- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിലും വിശ്വാസമില്ലാതിരുന്ന യാഥാസ്ഥിതികരായ നായർ സമുദായാംഗങ്ങൾ മാറി ചിന്തിക്കുകയാണ്; ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരെ ചെറുക്കും; നിരീശ്വരവാദം അടിച്ചേൽപിക്കാനുള്ള നീക്കം വിലപ്പോവില്ല: സമദൂരം ഉപേക്ഷിച്ച് സിപിഎമ്മിനെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് എൻഎസ് എസ്; അവസരം മുതലെടുക്കാൻ നീക്കങ്ങളുമായി ബിജെപി നേതൃത്വവും
ചെങ്ങന്നൂർ: ശബരിമലയിൽ വിശ്വാസികളുടെ വികാരം സർക്കാർ മാനിച്ചില്ലെന്ന് എൻഎസ്എസ് നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയ രാഷ്ട്രീയ തീരുമാനങ്ങൾക്ക് എൻഎസ്എസ് തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ശബരിമലയിലെ ആചാരസംരക്ഷണത്തിന് പുതിയ തലം നൽകിയത് ജനറൽ സെക്രട്ടറിയായ ജി സുകുമാരൻ നായരുടെ വാക്കുകളാണ്. കേരളത്തിലുടനീളം എൻ എസ് എസ് നാമജപയജ്ഞങ്ങളും നടത്തി. ഏതായാലും സമദൂരം വിടുകയാണ് എൻ എസ് എസ്. അത് അനുകൂലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കരുതലോടെ നേട്ടമുണ്ടാക്കാൻ കോൺഗ്രസുമുണ്ട്. എങ്കിലും ശബരിമലയിലെ പ്രതിഷേധങ്ങളിലൂടെ പരിവാറുകാർക്ക് കയറി ചെല്ലാവുന്ന ഇടമായി പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനം മാറുകയാണ്. ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിലും വിശ്വാസമില്ലാതിരുന്ന യാഥാസ്ഥിതികരായ നായർ സമുദായാംഗങ്ങൾ മാറി ചിന്തിക്കുകയാണെന്ന് എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ തുറന്നു പറഞ്ഞു കഴിഞ്ഞു. സുകുമാരൻ നായരുടെ മനസ്സ് തന്നെയാണ് നരേന്ദ്രനാഥൻ നായരും പങ്കുവയ്ക്കുന്നത്. എൻഎസ്എസിന്റെ മുദ്രാവാക്യം സമദൂരമാണെങ്കിലും ആചാരാന
ചെങ്ങന്നൂർ: ശബരിമലയിൽ വിശ്വാസികളുടെ വികാരം സർക്കാർ മാനിച്ചില്ലെന്ന് എൻഎസ്എസ് നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയ രാഷ്ട്രീയ തീരുമാനങ്ങൾക്ക് എൻഎസ്എസ് തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ശബരിമലയിലെ ആചാരസംരക്ഷണത്തിന് പുതിയ തലം നൽകിയത് ജനറൽ സെക്രട്ടറിയായ ജി സുകുമാരൻ നായരുടെ വാക്കുകളാണ്. കേരളത്തിലുടനീളം എൻ എസ് എസ് നാമജപയജ്ഞങ്ങളും നടത്തി. ഏതായാലും സമദൂരം വിടുകയാണ് എൻ എസ് എസ്. അത് അനുകൂലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കരുതലോടെ നേട്ടമുണ്ടാക്കാൻ കോൺഗ്രസുമുണ്ട്. എങ്കിലും ശബരിമലയിലെ പ്രതിഷേധങ്ങളിലൂടെ പരിവാറുകാർക്ക് കയറി ചെല്ലാവുന്ന ഇടമായി പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനം മാറുകയാണ്.
ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിലും വിശ്വാസമില്ലാതിരുന്ന യാഥാസ്ഥിതികരായ നായർ സമുദായാംഗങ്ങൾ മാറി ചിന്തിക്കുകയാണെന്ന് എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ തുറന്നു പറഞ്ഞു കഴിഞ്ഞു. സുകുമാരൻ നായരുടെ മനസ്സ് തന്നെയാണ് നരേന്ദ്രനാഥൻ നായരും പങ്കുവയ്ക്കുന്നത്. എൻഎസ്എസിന്റെ മുദ്രാവാക്യം സമദൂരമാണെങ്കിലും ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരെ ചെറുക്കും. നിരീശ്വരവാദം അടിച്ചേൽപിക്കാനുള്ള നീക്കം വിലപ്പോവില്ല. ശബരിമല വിഷയത്തിൽ ചില പാർട്ടികളുടെ സമരം പ്രസ്താവനകളിലും ജാഥകളിലും ഒതുങ്ങിയപ്പോൾ സന്നിധാനത്ത് ആചാരലംഘനം നടത്താനെത്തിയ സ്ത്രീകളെ തടയാൻ കഴിഞ്ഞതു കുറച്ചു പിള്ളേർ മുന്നിൽ പോയി കിടന്നു തല്ലുകൊണ്ടിട്ടാണ്-എൻഎസ്എസ് കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ബിജെപി നേതാവ് കെ.സുരേന്ദ്രൻ എന്തു തെറ്റു ചെയ്തിട്ടാണു കേസിൽ പ്രതിയായത്? ആർഎസ്എസ്, ബിജെപി എന്നൊക്കെ കേൾക്കുമ്പോൾ മുൻപു ഭയമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഭയമൊന്നുമില്ല-നരേന്ദ്രനാഥൻ നായർ പറഞ്ഞു. വിധി നടപ്പാക്കാൻ സർക്കാരിന് എന്തിനാണു ധൃതിയെന്നും അദ്ദേഹം ചോദിച്ചു. പുലിയൂർ ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ സമർപ്പണം നിർവഹിച്ചാണ് സമുദായ അംഗങ്ങൾക്ക് നരേന്ദ്രനാഥൻ നായർ നിർദ്ദേശം നൽകുന്നത്. കുടുംബപരമായ തിരക്കുകളിലാണ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അതുകൊണ്ടു കൂടിയാണ് നരേന്ദ്രനാഥൻ നായരിലൂടെ നിലപാട് വിശദീകരണം നടക്കുന്നത്. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനെത്തുന്നവരെ കൈവിടാതെ സമദൂരം മാറ്റാനാണ് എൻ എസ് എസ് തയ്യാറെടുക്കുന്നതെന്ന് ബിജെപിയും തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ പരമാവധി രാഷ്ട്രീയ നേട്ടത്തിന് എൻ എസ് എസുമായി അടുക്കാൻ ബിജെപി ശ്രമിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുമായി സുകുമാർ നായർക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. ഈ അടുപ്പം ശബരിമല പ്രതിഷേത്തിലും വ്യക്തമായിരുന്നു. പിസി ജോർജിനെ ബിജെപിയോട് അടുപ്പിച്ചതിലും സുകുമാരൻ നായർക്ക് പങ്കുണ്ട്. വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ, യുദ്ധസമാനമായി പൊലീസിനെ വിന്യസിച്ച് കാര്യങ്ങൾ നടത്താനുള്ള സർക്കാർനീക്കമാണ് ശബരിമലയിൽ കാര്യങ്ങൾ വഷളാക്കിയതെന്ന് എൻഎസ്എസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. പൊലീസ് ഭരണമാണ് ശബരിമലയിലെന്നും ഭക്തർക്കു പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിമർശനം സർക്കാരിനേയും വെട്ടിലാക്കി. ഇതോടെയാണ് സമുദായ സംഘടനകളുമായി യോഗത്തിന് സർക്കാർ തയ്യാറായത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ പോലും കഴിഞ്ഞില്ല.
ജാതിമതഭേദമന്യേ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് ഏത് ഈശ്വരവിശ്വാസിക്കും ദർശനം നടത്താവുന്ന കാനന ക്ഷേത്രമാണ് ശബരിമലയെന്നും എന്നാൽ ഇത്തവണ ഭക്തർക്ക് അവിടെ യാതനകളാണെന്നും പ്രസ്താവനയിൽ പറയുന്നു. മുമ്പൊരിക്കലുമില്ലാത്ത നിയന്ത്രണങ്ങളാണ് സുരക്ഷയുടെ പേരിൽ ഇത്തവണ അവിടെ. പൊലീസ് ഭരണമാണ് നടക്കുന്നത്. ഭക്തർക്ക് പകൽപോലും പമ്പയിലോ സന്നിധാനത്തോ എത്താനാവുന്നില്ല. കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽപോലും റിവ്യൂ ഹർജി ഫയൽ ചെയ്യാനോ സാവകാശഹർജി നൽകാനോ ദേവസ്വം ബോർഡോ സംസ്ഥാന സർക്കാരോ തയാറാകാതെ തിടുക്കത്തിൽ വിധി നടപ്പാക്കാനാണു ശ്രമിച്ചത്. അതാണ് ഇന്നത്തെ അവസ്ഥയുടെ കാരണമെന്നാണ് എൻ എസ് എസ് വിലയിരുത്തൽ. ഇത് തിരിച്ചറിഞ്ഞാണ് പ്രതിഷേധത്തിന് ബിജെപി എത്തിയതും.
വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ, യുദ്ധസമാനമായി പൊലീസിനെ വിന്യസിച്ച് കാര്യങ്ങൾ നടത്താനുള്ള സർക്കാർനീക്കമാണ് കാര്യങ്ങൾ വഷളാക്കിയത്. ആചാരങ്ങൾ പാലിച്ചു വരുന്ന ഭക്തരെ അകാരണമായി തടയുന്നതും അറസ്റ്റ് ചെയ്യുന്നതും പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്നും എൻ എസ് എസ് കുറ്റപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രന്റെ അറസ്റ്റിനെ വിമർശിച്ചതും എൻ എസ് എസ് ആണ്. അതുകൊണ്ട് തന്നെ ഇതെല്ലാം വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല വിഷയത്തിൽ മൂന്നാം തീയതി മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നു ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ശബരിലയിലെ നിരോധനാജ്ഞ പിൻവലിക്കുക, കെ. സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെ സർക്കാരെടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ ഭക്തർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, സുരേന്ദ്രൻ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ ഡിപ്പാർട്‌മെന്റ് തല നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു നിരാഹാര സമരം.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനായിരിക്കും നിരാഹാരം അനുഷ്ഠിക്കുക. സമരത്തിന്റെ ആദ്യ ഘട്ടത്തിൽ ചുമതലകൾ എല്ലാ ജില്ലകളിലുമുള്ളവർക്കു വീതിച്ച് നൽകുന്നതിനാണ് തീരുമാനം. 15 ദിവസം കൊണ്ട് സർക്കാർ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇല്ലാത്തപക്ഷം അനിശ്ചിതകാല സമരം സംബന്ധിച്ച തുടർതീരുമാനങ്ങളുണ്ടാകും. സമര പരിപാടികളുടെ ഏകോപന ചുമതല സംസ്ഥാന സെക്രട്ടറി എം ടി. രമേശിനായിരിക്കുമെന്നും നേതൃയോഗത്തിനുശേഷം ശ്രീധരൻ പിള്ള അറിയിച്ചു. പി.സി. ജോർജിനെ എൻഡിഎയുടെ ഭാഗമാക്കുമോ എന്ന് എൻഡിഎയാണു തീരുമാനിക്കേണ്ടത്. ബിജെപിയുമായി സംസാരിച്ചിട്ടുണ്ട്. സഭയിൽ ഒരുമിച്ച് ഇരിക്കുന്നതിനും മുന്നോട്ടു പോകുന്നതിനുമാണു തീരുമാനിച്ചിട്ടുള്ളത്. ബാക്കിക്കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കും. സഹകരണം വരുന്ന ദിവസങ്ങളിൽ വിപുലമാകും. അടുത്തയാഴ്ച കൂടുതൽ കാര്യങ്ങൾ കാണാൻപോകുന്നതേ ഉള്ളൂ.
ശബരിമല വിഷയത്തിൽ ഗവർണർക്കു സമർപ്പിക്കുന്നതിനായി ഒരുകോടി ആളുകളുടെ ഒപ്പു ശേഖരിക്കുന്നതിനുള്ള നടപടികൾ നല്ല രീതിയിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. അഞ്ചാം തീയതി മുതൽ മുൻ പ്രഖ്യാപിച്ചതു പോലെ പഞ്ചായത്തു തലത്തിൽ പാർട്ടിയിലേക്കു പുതിയതായി വരുന്നവർക്ക് അംഗത്വം നൽകുന്നതിനുള്ള ക്യാംപെയ്ൻ സംഘടിപ്പിക്കും. ഈ യോഗങ്ങളിൽ ഗുരുസ്വാമിമാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കും. രണ്ട്, മൂന്ന് തീയതികളിൽ നാലംഗ കേന്ദ്ര എംപിമാരുടെ സംഘം കേരളം സന്ദർശിക്കുന്നുണ്ട്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലായിരിക്കും കേരള സന്ദർശനം. ശബരിമല കർമ സമിതി, ബിജെപി കോർ ടീം അംഗങ്ങൾ, പന്തളം കൊട്ടാരം, തന്ത്രി കുടുംബം തുടങ്ങിയവരിൽനിന്നെല്ലാം അഭിപ്രായങ്ങൾ സ്വീകരിക്കും. ശബരിമലയിൽ അതിക്രമത്തിന് ഇരയായ ഭക്തർക്കു രണ്ടാം തീയതി പരാതികൾ സ്വീകരിക്കുമെന്നും ബിജെപി വിശദീകരിച്ചിട്ടുണ്ട്.