- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നിയിൽ വീടു വില ഉയർന്നു കൊണ്ടേയിരിക്കുന്നു; താരതമ്യേന വിലക്കുറവുള്ള നഗരങ്ങളിലേക്ക് ആളുകളുടെ പലായനം
മെൽബൺ: കുതിച്ചുയരുന്ന വീടുകളുടെ വില സിഡ്‌നിയിൽനിന്നും മറ്റു നഗരങ്ങളിലേക്ക് പലായനം ചെയ്യാൻ അനേകം പേരെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. വീടുകളുടെ വിലക്കുറവും, കുറഞ്ഞ ജീവിത ചിലവുകളും എല്ലാം ഓറഞ്ചും ബ്രിസ്‌ബേനും പോലുള്ള നഗരങ്ങൾ ജീവിക്കാനായി തെരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി വരെയുള്ള
മെൽബൺ: കുതിച്ചുയരുന്ന വീടുകളുടെ വില സിഡ്‌നിയിൽനിന്നും മറ്റു നഗരങ്ങളിലേക്ക് പലായനം ചെയ്യാൻ അനേകം പേരെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. വീടുകളുടെ വിലക്കുറവും, കുറഞ്ഞ ജീവിത ചിലവുകളും എല്ലാം ഓറഞ്ചും ബ്രിസ്‌ബേനും പോലുള്ള നഗരങ്ങൾ ജീവിക്കാനായി തെരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി വരെയുള്ള ഒരു വർഷക്കാലയളവിൽ 14% വർദ്ധനയാണ് സിഡ്‌നിയിൽ വീടുകൾക്ക് ഉണ്ടായിരുന്നത്. ഹൗസിങ്ങ് ഷോട്ടേജ് അനുഭവപ്പെടുന്നതാണ് പൊതുവേ വീടുകൾക്ക് വിലയുയരാൻ കാരണമായി വിലയിരുത്തുന്നത്. ഇതുകാരണമാണ് സിഡ്‌നിയിൽ നിന്നും മറ്റു നഗരങ്ങളിലേക്ക് വലിയ തോതിൽ ആളുകൾ നീങ്ങുന്നത്.
ജീവിത ചെലവ് വളരെ കുറഞ്ഞ ഓറഞ്ച് പോലുള്ള നഗരങ്ങളിലാണ് ജീവിക്കാൻ പറ്റുന്ന സാഹചര്യങ്ങൾ ഉള്ളത് എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. വീടുവിലയിലുള്ള കുറവും കുറഞ്ഞ ഗതാഗതക്കുരുക്കുകളും ഈ നഗരങ്ങളെ പ്രിയപ്പെട്ടതാക്കുന്നുണ്ടിപ്പോൾ. സിഡ്‌നിയിൽ വാങ്ങിക്കുന്ന വിലയ്ക്ക് അതിന്റെ ഇരട്ടി സ്ഥലങ്ങൾ മറ്റു നഗരങ്ങളിൽ വാങ്ങാം എന്നും റിപ്പോർട്ടുകൾ ഉണ്ട്.
സിഡ്‌നിയിൽ നിന്നും ആളുകൾ മറ്റു ചെറുകിട നഗരങ്ങളിലേക്ക് മാറാൻ ഇവോസിറ്റീസ് എന്ന മാർക്കറ്റിങ്ങ് കാമ്പയിൻ നടത്തുന്ന ഏഴ് നഗരങ്ങളിൽ ഒന്നാണ് ഓറഞ്ച്. 2014ൽ ഓറഞ്ച് നഗരത്തിൽ വീടുകളുടെ വില 330,000 ഡോളർ ആയിരുന്നു. മറ്റൊരു ഇവോസിറ്റിയായ ബ്രിസ്‌ബേനിൽ ശരാശരി കൂടിയ വില 352,528 ആണ്.
സിഡ്‌നിയിൽ ഒരു വീട് സ്വന്തമാക്കുന്നതിനു പകരം ഓറഞ്ചിൽ വീടുകളുടെ ഒരു നിര തന്നെ സ്വന്തമാക്കാമെന്ന് ഓറഞ്ച് നഗരത്തിന്റെ മേയർ ഡേവ്‌സ് പറഞ്ഞു. ഇവോസിറ്റി കാംപെയ്ൻ നല്ലതാണെങ്കിലും അതിനുള്ള ഫണ്ടിങ്ങ് ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . അടുത്ത രണ്ടു വർഷത്തേക്ക് വീടുകളുടെ വില കുറയാൻ ഒരു സാഹചര്യവുമില്ലാത്തതും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു.