- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറിയുമില്ല കുറഞ്ഞുമില്ല; സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 517 ൽ കവിയില്ല; വനംവകുപ്പിന്റെ കണക്കെടുപ്പിലെ അന്തിമഫലം സൂക്ഷമപരിശോധനകൾക്ക് ശേഷം; ആനകളെ എണ്ണിയത് സുപ്രീംകോടതിയുടെ ചോദ്യത്തിന്റെ ചുവടുപിടിച്ച്
കൊച്ചി:സംസ്ഥാനത്തെ നാട്ടാനകളുടെ കണക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് കൂടുതൽ ആനകൾ കേരളത്തിലില്ലെന്നാണ് വനംവകുപ്പിന് കീഴിലെ സോഷ്യൽ ഫോറസ്റ്ററി വിഭാഗം സംസ്ഥാന വ്യാപകമായി ഇന്ന് നടത്തിയ കണക്കെടുപ്പിൽ നിന്നും വ്യക്തമായിട്ടുള്ളത്. സംസ്ഥാനത്താകെ 517 നാട്ടാനകളുണ്ടെന്നാണ് ഇന്ന് ഇതുവരെ ലഭിച്ച കണക്കുകളുടെ പരിശോധനയിൽ നിന്നും തിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരാനയെത്തന്നെ രണ്ട് ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നുള്ള അവസാനവട്ട പരിശോധനകൾ പൂർത്തിയായി വരികയാണെന്നും ഇത്തരത്തിൽ മാറ്റമുണ്ടായാൽ പോലും ആകെയുള്ള എണ്ണത്തിൽ നാമമാത്രമായ വ്യത്യാസം മാത്രമേ ഉണ്ടാവാനിടയുള്ളു എന്നും സോഷ്യൽ ഫോറസ്റ്ററി എറണാകുളം ഏസിഎഫ്എം എ. അനസ് അറിയിച്ചു. ഇന്ന് ജില്ലയിൽ 23 ആനകളുടെ പരിശോധന പൂർത്തിയാക്കി. ഇതിൽ 12 ആനകൾ മറ്റ് ജില്ലകളിൽ നിന്നും ജില്ലയിലേക്ക് എത്തിയിട്ടുള്ളതാണ്. എറണാകുളം ജില്ലയിൽ ആകെ 27 ആനകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 6 എണ്ണം വനംവകുപ്പിന്റേതും 21 എണ്ണം പുറമേ നിന്നുള്ളവരുടേതുമാണ്. ഇതിൽ പുറമേ നിന്ന
കൊച്ചി:സംസ്ഥാനത്തെ നാട്ടാനകളുടെ കണക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് കൂടുതൽ ആനകൾ കേരളത്തിലില്ലെന്നാണ് വനംവകുപ്പിന് കീഴിലെ സോഷ്യൽ ഫോറസ്റ്ററി വിഭാഗം സംസ്ഥാന വ്യാപകമായി ഇന്ന് നടത്തിയ കണക്കെടുപ്പിൽ നിന്നും വ്യക്തമായിട്ടുള്ളത്. സംസ്ഥാനത്താകെ 517 നാട്ടാനകളുണ്ടെന്നാണ് ഇന്ന് ഇതുവരെ ലഭിച്ച കണക്കുകളുടെ പരിശോധനയിൽ നിന്നും തിട്ടപ്പെടുത്തിയിട്ടുള്ളത്.
ഒരാനയെത്തന്നെ രണ്ട് ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നുള്ള അവസാനവട്ട പരിശോധനകൾ പൂർത്തിയായി വരികയാണെന്നും ഇത്തരത്തിൽ മാറ്റമുണ്ടായാൽ പോലും ആകെയുള്ള എണ്ണത്തിൽ നാമമാത്രമായ വ്യത്യാസം മാത്രമേ ഉണ്ടാവാനിടയുള്ളു എന്നും സോഷ്യൽ ഫോറസ്റ്ററി എറണാകുളം ഏസിഎഫ്എം എ. അനസ് അറിയിച്ചു.
ഇന്ന് ജില്ലയിൽ 23 ആനകളുടെ പരിശോധന പൂർത്തിയാക്കി. ഇതിൽ 12 ആനകൾ മറ്റ് ജില്ലകളിൽ നിന്നും ജില്ലയിലേക്ക് എത്തിയിട്ടുള്ളതാണ്. എറണാകുളം ജില്ലയിൽ ആകെ 27 ആനകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 6 എണ്ണം വനംവകുപ്പിന്റേതും 21 എണ്ണം പുറമേ നിന്നുള്ളവരുടേതുമാണ്. ഇതിൽ പുറമേ നിന്നുള്ളവരുടെ 10 ആനകൾ മാത്രമേ ജില്ലയിൽ ഇന്ന് ഉണ്ടായിരുന്നുള്ളു. ബാക്കി 11 ആനകൾ മറ്റ് ജില്ലകളിൽ ആയിരുന്നു. ഇവയെ അതാത് ജില്ലകളിലെ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് സോഷ്യൽ ഫോറസ്റ്ററി എറണാകുളം റെയിഞ്ചോഫീസർ ഹരീന്ദ്രകുമാർ പറഞ്ഞു.
ആനകളുടെ പൊക്കം, ആകെ നീളം, കൊമ്പുകളുടെ നീളം, വണ്ണം, തുമ്പികൈയുടെ നീളം, കാലിലെ നഖങ്ങളുടെ എണ്ണം തുടങ്ങിയവ രേഖപ്പെടുത്തുകയാണ് കണക്കെടുപ്പിന്റെ ആദ്യഘട്ടം. പിന്നീട് ആനയെ വ്യക്തമായി തിരിച്ചറിയുന്ന രണ്ട് അടയാളങ്ങൾ രേഖപ്പെടുത്തും. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിട്ടുള്ള മൈക്രോചിപ്പും ലൈസൻസുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. ഓരോ ആനകളും നിൽക്കുന്ന സ്ഥലങ്ങളിലെത്തിയാണ് വനംവകുപ്പ് ജിവനക്കാർ പരിശോധനകൾ പൂർത്തിയാക്കിയത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരുന്നു കണ്ക്കെടുപ്പ്. കൃത്രിമം ഒന്നും കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം. ഒരു ഹർജിയുമായി ബന്ധപ്പെട്ട് രാജ്യത്ത് എത്ര നാട്ടനകളുണ്ട് എന്ന് സുപ്രീകോടതിയുടെ ഭാഗത്തുനിന്നും ഉയർന്ന ചോദ്യത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന വ്യാപകമായി ഇക്കാര്യത്തിൽ കൃത്യതവരുത്താൻ ലക്ഷ്യമിട്ട് വനംവകുപ്പ് വനാട്ടാനകളുടെ കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചത്.