കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡന്റൽ അസോസിയേഷൻ എന്നിവർ പങ്കാളികളാകുന്ന വൈദ്യ പരിശോധന ഡിസംബർ 16 വെള്ളിയാഴ്ച രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

രക്തസമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ പരിശോധനയടക്കം എല്ലാവിധ ചെക്കപ്പും ക്യാമ്പിൽ തികച്ചും സൗജന്യമായിരിക്കും. കാർഡിയോളജി, ഡയബറ്റിസ്, സ്‌കിൻ, ഗൈനക്കോളജി, ഐ, ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഓർത്തോപീഡിക്, ഡെന്റൽ തുടങ്ങിയവയ്ക്ക് വിദഗ്ധ ഡോക്ടർമാർ ക്യാമ്പിലെത്തുന്നവരെ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയായിരിക്കും രോഗനിർണയം നടത്തുക.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കേണ്ടവർ www.nsskuwait.com എന്ന വെബ്സൈറ്റിൽ നിന്നോ അതാത് ഏരിയാ കോർഡിനേറ്റർ മുഖേനയോ ഫോമുകൾ കൈപ്പറ്റി മുൻകൂർ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും വിശദവിവരത്തിനുമായി താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Coordinators: 65894450/66120051/66823813/97189591 - Abbassiya/ Hassawi/ Jahra: 66992948 - Abbassiya: 69002884 - Farwaniya/Khaitan: 66016669 - Riggae: 66042210 - Salmiya: 65836546 - Sharq: 50491916 - Abuhalifa/Mahbula: 66512592 - Mangaf: 66997161 - Fahaheel/Ahmadi: 66540679/66631175