- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എൻഎസ്എസ് നോർത്ത് ടെക്സസ് ഒരുക്കുന്ന ഓണം 17-നു ഡാളസിൽ
ഡാളസ്: കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാലസ്സിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ എൻഎസ്എസ് ഓണം 17-നു ഇർവിങ് ഡി.എഫ്.ഡബ്ല്യൂ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണെന്ന് എൻഎസ്എസ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി, ഓണം ഡാല്ലസ്സിലെ എല്ലാ മലയാളികൾക്കും ജാതി മത ഭേദമന്യെ പങ്കെടുക്കുവാനായി എൻഎസ്എസും ഡിഎഫ്ഡബ്ല്യൂ ടെമ്പിളും ചേർന്ന് നടത്തി വരികയാണ്. എൻഎസ്എസ് അംഗങ്ങൾ ഒത്തു ചേർന്നു ഒരുക്കുന്ന ഓണസദ്യയിൽ എല്ലാ വിഭവങ്ങളും തയാറാക്കി വാഴയിലയിൽ വിളമ്പുവാനായി നൂറിലേറെ സമുദായംഗങ്ങൾ ശ്രമത്തിലാണ്. ഈ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് ടെക്‌സാസിന്റെ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വികാസ് നെടുംപള്ളിൽ, സെക്രട്ടറി സുരേഷ് അച്യുതൻ എന്നിവർ ചേർന്ന് ക്ഷണിച്ചു. കേരളത്തനിമയാലും മികവിനാലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാറുള്ള കലാപരിപാടികളുടെ തയ്യാറെടുപ്പുകൾ ഈ വർഷം മെയ് മാസം മുതൽ തുടങ്ങിയതിനാൽ അവയുടെ മേന്മ വളരെ ഏറി
ഡാളസ്: കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാലസ്സിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ എൻഎസ്എസ് ഓണം 17-നു ഇർവിങ് ഡി.എഫ്.ഡബ്ല്യൂ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണെന്ന് എൻഎസ്എസ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി, ഓണം ഡാല്ലസ്സിലെ എല്ലാ മലയാളികൾക്കും ജാതി മത ഭേദമന്യെ പങ്കെടുക്കുവാനായി എൻഎസ്എസും ഡിഎഫ്ഡബ്ല്യൂ ടെമ്പിളും ചേർന്ന് നടത്തി വരികയാണ്.
എൻഎസ്എസ് അംഗങ്ങൾ ഒത്തു ചേർന്നു ഒരുക്കുന്ന ഓണസദ്യയിൽ എല്ലാ വിഭവങ്ങളും തയാറാക്കി വാഴയിലയിൽ വിളമ്പുവാനായി നൂറിലേറെ സമുദായംഗങ്ങൾ ശ്രമത്തിലാണ്. ഈ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് ടെക്‌സാസിന്റെ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വികാസ് നെടുംപള്ളിൽ, സെക്രട്ടറി സുരേഷ് അച്യുതൻ എന്നിവർ ചേർന്ന് ക്ഷണിച്ചു.
കേരളത്തനിമയാലും മികവിനാലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാറുള്ള കലാപരിപാടികളുടെ തയ്യാറെടുപ്പുകൾ ഈ വർഷം മെയ് മാസം മുതൽ തുടങ്ങിയതിനാൽ അവയുടെ മേന്മ വളരെ ഏറിയതാവുമെന്നു കലാപരിപാടികളുടെ കോർഡിനേറ്റർമാരായ, ദിവ്യ സനൽ, സുഷമ നായർ എന്നിവർ അഭിപ്രായപ്പെട്ടു. ഈ പരിപാടികൾ മികവുറ്റതാക്കാൻ വളരെ നാളുകളായി പ്രയത്‌നിക്കുന്ന കുട്ടികളെ പ്രോത്സാഹിക്കുവാനായി എല്ലാവരും സെപ്റ്റംബർ 17നു ഡിഎഫ്ഡബ്ലു അമ്പലത്തിലേക്ക് (1605 N Britain Rd, Irving, TX 7506) നേരത്തെ തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഓണാഘോഷങ്ങൾ സെപ്റ്റംബർ 17-നു ശനിയാഴ്ച രാവിലെ 10.30-നു ആരംഭിക്കും. കലാപരിപാടികൾക്കു ശേഷം ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്. പ്രമോദ് നായർ അറിയിച്ചതാണിത്.



