- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടിക്ക് സുകുമാരൻ നായരുടെ പിന്തുണയില്ല; സമദൂര സിദ്ധാന്തം തുടരുമെന്ന് എൻഎസ്എസ്; 'നായാടി മുതൽ നമ്പൂതിരി' വരെയുള്ളവരെ ഉൾക്കൊള്ളുന്ന ഐക്യപാർട്ടിക്ക് പിന്തുണയുമായി യോഗക്ഷേമ സഭ: അച്ഛന്റെയും മകന്റെയും രാഷ്ട്രീയ മോഹത്തെ തുറന്നെതിർത്ത് ശിവഗിരി മഠം
തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാർട്ടി എന്ന ആശയം എസ്എൻഡിപിയുടെ മനസിൽ മുളപൊട്ടാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും, വിശാലഹിന്ദുഐക്യമുന്നണിയുടെ തണലിൽ ഒരു രാഷട്രീയ പാർട്ടി എന്ന ലക്ഷ്യമാണ് എസ്എൻഡിപിക്കുള്ളത്. ഒറ്റയ്ക്ക് പാർട്ടി രൂപീകരിക്കുന്നതും ഏത് പാർട്ടിയെ പിന്തുണയ്ക്കണമെന്നടക്കമുള്ള കാര്യങ്ങളിൽ നിലപാടിൽ ഉറച്ച് നിൽക്കാൻ കഴി
തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാർട്ടി എന്ന ആശയം എസ്എൻഡിപിയുടെ മനസിൽ മുളപൊട്ടാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും, വിശാലഹിന്ദുഐക്യമുന്നണിയുടെ തണലിൽ ഒരു രാഷട്രീയ പാർട്ടി എന്ന ലക്ഷ്യമാണ് എസ്എൻഡിപിക്കുള്ളത്. ഒറ്റയ്ക്ക് പാർട്ടി രൂപീകരിക്കുന്നതും ഏത് പാർട്ടിയെ പിന്തുണയ്ക്കണമെന്നടക്കമുള്ള കാര്യങ്ങളിൽ നിലപാടിൽ ഉറച്ച് നിൽക്കാൻ കഴിയാതെ കളം മാറ്റി ചവിട്ടി ഒടുവിൽ എല്ലാ സമുദായക്കാരെയും ഏകോപിപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയ അരങ്ങേറ്റമാണ് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും സ്വപ്‌നം കാണുന്നത്. എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിമർശിച്ച് ശിവഗിരിയിൽ നിന്നും സ്വരങ്ങൾ ഉയർന്നിട്ടുണ്ട്.
ശ്രീനാരായണഗുരുവിന്റെ പ്രാധാന്യം മനസിലാക്കാത്തവരാണ് അദ്ദേഹത്തിന്റെ ആദർശങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നതെന്ന് ശിവഗിരി ധർമസംഘം ജനറൽ സെക്രട്ടറി ഋതംഭരാനന്ദ പരോക്ഷ ആരോപണം നടത്തുകയും ചെയ്തു. സമ്പത്തിനും സ്ഥാനമാനങ്ങൾക്കും വോട്ടിന് വേണ്ടിയും ഗുരുവിന്റെ പേര് വലിച്ചിഴയ്ക്കുന്ന ഗുരുവിനെയോ ഗുരുത്വം എന്താണെന്നോ അറിയാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വിശാല ഐക്യമുന്നണിയിൽ ഉറച്ച് രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള നീക്കത്തെ മറ്റു രാഷ്ട്രീയ പാർട്ടികൾ സ്വാഗതം ചെയ്യുമ്പോൾ യോഗക്ഷേമസഭ എസ്എൻഡിപിക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം രാഷ്ട്രീയ പാർട്ടി രൂപീകരണത്തില്ലെന്ന് എൻ.എസ്.എസ് നിലപാട് വ്യക്തമാക്കി. സംഘടനയുടെ പേരിൽ പാർട്ടി രൂപീകരിക്കുന്നത് പ്രവർത്തനശൈലിക്ക് എതിരാണെന്നാണ് എൻ.എസ്.നിലപാട്.
പാർട്ടീ രൂപീകരിക്കാനമുള്ള നീക്കം ആരംഭിച്ചപ്പോൾ തന്നെ ഡൽഹിയിൽ ബിജെപി അധ്യക്ഷനുമായി ചർച്ച നടത്തിയാണ് തീരുമാനം അറിയിച്ചത്. ബിജെപിക്കുള്ള പിന്തുണയും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എന്നാൽ പിന്നീട് എസ്.എൻ.ഡി.പി നിലപാടിനെ കോൺഗ്രസും സിപിഐഎമ്മും ശക്തമായി വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം പാർട്ടി രൂപീകരിക്കില്ലെന്ന് പ്രസ്താവനയോട് തീരുമാനം സ്വാഗതാർഹമാണെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. എന്നാൽ എസ്.എൻ.ഡി.പിയുടെ നിലപാട് മാറ്റം മുന്നിൽ കണ്ട് തീരുമാനം കണ്ടെറിയാമെന്ന മുൻകൂർ ജാമ്യവും കോടിയേരി എടുത്തിരുന്നു. ഭൂരിപക്ഷ സമുദായങ്ങളുടെയും സമാന ചിന്താഗതിക്കാരായ മറ്റു സമുദായങ്ങളുടെയും പിന്തുണയോടെ എല്ലാവർക്കും സാമൂഹിക-സാമുദായിക നീതി ഉറപ്പാക്കുന്ന പാർട്ടിയാണു ലക്ഷ്യം.
