- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയയിൽ ജനനനിരക്കിൽ വർധന; അഞ്ചുവർഷത്തിനിടെ ജനനനിരക്ക് വർധിക്കുന്നത് ഇതാദ്യമായി
മെൽബൺ: അഞ്ചു വർഷത്തിനിടെ ഇതാദ്യമായി ഓസ്‌ട്രേലിയയിൽ ജനനനിരക്കിൽ വർധന രേഖപ്പെടുത്തി. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ (എഐഎച്ച്ഡബ്ല്യൂ) അനുസരിച്ച് 2012-ൽ 307,000 അമ്മമാർ 312,000ലധികം കുട്ടികൾക്ക് ജന്മം നൽകിയെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 3.4 ശതമാനം കൂടുതലാണിത്. 2003-നെ അപേക്ഷിച്ച് 21.5 ശതമാനം വർധനയാണ് ജനനനിര
മെൽബൺ: അഞ്ചു വർഷത്തിനിടെ ഇതാദ്യമായി ഓസ്‌ട്രേലിയയിൽ ജനനനിരക്കിൽ വർധന രേഖപ്പെടുത്തി. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ (എഐഎച്ച്ഡബ്ല്യൂ) അനുസരിച്ച് 2012-ൽ 307,000 അമ്മമാർ 312,000ലധികം കുട്ടികൾക്ക് ജന്മം നൽകിയെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 3.4 ശതമാനം കൂടുതലാണിത്. 2003-നെ അപേക്ഷിച്ച് 21.5 ശതമാനം വർധനയാണ് ജനനനിരക്കിൽ രേഖപ്പെടുത്തിയത്.
നിലവിൽ ശരാശരി ജനനനിരക്ക് ഇപ്പോൾ ആയിരം സ്ത്രീകൾക്ക് 65 കുട്ടികൾ എന്ന നിലയിലാണ്. ഇത് കഴിഞ്ഞ ദശാബ്ദത്തിലെ ഉയർന്ന നിരക്കാണ്. കൂടാതെ ആയിരം സ്ത്രീകൾക്ക് 64.9 ശതമാനം എന്ന നിലയിലുള്ള 2007-ലെ ജനനനിരക്കിനൊപ്പം എത്തിയിരിക്കുകയാണിത് ഇപ്പോൾ. കൂടാതെ അമ്മമാരാകുന്നതിനുള്ള സ്ത്രീകളുടെ ശരാശരി പ്രായം ഇപ്പോൾ 30.1 വയയാണിപ്പോൾ. 2003-ൽ ഇത് 29.5 എന്നുള്ളതായിരുന്നുവെന്ന് എഐഎച്ച്ഡബ്ല്യൂ വക്താവ് ഡോ. ജോർജിന ചേംബേഴ്‌സ് അഭിപ്രായപ്പെടുന്നു.
2012-ൽ റിപ്പോർട്ട് ചെയ്ത പ്രസവങ്ങളിൽ 42 ശതമാനവും ആദ്യത്തെ പ്രസവമായിരുന്നു. ആദ്യമായി അമ്മമാരാകുന്നതിനുള്ള സ്ത്രീകളുടെ ശരാശരി പ്രായം 28.4 വയസുമാണ്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പ്രായമായ സ്ത്രീകൾ പ്രസവിക്കുന്ന പ്രവണത വർധഇച്ചിട്ടുണ്ട്. അതേസമയം കൗമാരക്കാർക്കിടയിലുള്ള പ്രസവം കുത്തനെ താണിട്ടുമുണ്ടെന്ന് ചേംബേഴ്‌സ് വ്യക്തമാക്കി. 2012-ൽ 35 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ പ്രസവിക്കുന്നത് 22.4 ശതമാനത്തിനു മുകളിലായെന്നും ഇത് 2003-ൽ 18.8 ശതമാനം മാത്രമായിരുന്നെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതുപോലെ തന്നെ കൗമാരക്കാർക്കിടയിലുള്ള പ്രസവ നിരക്കിൽ 2003-ൽ 4.6 ശതമാനം ആയിരുന്നത് 2013-ൽ 3.6 ആയി ഇടിഞ്ഞിട്ടുമുണ്ട്.
ഗർഭിണികളായ സ്ത്രീകൾക്കിടയിലുള്ള പുകവലി ശീലം 2012-ൽ 12 ശതമാനം എന്ന തോതിൽ വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൗമാരക്കാരായ ഗർഭിണികൾക്കിടയിൽ ഇത് 35 ശതമാനമാണ്. സ്വദേശികളായ ഗർഭിണികളിൽ പകുതിയിലേറെപ്പേരും പുകവലിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. നവജാത ശിശുക്കളിൽ ആറു ശതമാനം കുട്ടികളും മതിയായ തൂക്കം ഇല്ലാത്തവരാണെന്നും റിപ്പോർട്ടുണ്ട്. പുകവലിക്കുന്ന അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്കിടയിൽ ഇത് ഇരട്ടിയാണ്. കൂടാതെ കൗമാരക്കാരായ അമ്മമാർക്കിടയിൽ 17.1 ശതമാനവും 40 വയസിനു മുകളിലുള്ള അമ്മമാർക്കിടയിൽ 49.9 ശതമാനവുമാണ് സിസേറിയൻ ശസ്ത്രക്രിയ നിരക്ക്.