- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ എൻ യുവിൽ പിണറായിയുടെ കോലം കത്തിച്ചു; പ്രതിഷേധം പുതുവൈപ്പിനിലെ പൊലീസ് നടപടിക്കെതിരെ; കോലം കത്തിച്ചത് എൻ എസ് യു ഐ പ്രവർത്തകർ
ന്യൂഡൽഹി: ചുവപ്പുകോട്ടയായ ജെ എൻ യു സർവകലാശാലയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധം.എൻ എസ് യു (ഐ) പ്രവർത്തകരാണ് പിണറായി വിജയന്റെ കോലം കത്തിച്ചത്.പുതുവൈപ്പിനിൽ ഐ ഒ സി പദ്ധതിക്കെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കു നേരെ പൊലീസ് നടത്തിയാ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് എൻ എസ് യു പ്രവർത്തകർ പിണറായിയുടെ കോലം കത്തിച്ചത്. നരേന്ദ്ര മോദി ഗുജറാത്തിൽ നടപ്പിലാക്കിയെന്ന് പറയപ്പെടുന്ന വികസനമാണ് പിണറായി സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് എൻഎസ്‌യുഐ പറഞ്ഞു. പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും എൻഎസ്‌യുവിന്റെ ജെഎൻയു ഘടകം അറിയിച്ചു.
ന്യൂഡൽഹി: ചുവപ്പുകോട്ടയായ ജെ എൻ യു സർവകലാശാലയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധം.എൻ എസ് യു (ഐ) പ്രവർത്തകരാണ് പിണറായി വിജയന്റെ കോലം കത്തിച്ചത്.പുതുവൈപ്പിനിൽ ഐ ഒ സി പദ്ധതിക്കെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കു നേരെ പൊലീസ് നടത്തിയാ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് എൻ എസ് യു പ്രവർത്തകർ പിണറായിയുടെ കോലം കത്തിച്ചത്.
നരേന്ദ്ര മോദി ഗുജറാത്തിൽ നടപ്പിലാക്കിയെന്ന് പറയപ്പെടുന്ന വികസനമാണ് പിണറായി സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് എൻഎസ്‌യുഐ പറഞ്ഞു. പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും എൻഎസ്‌യുവിന്റെ ജെഎൻയു ഘടകം അറിയിച്ചു.
Next Story