- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയോട് അവസാനം ഫോണിൽ സംസാരിച്ചത് 2016 ഏപ്രിലിൽ; ജോലിത്തിരക്കിലായിരുന്നതിനാൽ അതിനുശേഷം സുഖവിവരം അന്വേഷിച്ചില്ല; വയോധികസദനത്തിലാക്കാൻ അമേരിക്കയിൽ നിന്ന് മുംബൈയിൽ എത്തിയപ്പോൾ കണ്ടത് കസേരയിൽ ഇരിക്കുന്ന അമ്മയുടെ അസ്ഥികൂടം: മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കൾ വായിച്ചറിയാൻ
മുംബൈ: അമ്മയോട് അവസാനം ഫോണിൽ സംസാരിച്ചത് 2016 ഏപ്രിലിലായിരുന്നു. ജോലിത്തിരക്കിലായിരുന്നതിനാൽ അതിനുശേഷം അമ്മയുടെ സുഖവിവരം അന്വേഷിച്ചില്ല. അമേരിക്കയിലായിരുന്ന മകൻ ഒരു വർഷത്തിലേറെക്കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് അമ്മയുടെ അസ്ഥികൂടവും. അന്ധേരി ലോഖണ്ഡ്വാലയിലെ ആഡംബരഫ്ളാറ്റിൽ വർഷങ്ങളായി തനിച്ചുകഴിയുകയായിരുന്ന ആശാ സഹാനി (63) യാണ് ശവസംസ്‌കാരം നടത്താൻപോലും ആളില്ലാതെ അഴുകി അസ്ഥികൂടമായത്. പ്രമുഖ ഐ.ടി. കമ്പനിയിൽ ഉദ്യോഗസ്ഥനായ റിതുരാജ് സഹാനി (43) ഇരുപതുവർഷമായി ഭാര്യയ്ക്കൊപ്പം അമേരിക്കയിലാണ് താമസം. നാലു വർഷം മുമ്പ് അച്ഛൻ മരിച്ചതോടെ അമ്മ ആശ മുംബൈയിലെ ഫ്ളാറ്റിൽ പത്താംനിലയിലെ അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു. ആരും ഈ അമ്മയെ അന്വേഷിച്ചില്ല. അതുകൊണ്ട് തന്നെ മരണം ആരും അറിഞ്ഞതുമില്ല. ലോഖണ്ഡ്വാലയിലെ സമ്പന്നരുടെ താമസകേന്ദ്രമായ ബെൽസ്‌കോട്ട് ടവറിലാണ് ആരുമറിയാതെ അമ്മ മരിച്ചത്. വർഷത്തിൽ ഒരിക്കലോ മറ്റോ മകൻ അമ്മയെ കാണാൻ നാട്ടിലെത്തും. വലിയ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം വൈകീട്ട് റിതുരാജ് എത്തിയപ്പോൾ ഫ്ലാറ്റ് അടഞ്ഞുകി
മുംബൈ: അമ്മയോട് അവസാനം ഫോണിൽ സംസാരിച്ചത് 2016 ഏപ്രിലിലായിരുന്നു. ജോലിത്തിരക്കിലായിരുന്നതിനാൽ അതിനുശേഷം അമ്മയുടെ സുഖവിവരം അന്വേഷിച്ചില്ല. അമേരിക്കയിലായിരുന്ന മകൻ ഒരു വർഷത്തിലേറെക്കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് അമ്മയുടെ അസ്ഥികൂടവും.
അന്ധേരി ലോഖണ്ഡ്വാലയിലെ ആഡംബരഫ്ളാറ്റിൽ വർഷങ്ങളായി തനിച്ചുകഴിയുകയായിരുന്ന ആശാ സഹാനി (63) യാണ് ശവസംസ്‌കാരം നടത്താൻപോലും ആളില്ലാതെ അഴുകി അസ്ഥികൂടമായത്. പ്രമുഖ ഐ.ടി. കമ്പനിയിൽ ഉദ്യോഗസ്ഥനായ റിതുരാജ് സഹാനി (43) ഇരുപതുവർഷമായി ഭാര്യയ്ക്കൊപ്പം അമേരിക്കയിലാണ് താമസം. നാലു വർഷം മുമ്പ് അച്ഛൻ മരിച്ചതോടെ അമ്മ ആശ മുംബൈയിലെ ഫ്ളാറ്റിൽ പത്താംനിലയിലെ അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു. ആരും ഈ അമ്മയെ അന്വേഷിച്ചില്ല. അതുകൊണ്ട് തന്നെ മരണം ആരും അറിഞ്ഞതുമില്ല.
ലോഖണ്ഡ്വാലയിലെ സമ്പന്നരുടെ താമസകേന്ദ്രമായ ബെൽസ്‌കോട്ട് ടവറിലാണ് ആരുമറിയാതെ അമ്മ മരിച്ചത്. വർഷത്തിൽ ഒരിക്കലോ മറ്റോ മകൻ അമ്മയെ കാണാൻ നാട്ടിലെത്തും. വലിയ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം വൈകീട്ട് റിതുരാജ് എത്തിയപ്പോൾ ഫ്ലാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ പൂട്ടുപൊളിച്ച് അകത്തുകയറി. അപ്പോഴാണ് മുറിയിൽ കസേരയിൽ ഇരിക്കുന്നരീതിയിൽ അമ്മയുടെ അസ്ഥികൂടം കണ്ടത്.
ശരീരം അഴുകിത്തീർന്ന് എല്ലുമാത്രം അവശേഷിച്ചതുകൊണ്ട് ആശ മരിച്ചിട്ട് ആഴ്ചകളായിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹപരിശോധനാഫലം കിട്ടിയാലേ മരണദിവസം കൃത്യമായി അറിയാനാവൂ. പത്താം നിലയിലെ രണ്ടു ഫ്ലാറ്റുകളും ആശയുടെ കുടുംബത്തിന്റേതായതിരുന്നു. ഇവരും അന്വേഷിച്ചില്ല. മൃതദേഹം അഴുകിയ ദുർഗന്ധം അയൽവാസികളാരും അറിഞ്ഞില്ല. താഴെയോ മുകളിലോ താമസിക്കുന്നവരോ വീട്ടുജോലിക്കാരോ ആശയെ അന്വേഷിച്ചു ചെന്നതുമില്ല.
അവസാനം വിളിച്ചപ്പോൾ ഒറ്റയ്ക്കാകുന്നതിന്റെ പ്രശ്നങ്ങളെപ്പറ്റിയാണ് അമ്മ സംസാരിച്ചതെന്ന് റിതുരാജ് പറഞ്ഞു. വയോധികസദനത്തിലാക്കിയാൽ നന്നായിരുന്നെന്നും പറഞ്ഞിരുന്നു. അതിനായി ഓടിയെത്തിയപ്പോൾ കണ്ടത് അമ്മയുടെ അസ്ഥികൂടവും.