- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിയിടത്തിലെ ടാങ്കിൽ കുളിക്കാനിറങ്ങി; കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം കൃഷിയിടത്തിലെ ടാങ്കിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് റിയാദിൽ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീൺ (35) ആണ് മരിച്ചത്.
വാദി ദവാസിറിൽ എയർപോർട്ടിനടുത്തെ കൃഷിയിടത്തിൽ 12 മീറ്റർ ആഴമുള്ള ടാങ്കിൽ സുഹൃത്തുക്കളുമൊത്ത് കുളിച്ചുകൊണ്ടിരിക്കെ പ്രവീൺ താഴ്ന്നു പോവുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമം നടക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story