എസ്എൻഡിപി ആയിരിക്കില്ല ഇതിനെ സ്‌പോൺസർ ചെയ്യുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എസ്എൻഡിപി യോഗം കൗൺസിലിനു നേതൃയോഗം അധികാരം നൽകി. എസ്എൻഡിപി യോഗം കൗൺസിൽ കൂടിയ ശേഷം ഭാവിപരിപാടികൾക്കു രൂപം നൽകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇക്കാര്യത്തിൽ ധാരണയുണ്ടാകും.നായാടി മുതൽ നമ്പൂതിരി വരെയുള്ള എല്ലാ സമുദായങ്ങളെയും പങ്കെടുപ്പിച്ചുള്ള രഥയാത്രയും ഈ വിശാല ഐക്യമുന്നണിയുടെ രാഷ്ട്രീയപ്രവേശനം ലക്ഷ്യമിട്ടാണ്.
എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ പ്രവേശനം മുന്നിൽ കണ്ട് കെപിസിസി പ്രസിഡന്റ് വി എം സുധിരൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഗുരുസന്ദേശം മറന്ന് എസ്എൻഡിപി സംഘപരിവാറിന്റെ കാവൽക്കാരായി മാറുന്നുവെന്നാണ് വി എം.സുധീരൻ ആരോപിച്ചത്. അതിനിടെ സിപിഐഎമ്മുമായുള്ള ബന്ധത്തിന് കോട്ടം തട്ടിയില്ലെന്നുള്ള തുഷാർവെള്ളാപ്പള്ളിയുടെ മറുപടിയും സിപിഐഎമ്മിന് പ്രതീക്ഷകൾ നൽകുന്നുണ്ട്. എന്നാൽ വിശാല ഹിന്ദു ഐക്യമുന്നണിക്ക് പിന്തുണയുമായി ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരനും വ്യക്തമാക്കി.
ഒരിക്കൽ തകർന്ന വിശാല ഹിന്ദു ഐക്യമുന്നണി വീണ്ടും സജീവമാകുമ്പോൾ എൻഎസ്എസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ നായർസംഘടന ഇല്ലെന്ന് അസന്നിഗ്ദമായി പറയുമ്പോൾ വിശാല ഐക്യമുന്നണി എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം. മുമ്പ് വിശാല ഐക്യമുന്നണിക്ക് വേണ്ടി എസ്.എൻ.ഡിപി, എൻ.എസ്.എസ് കൈകോർത്തെങ്കിലും കൂട്ടുകെട്ട് അധികം നാൾ നീണ്ടു നിന്നില്ല. സംവരണ വിഭാഗത്തിൽ നീതി ഉറപ്പാക്കിയ ശേഷം ഐക്യമുന്നണിയെപറ്റി ആലോചിക്കാമെന്നാണ് എൻ.എസ്.എസ് വ്യക്തമാക്കി. ഹിന്ദുക്കളിലെ 'നായാടി മുതൽ നമ്പൂതിരി വരെ'യുള്ള മുഴുവൻ വിഭാഗങ്ങളുടെയും ഐക്യത്തിനു വേണ്ടി മുമ്പു രണ്ടു തവണ എസ്എൻഡിപിയുമായി കൈകോർത്ത എൻഎസ്എസ് മാസങ്ങൾക്കുള്ളിൽ സഖ്യം അവസാനിപ്പിക്കുകയായിരുന്നു. അതിനുശേഷം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും തമ്മിൽ പരസ്യ വിവാദവുമുണ്ടായി.
ആദ്യം സഖ്യമുണ്ടായത് പി കെ നാരായണപ്പണിക്കർ എൻഎസ്എസ് ജനറൽ സെക്രട്ടറിയും സുകുമാരൻ നായർ അസി. സെക്രട്ടറിയുമായിരുന്നപ്പോഴാണ്. അത് പൊളിഞ്ഞ ശേഷം കുറേക്കാലം രണ്ടു സംഘടനകളും അകൽച്ചയിലായിരുന്നു. നാരായണപ്പണിക്കർ അന്തരിച്ച ശേഷം വെള്ളാപ്പള്ളിയും സുകുമാരൻ നായരും വീണ്ടും അടുത്തു. രണ്ടാം വട്ട ഐക്യപ്രഖ്യാപനം മുമ്പത്തേക്കാൾ ആവേശത്തിലായിരുന്നു. ഇനിയൊരിക്കലും തങ്ങളെ തമ്മിൽ പിരിക്കാൻ ആർക്കും സാധിക്കില്ലെന്നും രണ്ടു നേതാക്കളും പ്രഖ്യാപിച്ചു. എന്നാൽ മാസങ്ങൾക്കുള്ളിൽ സഖ്യം പിരിഞ്ഞു. പരസ്പരം കുറ്റാരോപണങ്ങളും ഉന്നയിച്ചു.സംഘ്പരിവാറും എസ്എൻഡിപി യോഗവും അടുക്കുന്നു എന്ന തരത്തിൽ ചില നീക്കങ്ങൾ ഉണ്ടായ പിന്നാലെയാണ് എൻഎസ്എസുമായുള്ള പിണക്കങ്ങൾ തീർക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചത്. എന്നാൽ മുൻ അനുഭവങ്ങളുട അടിസ്ഥാനത്തിൽ അനുകൂലമായല്ല സുകുമാരൻ നായർ പ്രതികരിച്ചതത്രേ. സുകുമാരൻ നായരുടെ ഈഗോ മാത്രമാണു പ്രശ്‌നമെന്നും തങ്ങൾ വീണ്ടും ഐക്യപ്പെടുമെന്നും വെള്ളാപ്പള്ളി പറയുന്നു.