- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ കോവിഡ് ബാധിച്ച് എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ മരിച്ചു; ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; തകർന്ന മനസോടെ വിഷ്ണു നാട്ടിലെത്തിയത് തീർത്തും നിരാശനായി; പ്രിയതമയുടെ ഓർമ്മകളിൽ നൊന്ത് ജീവനൊടുക്കി യുവാവ്
ആലുവ: ആലുവ ചെങ്ങമനാട് യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയിൽ വീട്ടിൽ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെയും നവജാത ശിശുവിന്റെയും വേർപാടിൽ മനം നൊന്ത് നാട്ടിലെത്തിയതായിരുന്നു വിഷ്ണു. ഭാര്യ മരിച്ചതിന്റെ കടുത്ത വേദനയിലായിരുന്നു യുവാവ്. ഈ വിയോഗം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാർ കിടപ്പ് മുറിയുടെ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാർ ദേശം സി.എ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയിൽ അക്കൗണ്ടന്റായിരുന്നു വിഷ്ണു.
എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ പരിശോധന നടത്തുന്നതിനിടെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
അതീവഗുരുതരാവസ്ഥയിലായിരുന്നു ഗാഥ. കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥമരിച്ചു. അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരിച്ചു. തകർന്ന മനസോടെ രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ വിഷ്ണു നിരാശനായി കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