ലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതൽപം കടന്നുപോയില്ലേ എന്നു ചോദിക്കാത്തവരുണ്ടാകില്ല. തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ നാല് പെണ്ണുങ്ങൾ പെട്ടെന്ന് തുണിയെല്ലാം അഴിച്ചുകളഞ്ഞ് ശാന്തരായി ഇരുന്നു. പെണ്ണുങ്ങളുടെ ചെയ്തികണ്ട് അടുത്തിരുന്ന മധ്യവയസ്‌കൻ വിളറിവെളുത്തു. ഒടുവിൽ പൊലീസെത്തിയാണ് പെണ്ണുങ്ങളെ ശാന്തരാക്കിയത്.

സ്ത്രീകളെ വെറും ഉപഭോഗ വസ്തുക്കളാക്കി കാണുന്നതിനോടുള്ള പ്രതിഷേധമായിരുന്നു വിചിത്രമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടത്. അർജന്റീനയുടെ പാർലമെന്റ് മന്ദിരത്തിനുമുന്നിലായിരുന്നു 'അർബനുഡിസ്‌മോ' എന്ന സംഘടനയുടെ പ്രതിഷേധം. വസ്ത്രമൊക്കെ ധരിച്ചെത്തിയ യുവതികൾ, യാതൊരു പ്രകോപനവുമില്ലാതെ പൂർണ നഗ്നരായി നിന്നും ഇരുന്നും പ്രതിഷേധിക്കുകയായിരുന്നു.

ആരേയും ലൈംഗികമോ അല്ലാത്ത രീതിയിലോ പ്രകോപിപ്പിക്കാനല്ല ഇങ്ങനെ ചെയ്തതെന്ന് ഇവർ അവകാശപ്പെട്ടു. ഏതാനും മിനിറ്റുകൾ മാത്രമേ പ്രതിഷേധം നീണ്ടുള്ളൂ. വഴിയാത്രക്കാരിൽ പലരും ഇതു കാണാനുള്ള കരുത്തില്ലാതെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പ്രതിഷേധം കണ്ട് വിളറിപ്പോയ ചേട്ടനും പരാതിക്കാരുടെ ഭാഗത്തുണ്ടായിരുന്നു.

ചാരുബെഞ്ചിലിരുന്ന ചേട്ടന്റെ അടുത്തേയ്ക്ക് ഒരു സ്ത്രീ നഗ്നയായി വന്നിരിക്കുകയായിരുന്നു. പേടിച്ചരണ്ടെണീറ്റ മധ്യവയസ്‌കൻ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് ഇയാൾ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു.

സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അംഗീകരിക്കുന്നതിനുവേണ്ടിയാണ് ഈ സമരമാർഗം തിരഞ്ഞെടുത്തതെന്ന് സമരക്കാരികളിലൊരാളാ പോള ബ്രിൻഡിസി പറഞ്ഞു. സ്ത്രീയുടെ നഗ്നതയെ ലൈംഗികക്കണ്ണുകളോടെ മാത്രം കാണുന്ന രീതി അവസാനിപ്പിക്കണമെന്നും ഇത് സ്വാഭാവികമായ ശരീരം മാത്രമാണെന്നും അവർ പറഞ്ഞു.

സ്വന്തം ശരീരത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കാനുള്ള സമരമാണിതെന്ന് ബ്രിൻഡിസി പറഞ്ഞു. എന്നാൽ, ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പ്രദർശനങ്ങൾ അനുവദിക്കാനാവില്ലെന്നും പറഞ്ഞാണ് പൊലീസ് നാലുപേരെയും സംഭവസ്ഥലത്തുന്ന് നീക്കിയത്. ഏതായാലും അപ്പോഴേക്കും അറിഞ്ഞും കേട്ടും ധാരാളം പേർ അവിടെയെത്തിയിരുന്നു.