കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യത്വത്തെ മാനിച്ചിരുന്ന മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് മധു വെട്ടിയാർ അധ്യക്ഷനായി.

വസുധൈവ കുടുംബകം എന്നതായിരുന്നു സ്വാമികളുടെ കാഴ്ചപ്പാടെന്ന് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ മനോജ്മാവേലിക്കര പ്രസംഗത്തിൽ പറഞ്ഞു. പുഷ്പാർച്ചന, നാമജപം എന്നിവ നടന്നു.

മുൻ ജനറൽ സെക്രട്ടറി വിജയകുമാർ, രാജേന്ദ്രൻപിള്ള, കെ.പി. വിജയകുമാർ, സന്തോഷ് കുട്ടത്ത്, വിജയൻപിള്ള, ദിനചന്ദ്രൻ, കീർത്തിസുമേഷ് എന്നിവർ പ്രഭാഷണം നടത്തി. പ്രോഗ്രാം ജോയിന്റ് കൺവീനർ അനൂപ് പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ശ്രീകുമാർ നന്ദി അറിയിച്ചു