- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ യുവതീപ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും ബന്ദിയാക്കി ചോദിച്ചുവാങ്ങിയ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാർ ശ്രമം; എത്ര ശ്രമിച്ചാലും ഈശ്വരവിശ്വാസികൾക്കിടയിൽ ചേരിതിരിവോ ജാതിസ്പർദ്ധയോ ഉണ്ടാകില്ല; രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന കരുതുന്നവർക്ക് തെറ്റുപറ്റിയെന്നും എൻഎസ്എസ്; പിണറായി സർക്കാരിനെ കടന്നാക്രമിച്ച് വീണ്ടും പത്രക്കുറിപ്പ്; വനിതാ മതിലിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് സുകുമാരൻ നായർ
ചങ്ങനാശ്ശേരി: ശബരിമല പ്രശ്‌നത്തിൽ സർക്കാരിനെതിരെ വീണ്ടും കടന്നാക്രമണവുമായി എൻഎസ്എസ്. വനിതകളുടെ നവോത്ഥാന മതിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി എൻ എസ് എസ് എത്തുന്നത്. ശബരിമലയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമിക്കുന്നതെന്ന് എൻഎസ്എസ് ആരോപിച്ചു. യുവതീപ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല. സവർണനെന്നും അവർണനെന്നും ജാതീയ വേർതിരിവുണ്ടാക്കുകയാണ് സർക്കാരെന്നാണ് എൻഎസ്എസ് നിലപാട്. സർക്കാരുമായി യാതൊരു ഒത്തുതീർപ്പിനുമില്ലെന്നാണ് പുതിയ പത്രക്കുറിപ്പിലൂടെ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കുന്നത്. 'നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി എന്തു ബന്ധമാണുള്ളത്? അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവർത്തനങ്ങളിലൂടെ നമ്മുടെ നാട്ടിൽ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങളുടേയും ആശ്വരവിശ്വാസത്തിന്റേയും പ്രശ്‌നമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിൽക്കുന്നത്യ നവോത്ഥാന പ്രവർത്തനങ്ങളുമായി അതിന
ചങ്ങനാശ്ശേരി: ശബരിമല പ്രശ്‌നത്തിൽ സർക്കാരിനെതിരെ വീണ്ടും കടന്നാക്രമണവുമായി എൻഎസ്എസ്. വനിതകളുടെ നവോത്ഥാന മതിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി എൻ എസ് എസ് എത്തുന്നത്. ശബരിമലയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമിക്കുന്നതെന്ന് എൻഎസ്എസ് ആരോപിച്ചു. യുവതീപ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല. സവർണനെന്നും അവർണനെന്നും ജാതീയ വേർതിരിവുണ്ടാക്കുകയാണ് സർക്കാരെന്നാണ് എൻഎസ്എസ് നിലപാട്. സർക്കാരുമായി യാതൊരു ഒത്തുതീർപ്പിനുമില്ലെന്നാണ് പുതിയ പത്രക്കുറിപ്പിലൂടെ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കുന്നത്.
'നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി എന്തു ബന്ധമാണുള്ളത്? അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവർത്തനങ്ങളിലൂടെ നമ്മുടെ നാട്ടിൽ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങളുടേയും ആശ്വരവിശ്വാസത്തിന്റേയും പ്രശ്‌നമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിൽക്കുന്നത്യ നവോത്ഥാന പ്രവർത്തനങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ലയ ഈ വസ്തുത തിരിച്ചറിഞ്ഞ കേസ് ഉത്ഭവിച്ചപ്പോൾ തന്നെ ആ വക കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകാതെ, അതിന് അനുകൂല സത്യവാങ്മൂലം നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും ബന്ദിയാക്കി നിർത്തി, ചോദിച്ചുവാങ്ങിയ ഈ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാനത്തിന്റെ പേരിൽ നടത്തിയ ആ സംഗമവും എന്നു പറഞ്ഞാൽ തെറ്റുണ്ടോ?-എന്ന ചോദ്യമാണ് എൻ എസ് എസ് മുന്നോട്ട് വയ്ക്കുന്നത്.
