- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25,000 രൂപ വരെയുള്ള പഴയ നോട്ടുകൾ കൈയിലുള്ള പ്രവാസികൾക്ക് ജൂൺ 30 വരെ മാറ്റിയെടുക്കാം; നോട്ട് പിൻവലിക്കൽ സമയത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെയും; വിമാനത്താവളതത്തിലെ കസ്റ്റംസ് ഡെസകിൽ ഡിക്ലയർ ചെയ്ത ശേഷം മാത്രം പുറത്തിറങ്ങുക; നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് പ്രവാസികൾ അറിയേണ്ട കാര്യങ്ങളെല്ലാം
കൊച്ചി: നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകൾ കൈമാറാനുള്ള സാധാരണ സമയപരിധി ഇന്നല സമാപിച്ചു. എന്നാൽ, പഴയ നോട്ടുകൾ കൈവശമുള്ള പ്രവാസികളും നോട്ട് പിൻവലിക്കൽ തീരുമാനം നടന്ന ഘട്ടത്തിൽ വിദേശത്തായിരുന്നവർക്കും ഇതിൽ വേവലാതിപ്പെടേണ്ടതില്ല. പ്രവാസി ഇന്ത്യക്കാർക്ക് കൈവശമുള്ള പഴയ നോട്ടുകൾ റിസർവ് ബാങ്ക് ഓഫീസുകളിൽ ജൂൺ 30 വരെ സമർപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഓർഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവച്ചു. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാർച്ച് 31ന് ശേഷം കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥയുള്ള ഓർഡിനൻസാണ് ഇത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ഇതിന് ശേഷം മാർച്ച് 31വരെ പഴയ നോട്ടുകൾ റിസർവ് ബാങ്കിന്റെ പ്രത്യേക ബ്രാഞ്ചുകളിൽ മാത്രം മാറ്റിയെടുക്കാം. അതിന് ശേഷവും അസാധുവാക്കിയ നോട്ട് ആരു കൈവശം വച്ചാലും ക്രിമനൽ കുറ്റമാകും. ഈ വ്യവസ്ഥയിലാണ് പ്രവാസികൾക്ക് ചെറിയ ഇളവ് നൽകുന്നത്. പ്രവാ
കൊച്ചി: നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകൾ കൈമാറാനുള്ള സാധാരണ സമയപരിധി ഇന്നല സമാപിച്ചു. എന്നാൽ, പഴയ നോട്ടുകൾ കൈവശമുള്ള പ്രവാസികളും നോട്ട് പിൻവലിക്കൽ തീരുമാനം നടന്ന ഘട്ടത്തിൽ വിദേശത്തായിരുന്നവർക്കും ഇതിൽ വേവലാതിപ്പെടേണ്ടതില്ല. പ്രവാസി ഇന്ത്യക്കാർക്ക് കൈവശമുള്ള പഴയ നോട്ടുകൾ റിസർവ് ബാങ്ക് ഓഫീസുകളിൽ ജൂൺ 30 വരെ സമർപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഓർഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവച്ചു.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാർച്ച് 31ന് ശേഷം കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥയുള്ള ഓർഡിനൻസാണ് ഇത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ഇതിന് ശേഷം മാർച്ച് 31വരെ പഴയ നോട്ടുകൾ റിസർവ് ബാങ്കിന്റെ പ്രത്യേക ബ്രാഞ്ചുകളിൽ മാത്രം മാറ്റിയെടുക്കാം. അതിന് ശേഷവും അസാധുവാക്കിയ നോട്ട് ആരു കൈവശം വച്ചാലും ക്രിമനൽ കുറ്റമാകും. ഈ വ്യവസ്ഥയിലാണ് പ്രവാസികൾക്ക് ചെറിയ ഇളവ് നൽകുന്നത്.
