- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വിദേശത്ത് ഇരുന്ന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തുകൊടുക്കാം; വിദേശ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും അനുവദിക്കാൻ അനുമതിയായി
ന്യൂഡൽഹി: നിങ്ങൾ വിദേശത്തായതിനാൽ പ്രായമായ മാതാപിതാക്കൾക്ക് നാട്ടിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തുകൊടുത്ത് സഹായിക്കാൻ സാധിക്കാത്തതിൽ പലർക്കും വിഷമം അനുഭവപ്പെടാറുണ്ട്. നാളിതു വരെ അതിനുള്ള സംവിധാനങ്ങൾ ഉണ്ടാവാത്തതാണ് ഇതിന് കാരണം. എന്നാൽ പുതിയ പരിഷ്‌കാരമനുസരിച്ച് വിദേശത്ത് ഇരുന്ന് നിങ്ങളുടെ വിദേശ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് നാട്ടിലുള്ള നിങ്ങളുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നാട്ടിൽ നിങ്ങൾ പ്ലാൻ ചെയ്യുന്ന ട്രെയിൻ യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനും പുതിയ ബുക്കിങ് രീതി വിദേശമലയാളികൾ അടക്കമുള്ള എൻആർഐകൾക്കും മറ്റും പ്രയോജനപ്പെടുമെന്നുറപ്പാണ്. ഇതിന് പുറമെ വിദേശികൾക്കും ഇത്തരത്തിൽ ഇന്ത്യൻ ട്രെയിൻ ടിക്കറ്റുകൾ അവിടെ നിന്ന് ഈ രീതിയിലൂടെ ബുക്ക് ചെയ്യാൻ അവസരമൊരുങ്ങും. വിദേശ ബാങ്കുകൾ ഇഷ്യൂ ചെയ്യുന്ന ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച്
ന്യൂഡൽഹി: നിങ്ങൾ വിദേശത്തായതിനാൽ പ്രായമായ മാതാപിതാക്കൾക്ക് നാട്ടിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തുകൊടുത്ത് സഹായിക്കാൻ സാധിക്കാത്തതിൽ പലർക്കും വിഷമം അനുഭവപ്പെടാറുണ്ട്. നാളിതു വരെ അതിനുള്ള സംവിധാനങ്ങൾ ഉണ്ടാവാത്തതാണ് ഇതിന് കാരണം. എന്നാൽ പുതിയ പരിഷ്‌കാരമനുസരിച്ച് വിദേശത്ത് ഇരുന്ന് നിങ്ങളുടെ വിദേശ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് നാട്ടിലുള്ള നിങ്ങളുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നാട്ടിൽ നിങ്ങൾ പ്ലാൻ ചെയ്യുന്ന ട്രെയിൻ യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനും പുതിയ ബുക്കിങ് രീതി വിദേശമലയാളികൾ അടക്കമുള്ള എൻആർഐകൾക്കും മറ്റും പ്രയോജനപ്പെടുമെന്നുറപ്പാണ്. ഇതിന് പുറമെ വിദേശികൾക്കും ഇത്തരത്തിൽ ഇന്ത്യൻ ട്രെയിൻ ടിക്കറ്റുകൾ അവിടെ നിന്ന് ഈ രീതിയിലൂടെ ബുക്ക് ചെയ്യാൻ അവസരമൊരുങ്ങും.
