സന്ദേശം അനുസരിച്ച് പണം മാറാൻ ഇരിക്കുമ്പോൾ നഷ്ടമാകുന്നത് പാവപ്പെട്ട പ്രവാസിയുടെ അധ്വാന ഫലം തന്നെ. ഏറ്റവും ഒടുവിൽ കാനഡയിലുള്ള ഒരു പ്രവാസിക്ക് ഇങ്ങനെ നഷ്ടമായത് 1.13 കോടി രൂപയാണ്. ഞാൻ ഒന്നുമറിഞ്ഞില്ലെ എന്നു കൈമലർത്തി കഴിയുകയാണ് പണം മാറ്റിയ സിൻഡിക്കേറ്റ് ബാങ്ക്. കർണാകടയിലെ മണിപ്പാലിലെ ബ്രാഞ്ചിലാണ് സംഭവം. തന്റെ ഇ മെയിൽ ഹാക്ക് ചെയ്താണ് തട്ടിപ്പുകാർ പണം തട്ടിയതെന്ന് ഇദ്ദേഹം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പേഴ്‌സനൽ ഇ മെയിൽ ഐ ഡി ഹാക്ക് ചെയ്ത തട്ടിപ്പു സംഘം ഇദ്ദേഹത്തിന്റെ സിൻഡിക്കേറ്റ് ബാങ്കിന്റെ മണിപ്പാൽ് ബ്രാഞ്ചിലെ ഫോറിൻ കറൻസി എൻ ആർ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ദുബയ് നാഷണൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക് എന്നീ ബാങ്കുകളിലെ രണ്ട് അക്കൗണ്ടുകളിലേക്കായി ജനുവരി 17-നും ഒക്ടോബർ 27-നുമാണ് പണം മാറ്റിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഈ രണ്ട് ഇടപാടുകളും സിൻഡിക്കേറ്റ് ബാങ്ക് ചെയ്തു കൊടുത്തത് വെറും ഇ മെയിൽ സന്ദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് എന്നതാണ് അമ്പരിപ്പിക്കുന്ന വസ്തുത. ദുബയ് നാഷണൽ ബാങ്കിലേക്ക് 1,15000 യുഎസ് ഡോളറും അബുദാബി ഇസ്ലാമിക് ബാങ്കിലേക്ക് 70,000 ഡോളറുമാണ് ട്രാൻസ്ഫർ ചെയ്തു നൽകിയിരിക്കുന്നത്.
ഹോങ്കോങ്ങിലെ ബാങ്ക് ഓഫ് ചൈനയിലേക്കു കൂടി അൽപ്പം പണം ട്രാൻസ്ഫർ ചെയ്യണമെന്നാവശ്യപ്പെട്ട് നവംബർ 13-ന് വീണ്ടുമൊരു ഇ മെയിൽ സന്ദേശം കൂടി വന്നപ്പോൾ മാത്രമാണ് ബാങ്ക് തട്ടിപ്പ് മണക്കുന്നത്. വൈകി ഉദിച്ച ബുദ്ധിയിൽ അപ്പോൾ മാത്രമാണ് ബാങ്ക് അധികൃതർ കാനഡയിലുള്ള അക്കൗണ്ട് ഉടമയെ ബന്ധപ്പെടുന്നത്. ഹോങ്കോങ്ങിലെ ബാങ്കിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നോ എന്നന്വേഷിക്കാനാണ് പ്രവാസിയുമായി ബാങ്ക് ബന്ധപ്പെട്ടത്. അങ്ങനെ ഒരു മെയിൽ അദ്ദേഹം അയച്ചിട്ടില്ലെന്ന് ബാങ്ക് ഉറപ്പു വരുത്തുകയും ചെയ്തു. നേരത്തെ കബളിപ്പിക്കപ്പെട്ടുവെന്ന ബോധ്യപ്പെട്ട ബാങ്ക് അധികൃർ അപ്പോഴാണ് പൊലീസിനെ സമീപിക്കുന്നത്. 1,13,42,937 രൂപ തട്ടിപ്പിലൂടെ ഒരു എൻ ആർ ഐ അക്കൗണ്ടിൽ നിന്ന് വെട്ടിച്ചെന്നു കാണിച്ചു സിൻഡിക്കേറ്റ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ തന്നെയാണ് മണിപ്പാൽ പൊലീസിൽ പരാതിപ്പെടുകയും ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഉപഭോക്താക്കളിൽ നിന്ന് ഇ മെയിൽ മുഖേനയോ എസ് എം എസ് മുഖേനയോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെടാറില്ലെന്ന് ബാങ്കുകൾ സ്ഥിരമായി മുന്നറിയിപ്പുകൾ നൽകാറുണ്ട്. അതേസമയം ഉപഭോക്താക്കളുടെ ഇ മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഒപ്പിക്കുന്ന ഈ മെയിൽ തട്ടിപ്പുകളിൽ ബാങ്കുകൾ വേഗത്തിൽ വീണു പോകുന്നത് ആശങ്കാജനകമാണ്.