- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ പേരിൽ ചൈനയും അമേരിക്കയും തമ്മിൽ കടുത്ത പോരിലേക്ക്; എൻ.എസ്.ജി അംഗത്വം ഉറപ്പിക്കാൻ അമേരിക്കയും എതിർക്കാൻ ചൈനയും ഒരേപോലെ രംഗത്ത്; ആശങ്കയോടെ ഇന്ത്യ
ന്യൂക്ലിയർ സപ്ലെയേഴ്‌സ് ഗ്രൂപ്പിന്റെ (എൻ.എസ്.ജി) നിർണായക യോഗം സോളിൽ ചേരാനിരിക്കെ ഇന്ത്യയുടെ അംഗത്വം സംഘടനയെ രണ്ടുചേരികളാക്കിയിരിക്കുന്നു. അമേരിക്കയടക്കമുള്ള പ്രമുഖ രാജ്യങ്ങൾ ഇന്ത്യയ്ക്ക് അംഗത്വം നൽകണമെന്ന നിലപാടിലാണ്. എന്നാൽ, സോളിൽ ഈ വിഷയം ചർച്ച ചെയ്യാൻ പോലും പാടില്ലെന്ന കടുത്ത സമീപനമാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ അംഗത്വം ഇനി പരാജയപ്പെടുന്നത് സ്വന്തം പരാജയമെന്ന നിലയ്ക്കാകും അമേരിക്ക സ്വീകരിക്കുക. അമേരിക്കയും ചൈനയും തമ്മിലുള്ള കടുത്ത ഭിന്നതയെ ആളിക്കത്തിക്കാനും ഈ വിഷയം കാരണമാകും. ഇരു ശക്തികളെയും യോജിപ്പിക്കുന്നതിനും പ്രശ്‌നത്തിന് സ്വീകാര്യമായൊരു ഒത്തുതീർപ്പിന് ശ്രമിക്കുന്നതിനും മറ്റു ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. എൻഎസ്ജി അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. എന്നാൽ ആശങ്കപ്പെടുന്നത് ഒത്തുതീർപ്പു ഫോർമുലകളെച്ചൊല്ലിയാണ്. ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിന് സാവകാശം വേണമെന്ന ആവശ്യമുയർന്നാൽ അത് അമേരിക്കയ്ക്കും തള്ളാനാകാതെ വരും. അങ്ങനെ വന്നാൽ വർഷങ്ങളോളം വീണ്ടും അത് നീണ്ടുപ
ന്യൂക്ലിയർ സപ്ലെയേഴ്‌സ് ഗ്രൂപ്പിന്റെ (എൻ.എസ്.ജി) നിർണായക യോഗം സോളിൽ ചേരാനിരിക്കെ ഇന്ത്യയുടെ അംഗത്വം സംഘടനയെ രണ്ടുചേരികളാക്കിയിരിക്കുന്നു. അമേരിക്കയടക്കമുള്ള പ്രമുഖ രാജ്യങ്ങൾ ഇന്ത്യയ്ക്ക് അംഗത്വം നൽകണമെന്ന നിലപാടിലാണ്. എന്നാൽ, സോളിൽ ഈ വിഷയം ചർച്ച ചെയ്യാൻ പോലും പാടില്ലെന്ന കടുത്ത സമീപനമാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ അംഗത്വം ഇനി പരാജയപ്പെടുന്നത് സ്വന്തം പരാജയമെന്ന നിലയ്ക്കാകും അമേരിക്ക സ്വീകരിക്കുക. അമേരിക്കയും ചൈനയും തമ്മിലുള്ള കടുത്ത ഭിന്നതയെ ആളിക്കത്തിക്കാനും ഈ വിഷയം കാരണമാകും. ഇരു ശക്തികളെയും യോജിപ്പിക്കുന്നതിനും പ്രശ്‌നത്തിന് സ്വീകാര്യമായൊരു ഒത്തുതീർപ്പിന് ശ്രമിക്കുന്നതിനും മറ്റു ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്.
എൻഎസ്ജി അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. എന്നാൽ ആശങ്കപ്പെടുന്നത് ഒത്തുതീർപ്പു ഫോർമുലകളെച്ചൊല്ലിയാണ്. ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിന് സാവകാശം വേണമെന്ന ആവശ്യമുയർന്നാൽ അത് അമേരിക്കയ്ക്കും തള്ളാനാകാതെ വരും. അങ്ങനെ വന്നാൽ വർഷങ്ങളോളം വീണ്ടും അത് നീണ്ടുപോകാനും ഇടവരും.
ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാത്ത രാഷ്ട്രങ്ങളെ എൻഎസ്ജിയിൽ ഉൾപ്പെടുത്താനാവില്ലെന്ന നിലപാടാണ് ചൈന ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യയ്ക്ക് മാത്രമായി അംഗത്വം നൽകാനാവില്ലെന്നും കരാറിൽ ഒപ്പിടാത്ത എല്ലാ രാജ്യങ്ങളെയും എൻഎസ്ജിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും ചൈന വ്യക്തമാക്കുന്നു.
ചൈനയുടെ ഈ നിലപാടിന് പിന്നിൽ വലിയൊരു അപകടമുണ്ട്. ഇന്ത്യയ്‌ക്കൊപ്പം പാക്കിസ്ഥാനെയും എൻഎസ്ജിയിൽ കൊണ്ടുവരികയാണ് അതിന് പിന്നിലെ കളി. പാക്കിസ്ഥാനുകൂടി അംഗത്വം നൽകുകയെന്ന ആവശ്യമുയർന്നാൽ അത് അമേരിക്കയ്ക്കും കടുത്ത വെല്ലുവിളിയാകും. അത്തരമൊരു സാഹചര്യത്തിൽ തർക്കം മൂർഛിക്കുകയും ഇന്ത്യയുടെ അംഗത്വം നീട്ടിവെക്കാൻ ചൈനയ്ക്ക് സാധിക്കുകയും ചെയ്‌തേക്കാം.