- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസത്തിനിടെ ഒമാനിലേക്ക് എത്തിയത് 7,071 വിദേശ തൊഴിലാളികൾ; കൂടുതലും സ്വകാര്യ മേഖലയിൽ; വിദേശികൾ കൂടുതലുള്ളത് മസ്കറ്റിൽ
മസ്‌കറ്റ്: രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ രാജ്യത്തേക്ക് 7,071 പേർ എത്തിയതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്‌ടോബർ അവസാനം 15,58,452 തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്തു നവംബർ അവസാനത്തിൽ 15,65,523 പേരായതായി നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ റിപ്പോർട്ട് വ്യക്
മസ്‌കറ്റ്: രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ രാജ്യത്തേക്ക് 7,071 പേർ എത്തിയതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒക്‌ടോബർ അവസാനം 15,58,452 തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്തു നവംബർ അവസാനത്തിൽ 15,65,523 പേരായതായി നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. 0.5% ആണു വർധന. ഇതിൽ ഏറ്റവും അധികം പേർ ജോലിക്കെത്തിയത് സ്വകാര്യ മേഖലയിൽ ആണ്. സർക്കാർ മേഖലയിൽ 233 പേരും സ്വകാര്യമേഖലയിൽ 4631 പേരുമാണു പുതുതായി ജോലിയിൽ പ്രവേശിച്ചത്.
രാജ്യത്തു മൊത്തം വിദേശികളുടെ എണ്ണം 13,53,929 ആണ്. ഇതിൽ 86.5 ശതമാനവും ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മസ്‌കറ്റിലാണ് ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ - 6,92,550 പേർ. ഏറ്റവും കുറവ് മുസണ്ടം ഗവർണറേറ്റിൽ - 13,807. ഒമാനിലെ വിദേശ തൊഴിലാളികളിൽ 2,773 പേർ പിഎച്ച്ഡി യോഗ്യതയുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.