സർക്കാർ എത്രതന്നെ ശ്രമിച്ചാലും, ഈശ്വരവിശ്വാസികൾക്കിടയിൽ സവർണ്ണ, അവർണ്ണ ചേരിതിരിവോ ജാതിസ്പർദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തിൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റി എന്ന് പറയാതെ വയ്യെന്നും സുകുമാരൻ നായർ പറയുന്നു. ഇന്നലെ നവോത്ഥാന സംഘടനകളുടെ യോഗം സർക്കാർ വിളിച്ചിരുന്നു. ഇതിൽ എൻ എസ് എസ് പങ്കെടുത്തില്ല. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സർക്കാരിന് പിന്തുണ നൽകി. എൻ എസ് എസിനെ വെള്ളാപ്പള്ളി പരിഹസിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നവോത്ഥാന മതിലിൽ സർക്കാരിനെതിരെ കടന്നാക്രമണവുമായി സുകുമാരൻ നായർ എത്തുന്നത്.
ശബരിമലത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന കാലഘട്ടത്തിൽ ശക്തമായി ഇടപെട്ട സമുദായങ്ങളുടെ നേതാക്കളെ ചർച്ചയ്ക്കു വിളിച്ചത് എൻ.എസ്.എസിനെ ലക്ഷ്യമിട്ടായിരുന്നു. അനുനയനീക്കം പാളിയെന്ന സന്ദേശമാണ് ഇന്നത്തെ പത്രക്കുറിപ്പിലൂടെ എൻ എസ് എസ് നൽകുന്നത്. ഇടതുസർക്കാരുമായി ഇനി ഒരുവിധത്തിലും സഹകരണത്തിനില്ലെന്ന സന്ദേശമാണ് ഇതിലുള്ളത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചതനുസരിച്ച് സർക്കാരിന്റെ പ്രത്യേക ദൂതൻ എൻ.എസ്.എസ്. ആസ്ഥാനത്തെത്തിയാണു യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്. അപ്പോൾ തന്നെ പങ്കെടുക്കില്ലെന്ന് സുകുമാരൻ നായർ അറിയിച്ചു.
രണ്ടു പതിറ്റാണ്ടോളമായി ഇരുമുന്നണികളുമായും സമദൂരം പാലിക്കുന്ന എൻ.എസ്.എസ്. അടുത്ത തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിക്കുമെന്നാണു സൂചന. ഒരു പക്ഷത്തിനും പിന്തുണ നൽകാതെ ഇടതുമുന്നണിക്ക് എതിരായ നിലപാട് സ്വീകിരക്കും. ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്നവർക്കായിരിക്കും പിന്തുണയെന്നു വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. യുവതീ പ്രവേശനത്തിനെതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി വിധി കാത്തിരിക്കുന്നതിനാൽ ഇനി സമവായത്തിന് പ്രസക്തിയില്ലെന്ന നിലപാടിലാണ് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ അനുനയിപ്പിച്ചു യോഗത്തിൽ പങ്കെടുപ്പിക്കാൻ സിപിഎം നേതൃത്വം പെരുന്നയിലേക്ക് ദൂതന്മാരെ അയച്ചെങ്കിലും ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ച് നിന്നു.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിനെ എൻഎസ്എസ് പിന്തുണച്ചിരുന്നു. ശബരിമല വിഷയത്തോടെ ഇതാണ് മാറുന്നത്. ശബരിമല ദർശനത്തിനെത്തിയ കെ.പി.ശശികല, കെ.സുരേന്ദ്രൻ എന്നിവരെ അറസ്റ്റു ചെയ്തതിലും എൻ.എസ്.എസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചങ്ങനാശേരി യൂണിയൻ വിജയദശമി സമ്മേളനത്തിൽ, ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് പാളിച്ച പറ്റിയെന്ന് സുകുമാരൻ നായർ തുറന്നടിച്ചു. വിശ്വാസികളായ സ്ത്രീകളെ മുന്നിൽ നിറുത്തി നാമജപ ഘോഷയാത്രയ്ക്ക് തുടക്കമിട്ടതും എൻ.എസ്.എസായിരുന്നു. സുപ്രീം കോടതിയിൽ സർക്കാരിന്റെ വാദത്തിനെതിരേ എൻ.എസ്.എസ്. ശ്രദ്ധേയമായ വാദങ്ങൾ നടത്തി. പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച് കോടതിവിധി വന്നപ്പോൾ എതിരഭിപ്രായം ശക്തമായി തുറന്നുപറഞ്ഞു. ഇതോടെയാണ് ബിജെപിയും കോൺഗ്രസും വിശ്വാസികൾക്ക് അനുകൂല നിലപാടുമായെത്തിയത്.
ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് ഇടപെടൽ, വിധി നടപ്പാക്കാനുള്ള സർക്കാരിന്റെ തിടുക്കം എന്നിവയിലെല്ലാം എതിരഭിപ്രായം പരസ്യമാക്കുന്നതിൽ എൻ.എസ്.എസ്. മടികാട്ടിയില്ല. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ പത്രക്കുറിപ്പും.