നായർ സർവ്വീസ് സൊസൈറ്റി, കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'ശ്രാവണപ്പൂമ്പുലരി 2016' ന്റെ ഫ്ലയർ പ്രകാശനം ഫർവാനിയായിൽ നടന്ന എക്സിക്യൂട്ടിവ് മെംബർമാരുടെ യോഗത്തിൽ നടന്നു. പ്രസിഡന്റ് ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ, ട്രഷറർ ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ലുലു എക്സ്ചേയ്ഞ്ച് അക്കൗണ്ട്സ് മാനേജർ ആനന്ദ് ഗോപിനാഥ് 'ശ്രാവണപ്പൂമ്പുലരി ഫ്ളയർ 'എക്സിക്യുട്ടീവ് അംഗം ശ്രീകുമാർ ഫഹാഹീലിനു നല്കി പ്രകാശനം ചെയ്തു. ലുലു എക്സ്ചേയ്ഞ്ച് എച്ച്. ആർ മാനേജർ സായി കൃഷ്ണ റാഫിൾ കൂപ്പൺ സുരേഷ് കുമാർ ഷർക്കിന് കൈമാറി. ലുലു എക്സ്ചേയ്ഞ്ച് ഏരിയ മാനേജർ ഷഫാസ് അഹമ്മദ് ഫസൽ ഓണസദ്യ ഫുഡ് കൂപ്പൺ ശിവൻ കുട്ടി മംഗഫിന് നല്കുകയും ചെയ്തു.

എൻ എസ് എസ് കുവൈറ്റിന്റെ ഓണാഘോഷപ്പരിപാടിക്ക് ലുലു എക്സ്ചേയ്ഞ്ച് മാനേജ്മെന്റ് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ജനറൽ പ്രോഗ്രാം കൺവീനർ ഹരിപിള്ള ലുലു എക്സ്ചേയ്ഞ്ച് മാനേജ്മെന്റിനോടുള്ള നന്ദി അറിയിച്ചു. ഈ വർഷത്തെ ഓണപ്പരിപാടി 'ശ്രാവണപ്പൂമ്പുലരി 2016 'ഒക്ടോബർ പതിന്നാലിന് കാർമ്മൽ ഇന്ത്യൻ സ്‌കൂൾ, ഖൈത്താനിൽ വച്ച് നടക്കും. ഈ വർഷത്തെ ഓണസദ്യ പ്രമുഖ വള്ള സദ്യാ വിദഗ്ദ്ധൻ ആറന്മുള ഗോപാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലായിരിക്കും നടക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.