- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂ സൗത്ത് വേൽസിൽ ശക്തമായ മഴയും മഞ്ഞുവീഴ്ചയും; അരലക്ഷത്തോളം വീടുകൾ ഇരുട്ടിൽ, കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്
സിഡ്‌നി: കഴിഞ്ഞ രാത്രി വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ന്യൂ സൗത്ത് വേൽസിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ അരലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ബ്ലൂ മൗണ്ടന്ഡസിൽ 11,000 വീടുകളും സിഡ്‌നി സൗത്തിൽ ആറായിരത്തോളം വീടുകളും വൈദ്യുതിയില്ലാതെ ഇരുട്ടിൽ കഴിയുകയാണ്. മോശമായ കാലാവസ്ഥയെത്തുടർന്ന് വിമാനങ്ങൾ വഴ
സിഡ്‌നി: കഴിഞ്ഞ രാത്രി വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ന്യൂ സൗത്ത് വേൽസിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ അരലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ബ്ലൂ മൗണ്ടന്ഡസിൽ 11,000 വീടുകളും സിഡ്‌നി സൗത്തിൽ ആറായിരത്തോളം വീടുകളും വൈദ്യുതിയില്ലാതെ ഇരുട്ടിൽ കഴിയുകയാണ്. മോശമായ കാലാവസ്ഥയെത്തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും റോഡുകൾ അടയ്ക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ.
ബ്ലൂമൗണ്ടനിൽ അപ്രതീക്ഷിതമായാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. ഇതോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. മിന്നൽപ്രളയത്തിൽ ഒട്ടേറെപ്പേർ തങ്ങളുടെ വീടുകളിലും കാറുകളിലും കുടുങ്ങിയതായി എമർജൻസി സർവീസ് അറിയിച്ചു. ഒരു രാത്രി കൊണ്ട് 1,300 ഓളം എമർജൻസി കോളുകൾ തങ്ങൾക്കു ലഭിച്ചുവെന്ന് സ്‌റ്റേറ്റ് എമർജൻസി സർവീസ് (എസ്ഇഎസ്) വക്താവ് ഫിൽ കാംപ്‌ബെൽ വ്യക്തമാക്കി.
എമർജൻസി കോളുകളിൽ ഭൂരിഭാഗവും പ്രളയത്തിൽ അകപ്പെട്ടവരുടേതായിരുന്നു. എത്ര ഭയാനകമായ അവസ്ഥയാണ് പ്രളയം സൃഷ്ടിച്ചതെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണെന്ന് ഫിൽ കാംപ്‌ബെൽ കൂട്ടിച്ചേർത്തു. കാറ്റിൽ മരങ്ങൾ വീണ് ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. വൈദ്യുതി കമ്പികൾ നിലത്ത് വീണ് അപകടമുണ്ടാകുന്ന അവസ്ഥയും ഉണ്ടായിരുന്നതായി എൻഎസ്ഡബ്ല്യൂ ഫയർ സർവീസ് ക്രൂ വെളിപ്പെടുത്തി. ഇത്തരത്തിൽ ഒരു വീടിന് തീപിടിച്ച സംഭവവും ഇന്നലെ രാത്രി അരങ്ങേറിയതായി ഫയർ സർവീസ് സുപ്രണ്ട്ജോൺ സ്‌റ്റോൺ വ്യക്തമാക്കി.
സൗത്ത് സിഡ്‌നിയിലെ ഉല്ലാഡുല്ലാ മേഖലയിൽ ഇതുവരെ 171 മില്ലിമീറ്റർ മഴയാണ് പെയ്തിരിക്കുന്നത്. 161 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സിഡ്‌നി, ഹണ്ടർ, ഇല്ലാവരാ മേഖലകളിൽ ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. രാവിലെ ശക്തമായി വീശിയടിക്കുന്ന കാറ്റ് ഉച്ചകഴിയുമ്പോൾ ശക്തികുറയുമെന്നാണ് കരുതുന്നതെന്ന് വക്താവ് വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ഇതേസമയത്ത് കാട്ടുതീയിൽ അമർന്ന ബ്ലൂമൗണ്ടൻ പക്ഷേ, ഇപ്പോൾ കനത്ത മഞ്ഞുവീഴ്ചയിൽ മുങ്ങിയിരിക്കുകയാണ്. ഇവിടെ മൂന്നു പവർ സ്റ്റേഷൻ മഞ്ഞുവീഴ്ചയിൽ പ്രവർത്തന രഹിതമായി. ബ്ലൂമൗണ്ടനിൽ നിന്ന് സിഡ്‌നിയിലേക്കുള്ള റോഡ് ഗതാഗതവും ട്രെയിൻ ഗതാഗതവും താത്ക്കാലികമായി നിലച്ചിരിക്കുകയാണ്. ബാത്തസ്റ്റിനു സമീപം ഒബറോൺ,. ലിത്‌ഗോ തുടങ്ങിയ മേഖലകളിൽ 20 സെന്റീമീറ്റർ കനത്തിലാണ് മഞ്ഞുപെയ്യുന്നത്. കാൻബറയിൽ നിന്നു സിഡ്‌നിയിലേക്കുള്ള യാത്രമധ്യേ ഒട്ടേറെപ്പേർ ട്രെയിനുകളിൽ കുടുങ്ങിയിട്ടുമുണ്ട്. ഇവരെ പിന്നീട് എമർജൻസി സർവീസ് എത്തി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയായിരുന്നു.
മഴയത്ത് റോഡിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകളും വൈദ്യുതി ബന്ധം വിച്ഛേദിച്ചതുമെല്ലാം സിഡ്‌നിയിൽ ആകെ ഗതാഗതതടസത്തിനു കാരണമായിരിക്കുകയാണ്. കൊടുങ്കാറ്റ് വീശിയതിനെത്തുടർന്ന് സിഡ്‌നി എയർപോർട്ടിൽ എല്ലാ വിമാനസർവീസുകളും വൈകാൻ ഇടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി സിഡ്‌നി എയർപോർട്ടിൽ ഇറങ്ങേണ്ടിയിരുന്ന 32 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. കൊടുങ്കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നത് അവസ്ഥ ഏറെ മോശമാക്കുകയായിരുന്നു. സിഡ്‌നി എയർപോർട്ടിലെ മോശമായ കാലാവസ്ഥയെത്തുടർന്ന് കാൻബറ, മെൽബൺ തുടങ്ങിയ എയർപോർട്ടുകളും പ്രവർത്തനത്തേയും ബാധിക്കുമെന്ന് എയർ സർവീസ് വക്താവ് അറിയിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ഇടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തകൃതിയായി നടന്നുവരുന്നു. ഉച്ചയോടെ പകുതിയിലേറെ സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.