- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നു; ഇന്ത്യയുടെ എൻഎസ്ജി അംഗത്വം തടഞ്ഞ ചൈനയുടെ സൗത്ത് ചൈന കടൽ അവകാശവാദത്തിനെതിരെ നിലപാടെടുത്ത് ഇന്ത്യ; ചൈനീസ് അയൽക്കാരെ ഒപ്പം നിർത്തി മോദിയുടെ നയതന്ത്ര നീക്കം
ന്യൂഡൽഹി: ആണവ വിതരണ സംഘത്തിൽ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് തടസ്സം നിൽക്കുന്നത് ചൈനയുടെ നിലപാടാണ്. ഇന്ത്യയെ ഈ കൂട്ടായ്മയുടെ ഭാഗമാക്കില്ലെന്ന് ചൈന വാശിപിടിക്കുമ്പോൾ, അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഇന്ത്യയും. സൗത്ത് ചൈന കടലിനെച്ചൊല്ലിയുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാതെ ഇന്ത്യ, ഈ വിഷയത്തിൽ ചൈനയുടെ എതിരാളികളുമായി സഖ്യത്തിലേർപ്പെടുകയും ചെയ്യുന്നു. എൻഎസ്ജി അംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തടസ്സം നിൽക്കുക മാത്രമല്ല ചൈന ചെയ്തതത്. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവൻ മസൂദ് അസറിനെതിരെ പ്രമേയം പാസ്സാക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തെയും ചൈന തടഞ്ഞിരുന്നു. ഇതോടെയാണ് നയതന്ത്ര തലത്തിൽ ചൈനയ്ക്ക് മറുപടി നൽകാൻ ഇന്ത്യ തീരുമാനിച്ചതും. കഴിഞ്ഞ മാസം സിംഗപ്പുരുമായി ചേർന്ന് ഇന്ത്യ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സൗത്ത് ചൈന കടലിൽ ചൈനയുടെ അവകാശവാദത്തെ പൂർണമായും നിരാകരിക്കാൻ ഇന്ത്യ ശ്രമം നടത്തിയിരുന്നു. സൗത്ത് ചൈന കടലിലെ തർക്കത്തിൽ ഭാഗഭാകക്കല്ലാത്തതിനാൽ, ഈ നീക്കത്തിൽനിന്ന് സിംഗപ്പുർ പി
ന്യൂഡൽഹി: ആണവ വിതരണ സംഘത്തിൽ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് തടസ്സം നിൽക്കുന്നത് ചൈനയുടെ നിലപാടാണ്. ഇന്ത്യയെ ഈ കൂട്ടായ്മയുടെ ഭാഗമാക്കില്ലെന്ന് ചൈന വാശിപിടിക്കുമ്പോൾ, അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഇന്ത്യയും. സൗത്ത് ചൈന കടലിനെച്ചൊല്ലിയുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാതെ ഇന്ത്യ, ഈ വിഷയത്തിൽ ചൈനയുടെ എതിരാളികളുമായി സഖ്യത്തിലേർപ്പെടുകയും ചെയ്യുന്നു.
എൻഎസ്ജി അംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തടസ്സം നിൽക്കുക മാത്രമല്ല ചൈന ചെയ്തതത്. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവൻ മസൂദ് അസറിനെതിരെ പ്രമേയം പാസ്സാക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തെയും ചൈന തടഞ്ഞിരുന്നു. ഇതോടെയാണ് നയതന്ത്ര തലത്തിൽ ചൈനയ്ക്ക് മറുപടി നൽകാൻ ഇന്ത്യ തീരുമാനിച്ചതും.
കഴിഞ്ഞ മാസം സിംഗപ്പുരുമായി ചേർന്ന് ഇന്ത്യ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സൗത്ത് ചൈന കടലിൽ ചൈനയുടെ അവകാശവാദത്തെ പൂർണമായും നിരാകരിക്കാൻ ഇന്ത്യ ശ്രമം നടത്തിയിരുന്നു. സൗത്ത് ചൈന കടലിലെ തർക്കത്തിൽ ഭാഗഭാകക്കല്ലാത്തതിനാൽ, ഈ നീക്കത്തിൽനിന്ന് സിംഗപ്പുർ പിന്മാറിയെങ്കിലും മറ്റു രാജ്യങ്ങളെ കൂടെ നിർത്താനുള്ള ശ്രമം ഇന്ത്യ ഉപേക്ഷിച്ചിട്ടില്ല. വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പിൻസ്, ബ്രൂണെ, ജപ്പാൻ തുടങ്ങി സൗത്ത് ചൈന കടലിന്റെ ഉപയോക്താക്കളെയെല്ലാം ഒപ്പം നിർത്താനാണ് ഇന്ത്യയുട ശ്രമം.
അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന നീക്കങ്ങളിലൊന്നും സൗത്ത് ചൈന കടലിനെച്ചൊല്ലി ജപ്പാനുമായി സംയുക്ത പ്രസ്താവനയിൽ ഏർപ്പെടുകയാവും. സൗത്ത് ചൈന കടലിന്റെ കാര്യത്തിൽ െൈട്രെബ്യൂണൽ വിധി അംഗീകരിക്കണമെന്നതാകും ഇന്ത്യ എടുക്കുന്ന നിലപാട്. ട്രിബ്യൂണൽ വിധി അംഗീകരിക്കില്ലെന്ന നിലപാടാണ് ചൈന തുടരുന്നത്. സെപ്റ്റംബറിൽ മോദി വിയറ്റ്‌നാം സന്ദർശി്ച്ചപ്പോൾ സമാനമായ പ്രസ്താവന ഇരുരാജ്യങ്ങളും നടത്തിയിരുന്നു. മേഖലയിലുള്ള മറ്റുരാജ്യങ്ങളുമായും അത് തുടരാനാണ് ഇന്ത്യയുടെ നീക്കം.
സൗത്ത് ചൈന കടലിനെച്ചൊല്ലി ചൈന ഉന്നയിക്കുന്ന അവകാശവാദത്തിനെതിരെ ഇന്ത്യയെപ്പോലെ മേഖലയിലെ സുപ്രധാന രാജ്യങ്ങലിലൊന്നിന്റെ പിന്തുണ നേടുകയാണ് ജപ്പാന്റെയും ലക്ഷ്യം. സൗത്ത് ചൈന കടൽ തർക്കത്തിൽ ഇന്ത്യയുടെ അഭിപ്രായത്തെ ജപ്പാൻ ഏറെ വിലമതിക്കുന്നുണ്ട്. കിഴക്കൻ ചൈന കടലിലുള്ള ജപ്പാന്റെ സെൻകാക്കു ദ്വീപിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെയാണ്. ജപ്പാൻ സെൻകാക്കു എന്ന് വിളിക്കുന്ന ദ്വീപിനെ ചൈന ദ്യോയു എന്നാണ് വിശേഷിപ്പിക്കുന്നത്.