പട്ടാമ്പി: എൻ.എസ്.എസ്.ക്യാമ്പിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി വിളയൂർ നിമ്മിണികുളം സ്വദേശി റിസ്വാൻ ആണ് നരിപ്പറമ്പ് സ്‌കൂളിനു സമീപമുള്ള കുളത്തിൽ വ്യാഴാഴ്ച രാവിലെ മുങ്ങിമരിച്ചത്.

ക്യാമ്പംഗങ്ങൾ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ നെഞ്ചുവേദനയെത്തുടർന്ന് വിദ്യാർത്ഥി മുങ്ങുകയായിരുന്നുവെന്നാണറിയുന്നത്. അപകടമാണെന്നറിഞ്ഞപ്പോൾ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമം വിജയിച്ചില്ല. വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്ന് തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ.യു.പി.സ്‌കൂളിൽ നടന്നു വന്ന ക്യാമ്പ് പിരിച്ചുവിട്ടു.