- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്കെത്തി; ഭാര്യ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും ഒരു കുട്ടി പ്രസവത്തിനിടെ മരിച്ചു; രണ്ട് ആൺകുട്ടികളോടും ഭാര്യയോടും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കവെ വില്ലനെത്തിയത് ബൈക്ക് അപകടത്തിന്റെ രൂപത്തിൽ; കൺമണികളെ താലോലിച്ച് കൊതി തീരും മുമ്പ് രോഹിത് രാജിന്റെ മരണം
ദുബായ്: ഇഷ്ടകൺമണികളെ താലോലിച്ചു കൊതി തീരും മുമ്പ് പ്രവാസിയ യുവാവ് മരിച്ചു. അവധിക്ക് നാട്ടിലെത്തിയ വേളയിലായിരുന്നു അപകടമുണ്ടായത്. കോട്ടയം സ്വദേശിയായ രോഹിത് രാജ് ജോൺ ആണ് മരിച്ചത്. 33 വയസായിരുന്നു. ഭാര്യ മെർജിനിന്റെ പ്രസവത്തിനായിട്ടാണ് എയർ ട്രാവൽ എന്റർപ്രൈസ് ആൻഡ് ടൂറിസത്തിൽ ജോലി ചെയ്തിരുന്ന രോഹിത് കുടുംബത്തോടൊപ്പം പ്രവാസി ഭാരതീയ മിഷൻ വിമാനത്തിൽ നാട്ടിലേയ്ക്ക് പോന്നത്.
സെപ്റ്റബറിൽ ഭാര്യ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഒരു കുട്ടി പ്രസവത്തിനിടെ മരിച്ചു. രണ്ട് ആൺകുട്ടികളോടും ഭാര്യയോടും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയായിരുന്നു രോഹിത്തിന് അപകടം സംഭവിച്ചത്. ബന്ധുവിന്റെ വീട്ടിൽ നിന്നും മടങ്ങവെ വീടിന് ഒരു കിലോമീറ്റർ മാത്രം അകലെ വെച്ച് ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.
രോഹിത്തിനെ കുറിച്ച് ഏറെ നേരമായിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ അന്വഷിച്ചപ്പോഴാണ് റോഡ് അരികിൽ ഗുരുതര പരുക്കേറ്റ് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ അടുത്തുള്ള ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. റോഡിലെ വെള്ളത്തിൽ ബൈക്ക് തെന്നി വീണതായിരിക്കുമെന്നാണ് നിഗമനം.