- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകുമാരൻ നായർ പെണ്ണു പിടിയന്മാരുടെ പോപ്പ്; കോഴക്കാരെ രക്ഷിക്കുന്നതു ഹരം; സമദൂരത്തിന്റെ മറവിൽ സമുദായത്തെ അടിയറവച്ചു; ജനറൽ സെക്രട്ടറിക്കെതിരേ പ്രമേയവുമായി ഇലന്തൂർ ഭഗവതിക്കുന്ന് കരയോഗത്തിന്റെ പ്രമേയം
പത്തനംതിട്ട: ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ അതിരുവിട്ട വിമർശനവുമായി ഇലന്തൂർ ഭഗവതിക്കുന്ന് 984-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പ്രമേയം. കരയോഗാംഗം ജ്യോതിഷ് വി. പിള്ള അവതരിപ്പിച്ച പ്രമേയം ഐകകണേ്ഠ്യന പാസാക്കി. സുകുമാരൻ നായർ പെണ്ണുപിടിയന്മാരുടെ പോപ്പ് ആണെന്നും പെൺവാണിഭക്കാരനെയും കോഴക്കാരനെയും രക്ഷിക്കുന്നത് ഇദ്ദേഹത്തി
പത്തനംതിട്ട: ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ അതിരുവിട്ട വിമർശനവുമായി ഇലന്തൂർ ഭഗവതിക്കുന്ന് 984-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പ്രമേയം. കരയോഗാംഗം ജ്യോതിഷ് വി. പിള്ള അവതരിപ്പിച്ച പ്രമേയം ഐകകണേ്ഠ്യന പാസാക്കി. സുകുമാരൻ നായർ പെണ്ണുപിടിയന്മാരുടെ പോപ്പ് ആണെന്നും പെൺവാണിഭക്കാരനെയും കോഴക്കാരനെയും രക്ഷിക്കുന്നത് ഇദ്ദേഹത്തിനു ഹരമാണെന്നും പ്രമേയത്തിൽ പറയുന്നു. ഇതരസമുദായങ്ങളുടെ കുഴലൂത്തുകാരനായി അദ്ദേഹം അധഃപതിച്ചു. സമദൂരത്തിന്റെ മറവിൽ സമുദായത്തെ അടിയറ വച്ചു എന്നും പറയുന്ന പ്രമേയത്തിന്റെ പൂർണരൂപം ചുവടെ:
984-ാം നമ്പർ ഭഗവതിക്കുന്ന് എൻ.എസ്.എസ് കരയോഗം പൊതുയോഗത്തിൽ അവതരിപ്പിക്കുന്ന പ്രമേയം.
എൻഎസ്എസ് ഒരു വെറും സാമുദായിക സംഘടനയല്ല. ഒരു പാട് മഹാരഥന്മാരുടെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും ഫലമായി വളർന്നുവന്ന മഹാപ്രസ്ഥാനമാണ്. സമുദായത്തിന്റെ യശസ് വർധിപ്പിക്കാനാണ് ഇതുവരെ തലപ്പത്തിരുന്ന സംഘടനാനേതാക്കൾ ശ്രമിച്ചിട്ടുള്ളത്. അവർ പ്രവർത്തിച്ചത് സമുദായത്തിന്റെ അടിത്തട്ടിലുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി അറിഞ്ഞായിരുന്നു. എന്നുവച്ചാൽ ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾ സമുദായത്തിന്റെ ഒന്നടങ്കമുള്ള ശബ്ദമായിരുന്നു. ജി. സുകുമാരൻ നായർ ചുമതലയേറ്റ ശേഷം ഈ രീതിക്ക് മാറ്റം വന്നു. സമുദായത്തിന്റേതായി അദ്ദേഹം എടുക്കുകയും പുറത്തു പറയുകയും ചെയ്യുന്ന തീരുമാനങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാണ്. തികച്ചും സംസ്‌കാരശൂന്യമായിട്ടാണ് അദ്ദേഹം പെരുമാറുന്നത്.
കേരള സമൂഹത്തിനു മുന്നിൽ സമുദായത്തിന്റെ പേര് ചീത്തയാക്കാൻ മാത്രമേ ഈ നിലപാട് ഉപകരിക്കുന്നുള്ളൂ. ഇതര സമുദായത്തിന്റെ കുഴലൂത്തുകാരനായി സുകുമാരൻ നായർ അധഃപതിച്ചിരിക്കുന്നു. നായന്മാരുടെ പോപ്പ് എന്ന സ്വയം വിശേഷണത്തിലൂടെ കവി എന്താണുദ്ദേശിക്കുന്നത് എന്നദ്ദേഹം പറയാതെ പറഞ്ഞിരിക്കുന്നു. സൂപ്പർ മുഖ്യമന്ത്രി കളിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. സമുദായാംഗങ്ങൾക്ക് പല രാഷ്ട്രീയ ചായ്‌വും ഉണ്ടാകാം. പക്ഷേ, സമുദായത്തിന്റെ കാര്യം വരുമ്പോൾ അതൊന്നും പ്രതിഫലിക്കുന്നില്ല. സമദൂരമെന്ന പേര് പറഞ്ഞ് ചിലരുടെ മുന്നിൽ സമുദായത്തെ അടിയറവയ്ക്കാനാണ് സുകുമാരൻ നായരുടെ ശ്രമം.
എവിടെ പെൺവാണിഭവും അഴിമതിയും കോഴയും ഉണ്ടാകുന്നുണ്ടോ, അതിൽപ്പെട്ടവരെ രക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തുവരുന്നത് സുകുമാരൻ നായർക്കൊരു ഹരമാണ്. മന്നം സമാധിയിൽ വന്ന കെപിസിസി പ്രസിഡന്റിനു നേരെ ഇദ്ദേഹം കുരച്ചുചാടി. കേരളസമൂഹം നടനെന്ന നിലയിലും മനുഷ്യസ്‌നേഹി എന്ന നിലയിലും ആദരിക്കുന്ന സുരേഷ്‌ഗോപിയെ ഇദ്ദേഹം അപമാനിച്ചു. പെൺവാണിഭം നടത്തി വരുന്നവനെ തഴുകിത്തലോടുകയും കോഴക്കാരന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ പുങ്കൻ ശരിക്കും കള്ളന്മാരുടെയും പെണ്ണുപിടിയന്മാരുടെയും പോപ്പാണ്.
മന്നം ഇരുന്ന കസേരയിൽ ഇരിക്കുന്ന ഈ അഭിനവ യൂദാസിനെ കാണുമ്പോൾ 'കനകസിംഹാസനത്തിൽ കയറി ഇരിക്കുന്നവൻ ശുനകനോ, ശുംഭനോ' എന്ന പാട്ടാണ് ഓർമ വരുന്നത്. സമുദായത്തെ ഒന്നടങ്കം ബാധിച്ചിരിക്കുന്ന ഈ കാൻസർ വേരോടെ പിഴുതെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമുദായത്തിന് നാണക്കേട് മാത്രം നൽകുന്ന സുകുമാരൻ നായർ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പദം ഒഴിയണമെന്ന് ഈ പ്രമേയം ആവശ്യപ്പെടുന്നു.