കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര എൻഎസ്എസ് കരയോഗം വാർഷിക ജനറൽ ബോഡിയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ആർ മോഹൻകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പി ദിവാകരൻ നായർ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി പി സജിത്കുമാർ പ്രവർത്തന റിപ്പോർട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇ വി നന്ദന, യുഎസ്എസ് ഗിഫ്റ്റഡ് ചൈൽഡ് ബഹുമതി നേടിയ സിദ്ധാർത്ത് സജിത്ത് എന്നിവരെ അനുമോദിച്ചു.

എൻ വി അരവിന്ദാക്ഷൻ നായർ, എ എം ലോഹിതാക്ഷൻ നായർ, യു ഗോപാലൻ നായർ, എൻ വി ബാലചന്ദ്രൻ നായർ, എ എം രഞ്ജിത്ത്കുമാർ, ഇ ഉഷ, ഇ വി ശ്രീവിദ്യ, പ്രഭാ രാജൻ, ശ്യാമള ഗോപി തുടങ്ങിയവർ സംസാരിച്ചു.
കെ ദിവാകരൻ നായർ (പ്രസിഡന്റ്), എൻ വി ബാലചന്ദ്രൻ നായർ (വൈസ് പ്രസിഡണ്ട്), പി സജിത്കുമാർ (സെക്രട്ടറി), എ എം രാജേഷ്‌കുമാർ (ജോയിന്റ് സെക്രട്ടറി), രവീന്ദ്രപ്രസാദ് (ട്രഷറർ), എ എം ലോഹിതാക്ഷൻ നായർ, എൻ വി അരവിന്ദാക്ഷൻ നായർ (താലൂക്ക് യൂണിയൻ പ്രതിനിധികൾ), പി ദിവാകരൻ നായർ (ഇലക്ടറൽ റോൾ മെമ്പർ) എന്നിവർ ഭാരവാഹികളായി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.