പ്രവാസികൾക്ക് ഡിക്ലറേഷൻ എഴുതി നൽകിയശേഷം പരമാവധി 25,000 രൂപവരെയുള്ള പഴയ നോട്ടുകൾ നിക്ഷേപിക്കാനാണ് അനുമതിയുള്ളത്. ഡിസംബർ 30-നകം പഴയ നോട്ടുകൾ ബാങ്കുകളിലൂടെ മാറ്റിയെടുക്കാൻ സാധിക്കാത്തവർക്ക് മാർച്ച് 31 വരെ റിസർവ് ബാങ്ക് ഓഫീസുകളിൽ നിക്ഷേപിക്കാൻ അനുവാദമുണ്ട്. ഇക്കാലയളവിൽ വിദേശത്തായിരുന്ന ഇന്ത്യൻ പൗരന്മാർക്കും ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ഓർഡിനൻസ് വ്യക്തമാക്കുന്നു. പ്രവാസികൾക്ക് ജൂൺ 30 വരെയാണ് ഇതിനുള്ള അനുമതി. പരമാവധി 25000 രൂപ വരെ മാത്രം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഇന്ത്യയിലെത്തുമ്പോൾ വിമാനത്താവളത്തിലെ കസ്റ്റംസ് ഡെസ്‌കിൽ തന്റെ കൈവശം ഇത്രയും രൂപയ്ക്കുള്ള പഴയ ഇന്ത്യൻ നോട്ടുകളുണ്ടെന്ന് ഡിക്ലറേഷൻ നൽകുക. ഈ ഡിക്ലറേഷൻ നൽകിയ നോട്ടുകൾ മാത്രമേ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനാവൂ. ഡിക്ലറേഷന്റെ വിശദാംശങ്ങൾ റിസർവ് ബാങ്ക് അറിയിക്കും.
തെറ്റായ ഡിക്ലറേഷൻ നൽകി നോട്ടുകൾ മാറാൻ ശ്രമിക്കുന്നത് 50,000 രൂപവരെയോ മാറാൻ ശ്രമിച്ച തുകയുടെ അഞ്ചിരട്ടിവരെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇപ്പോൾ അനുവദിച്ചിട്ടുള്ള കാലയളവിന് ശേഷം പഴയ നോട്ടുകൾ കൈവശംവെക്കുന്നതും മാറാൻ ശ്രമിക്കുന്നതും കുറ്റകരമാണ്. പതിനായിരം രൂപയോ പിടിക്കപ്പെടുന്ന തുകയുടെ അഞ്ചിരട്ടിയോ പിഴലഭിക്കാവുന്ന കുറ്റമായാണ് അത് പരിഗണിക്കപ്പെടുക.
നവംബർ എട്ടിന് കേന്ദ്ര സർക്കാർ കൈക്കൊണ്ട നോട്ടസാധുവാക്കൽ തീരുമാനത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സ്‌പെസിഫൈഡ് ബാങ്ക് നോട്‌സ് ഓർഡിനൻസ്.. 500, 1000 രൂപയുടെ നോട്ടുകൾ ഇതോടെ പൂർണമായി ഉപയോഗത്തിൽ ഇല്ലാതാവുകയും ചെയ്തു. ബാങ്കുകൡലൂടെ ഇനിയത് മാറിയെടുക്കാനോ നിക്ഷേപിക്കാനോ സാധ്യമല്ല. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമാകും ഇതിന് സൗകര്യമുണ്ടാവുക.
സർക്കാർ നിർദേശിച്ച നിശ്ചിത സമയത്ത് പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കാതിരുന്നവർക്ക് മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ അതിന് സൗകര്യം നൽകുന്നതിനുവേണ്ടിയാണ് കേന്ദ്ര ധനമന്ത്രാലയം ഓർഡിനൻസ് പുറപ്പെടുവിച്ചത്. പ്രവാസികളായ ഇന്ത്യക്കാർ, ഇക്കാലയളവിൽ വിദേശത്തായിരുന്നവർ എന്നിവരെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യംവെക്കുന്നത്.
കള്ളപ്പണത്തിന്റെ ഇടപാടുകൾ തടയുന്നതിനും സ്വിറ്റ്‌സർലൻഡ് പോലുള്ള രാജ്യങ്ങൡ പഴയ കറൻസികളുപയോഗിച്ചുള്ള നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും എല്ലാത്തരം ഇടപാടുകളും സുതാര്യമാക്കുന്നതിനുമാണ് ഇപ്പോഴത്തെ നടപടികളെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇതിനാണ് വിദേശത്തുനിന്നുള്ളവർ ഇന്ത്യയിലെത്തുമ്പോൾത്തന്നെ ഡിക്ലറേഷൻ നൽകണമെന്ന് കേന്ദ്രം നിഷ്‌കർഷിക്കുന്നത്. കൈയിലുള്ള നോട്ടുകളുടെ മൂല്യം, അവയുടെ നമ്പർ എന്നിവ രേഖപ്പെടുത്തുന്നതാകും ഡിക്ലറേഷൻ.