- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് റിഗായ് കരയോഗം കുട്ടികൾക്കായി അക്ഷരജ്ഞാനം പഠന പദ്ധതി സംഘടിപ്പിച്ചു
നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് റിഗായ് കരയോഗം കുട്ടികൾക്കായി അക്ഷരജ്ഞാനം 2018 പഠന പദ്ധതി സംഘടിപ്പിച്ചു. കുട്ടികൾക്ക് മലയാളം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പദ്ധതിയുടെ ഒന്നാം ഭാഗത്തിന്റെ സമാനപനവും കുടുംബസംഗമവും സംയോജിപ്പിച്ച് അക്ഷരസംഗമം എന്ന പേരിലാണ് ചടങ്ങ് നടന്നത്. എൻ.എസ്സ്.എസ്സ്. കുവൈറ്റ് പ്രസിഡന്റ് കെ.പി. വിജയകുമാർ, സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ മധു വെട്ടിയാർ, അക്ഷരജ്ഞാനം അദ്ധ്യാപിക മഞ്ജുഷ രാജേഷ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിഗായ് കരയോഗ അംഗവും അക്ഷരജ്ഞാനം അദ്ധ്യാപികയുമായ മഞ്ജുഷ രാജേഷിന് ഡോക്ട്രേറ്റ് നേടിയതിൽ അനുമോദിച്ചുകൊണ്ട് ആദരിക്കുകയും എസ്.ഡി. ബിനുവിൽ നിന്നും സ്‌നേഹോപഹാരം ഏറ്റുവാങ്ങുകും ചെയ്തു. ഇന്റർനാഷണൽ യോഗ മെമ്പറും, കേന്ദ്ര ആയുഷ് വിഭാഗം കുവൈറ്റ് പ്രതിനിധിയുമായ ഡോ.രൂപേഷ് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി മുഖാമുഖ സംവാദ സംഭാഷണ പരിപാടിയും തുടർ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന കരയോഗാംങ്ങളുടെ കുട്ടികൾക്ക് യാത്രയയപ്പും അക്ഷരജ്ഞാനം പഠനപദ്ധതിയിൽ പങ്ക
നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് റിഗായ് കരയോഗം കുട്ടികൾക്കായി അക്ഷരജ്ഞാനം 2018 പഠന പദ്ധതി സംഘടിപ്പിച്ചു. കുട്ടികൾക്ക് മലയാളം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പദ്ധതിയുടെ ഒന്നാം ഭാഗത്തിന്റെ സമാനപനവും കുടുംബസംഗമവും സംയോജിപ്പിച്ച് അക്ഷരസംഗമം എന്ന പേരിലാണ് ചടങ്ങ് നടന്നത്.
എൻ.എസ്സ്.എസ്സ്. കുവൈറ്റ് പ്രസിഡന്റ് കെ.പി. വിജയകുമാർ, സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ മധു വെട്ടിയാർ, അക്ഷരജ്ഞാനം അദ്ധ്യാപിക മഞ്ജുഷ രാജേഷ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിഗായ് കരയോഗ അംഗവും അക്ഷരജ്ഞാനം അദ്ധ്യാപികയുമായ മഞ്ജുഷ രാജേഷിന് ഡോക്ട്രേറ്റ് നേടിയതിൽ അനുമോദിച്ചുകൊണ്ട് ആദരിക്കുകയും എസ്.ഡി. ബിനുവിൽ നിന്നും സ്‌നേഹോപഹാരം ഏറ്റുവാങ്ങുകും ചെയ്തു.
ഇന്റർനാഷണൽ യോഗ മെമ്പറും, കേന്ദ്ര ആയുഷ് വിഭാഗം കുവൈറ്റ് പ്രതിനിധിയുമായ ഡോ.രൂപേഷ് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി മുഖാമുഖ സംവാദ സംഭാഷണ പരിപാടിയും
തുടർ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന കരയോഗാംങ്ങളുടെ കുട്ടികൾക്ക് യാത്രയയപ്പും അക്ഷരജ്ഞാനം പഠനപദ്ധതിയിൽ പങ്കെടുത്ത കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ചടങ്ങിൽ സജീവ് മണിത്തൊടി സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് വിജയകുമാർ ആശംസാപ്രസംഗവും നടത്തി. പരിപാടിയുടെ അവതരണം മഞ്ജു മണികണ്ഠൻ നിർവ്വഹിച്ചു.