- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പി.വി നീലകണ്ഠപിള്ളയുടെ നിര്യാണത്തിൽ എൻഎസ്എസ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു
ഡാലസ്: ജൂൺ 18 നു അന്തരിച്ച പി.വി നീലകണ്ഠപിള്ളയുടെ ആത്മാവിനു നിത്യശാന്തി നേരുവാനായി എൻഎസ്എസ് നോർത്ത് ടെക്‌സാസിന്റെ അംഗങ്ങൾ ഒത്തുകൂടി. 2002 മുതൽ ആറു വർഷം സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ ലോകമെമ്പാടുമുള്ള നായർ സമുദായ അംഗങ്ങളുടെ പ്രശംസയും ആദരവും നേടിയ പി.വി നീലകണ്ഠ പിള്ള കഴിഞ്ഞ ചില വർഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു എങ്കിലും സാ
ഡാലസ്: ജൂൺ 18 നു അന്തരിച്ച പി.വി നീലകണ്ഠപിള്ളയുടെ ആത്മാവിനു നിത്യശാന്തി നേരുവാനായി എൻഎസ്എസ് നോർത്ത് ടെക്‌സാസിന്റെ അംഗങ്ങൾ ഒത്തുകൂടി. 2002 മുതൽ ആറു വർഷം സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ ലോകമെമ്പാടുമുള്ള നായർ സമുദായ അംഗങ്ങളുടെ പ്രശംസയും ആദരവും നേടിയ പി.വി നീലകണ്ഠ പിള്ള കഴിഞ്ഞ ചില വർഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു എങ്കിലും സാമുഹിക സാമുദായിക രംഗങ്ങളിലെ എല്ലാ വിവരങ്ങളും അദ്ദേഹം സശ്രദ്ധം നിരീക്ഷിച്ചിരുന്നു. പി.വി നീലകണ്ഠ പിള്ളയുടെ നിര്യാണത്തിൽ സമുദായത്തിന് ഉണ്ടായത് നികത്താനാകാത്ത നഷ്ടമാണെന്ന് എൻ എസ് എസ് ഓഫ് നോര്ത്ത് ടെക്‌സാസ് പ്രസിഡന്റ് സത്യജിത് നായർ അറിയിച്ചു.
ഇഹലോകവാസം വെടിഞ്ഞ ആ മഹാന്റെ ആത്മാവിന് നിത്യശാന്തി നേരുവനായി സമുദായ അംഗങ്ങൾ എൻ എസ് എസ് നോർത്ത് അമേരിക്ക പ്രസിഡന്റ് മന്മഥൻ നായരുടെ വസതിയിൽ കൂടി. തദവസരത്തിൽ നിരവധി സമുദായ അംഗങ്ങൾ പി.വി നീലകണ്ഠ പിള്ളയെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
അനുസ്മരണ യോഗത്തിൽ യശശരീരനായ സമുദായ ആചാര്യൻ മാർഗദർശനം നല്കിയ പാതയിലൂടെ സഞ്ചരിച്ച പി വി നീലകണ്ഠ പിള്ള സമുദായത്തിന് നല്കിയ നേതൃത്വം എല്ലാ സമുദായ അംഗങ്ങൾക്കും നല്ല മാതൃകയാണെന്ന് മന്മഥൻ നായർ അഭിപ്രായപ്പെട്ടു.
നൂറിലേറെ നായർ സമുദായ അംഗങ്ങൾ ഒത്തു ചേർന്ന് പി.വി നീലകണ്ഠ പിള്ളയുടെ നിര്യാണത്തിൽ അനുശോചനം അർപ്പിക്കുകയും വരുന്ന നാളുകളിൽ കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. പ്രമോദ് നായർ അറിയിച്ചതാണിത്.