വിദേശ ബാങ്കുകൾ ഇഷ്യൂ ചെയ്യുന്ന ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള മാറ്റങ്ങൾ നടപ്പിൽ വരുത്താൻ ഐആർസിടിസി ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇതിനാവശ്യമായ അത്യാവശ്യ മാറ്റങ്ങൾ ബുക്കിങ് സിസ്റ്റത്തിൽ ഉടൻ നടപ്പിലാക്കുന്നതാണ്. അതായത് ഇന്റർനാഷണൽ ട്രാൻസാക്ഷനുകൾ ഉൾക്കൊള്ളാൻ പര്യാപ്തമായ രീതിയിലുള്ള മാറ്റങ്ങളാണ് ഐആർസിടിസി സിസ്റ്റത്തിൽ വരുത്താനൊരുങ്ങുന്നത്.നിലവിൽ വിദേശികൾക്കും എൻആർഐകൾക്കും ഇന്ത്യയിലെ അഭ്യന്തര സഞ്ചാരത്തിനുള്ള ട്രെയിൻ ടിക്കറ്റുകൾ ടൂർ ഓപ്പറേറ്റർമാരിലൂടെയോ ഇവിടെയുള്ള ബന്ധുക്കളിലൂടെയോ മാത്രമേ നടത്താൻ സാധിക്കുന്നുള്ളൂ.വിദേശികൾക്കും എൻആർഐകൾക്കും ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കുകയും ഐആർസിടിസിക്ക് ഇത് സംബന്ധിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യാനുള്ള നിർദ്ദേശം നൽകിയെന്നുമാണ് റെയിൽവേ മിനിസ്ട്രിയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിനുകൾ, പാലസ്ഓൺ വീൽ, മഹാരാജ എന്നിവയടക്കമുള്ള ലക്ഷ്വറി സർവീസുകളും മറ്റ് ടൂറിസ്റ്റ് സ്‌പെഷ്യലുകളും വിദേശികൾക്ക് ഇഷ്ടപ്പെട്ട സർവീസുകളാണ്. ഇപ്പോൾ ഇവ അവർ ടൂർ ഓപ്പറേറ്റർമാരിലൂടെയാണ് ബുക്ക് ചെയ്യുന്നത്.പുതിയ പരിഷ്‌കാരം നടപ്പിലായാൽ വിദേശത്ത് നിന്നും ഇവയ്ക്ക് ബുക്ക് ചെയ്യാൻ അനായാസം സാധിക്കും. ലക്ഷ്വറി ട്രെയിനുകൾക്ക് പുറമെ റെഗുലർ സർവീസുകൾക്കും വിദേശത്ത് നിന്നും ബുക്ക് ചെയ്യാനാകും.ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നിലവിലുണ്ടെന്നും അവ ഐആർസിടിസി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവ പരിഹരിച്ച് കഴിഞ്ഞാൽ ഈ മാസം അവസാനത്തോടെ ഈ സംവിധാനം പ്രാവർത്തികമാകുമെന്നാണ് സൂചന.
നേരത്തെ തന്നെ ഈ സംവിധാനം നിലവിലുണ്ടായിരുന്നുവെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് കാർഡിന്റെ ദുരുപയോഗങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നുവെന്നുമാണ് ഐആർസിടിസി പറയുന്നത്. ഇത്തരം ദുരുപയോഗങ്ങളെ ചെറുക്കാൻ പര്യാപ്തമായ പരിശോധനകളും സംവിധാനങ്ങളും ഏർപ്പെടുത്തിക്കൊണ്ടാണ് ഇപ്പോൾ ഈ സംവിധാനം പ്രാവർത്തികമാക്കുന്നതെന്നും ഐആർസിടിസി പറയുന്നു. ഇതിലൂടെ സുരക്ഷിതമായ ഒരു ബുക്കിങ് അനുഭവം വിദേശ ഇന്ത്യക്കാർക്കും വിദേശികൾക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഐആർസിടിസി പറയുന്നു.
തങ്ങളുടെ വെബ്‌സൈറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐആർസിടിസി, റെയിൽവേ പിഎസ് യു എന്നിവ അടുത്തിടെ നിരവധി പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയിരുന്നു.ഹാക്കിംഗിനെ പ്രതിരോധിക്കാനായി മൾട്ടിലെയേർഡ് സെക്യൂരിറ്റി മാനദണ്ഡങ്ങൾ ഇതിന്റെ ഭാഗമായാണ് ഏർപ്പെടുത്തിയിരുന്നത്.സെക്കൻഡിൽ 250 ടിക്കറ്റുകൾ ഇഷ്യൂ ചെയ്യാൻ ഐആർസിടിസി വെബ്‌സൈറ്റിന് കരുത്തുണ്ട്. നിലവിൽ 58 ശതമാനം ടിക്കറ്റുകളും ഓൺലൈനിലൂടെയാണ് വിൽക്കുന്നത്. കഴിഞ്ഞ വർഷം ടിക്കറ്റ് വിൽപനയിലൂടെ 18,000 കോടി രൂപയാണ് ഐആർസിടിസി റെയിൽവേയ്ക്ക് നൽകിയിരുന്നത്. ഈ വർഷം അത് 25,000 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.