മെൽബൺ: ന്യൂസൗത്ത് വെയിൽസിലെ നാഷണൽ പാർക്കുകളിലേക്ക് യാത്ര പോകുന്നവർക്ക് മുന്നറിയിപ്പ്. ഈ പ്രദേശത്ത് സർക്കാർ പുകവലി നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് തീ പടർന്ന് പിടിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുകവലി നിരോധനം.

വിനോദമേഖല, ക്യാംപുകൾ, ബീച്ചുകൾ, നടപ്പാത, നാഷണൽ പാർക്ക് റോഡുകൾ എന്നിവിടങ്ങളിലെല്ലാം നിരോധനം നടപ്പിലാകും. മുമ്പ് പൊലീസ് വിഭാഗം കൈകാര്യം ചെയ്യുന്ന മന്ത്രി സ്റ്റർട്ട് ഐയ്‌റെസ് സിഗരറ്റ് കുറ്റികൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതിന് പിഴ 330നിന്ന് 660ലേയ്ക്ക് ഉയർത്തിയിരുന്നു. ഫയർ ബാൻ പ്രഖ്യാപിച്ച് മേഖലയിലാണ് കത്തിച്ച സിഗരറ്റ് കുറ്റിയിടുന്നതെങ്കിൽ പിഴ 660 ആയിരുന്നത് 1320 ലേയ്ക്കും ഉയർത്തിയിട്ടുണ്ട്.

പുകവലി നിരോധനം നടപ്പിലാകുന്നതോടെ പുൽപ്രദേശങ്ങളിൽ തീപിടിക്കുന്നതിന് തടയിടുമെന്ന് പ്രതീക്ഷിക്കുന്നതായി പരിസ്ഥിതിമന്ത്രി റോബ് സ്റ്റോക്ക് പറഞ്ഞു. ഏഴ് ബില്യൺ സിഗരറ്റ് കുറ്റകളാണ് ഓരോ വർഷവും ഓസ്‌ട്രേലിയയിൽ പുറന്തള്ളപ്പെടുന്നത്. 860നാഷണൽ പാർക്കുളാണ് ന്യൂസൗത്ത് വെയിൽസിൽ ഉള്ളത്.