തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ ബലാത്സംഗ കേസിൽ അഴിക്കുള്ളിലായതോടെ കത്തോലിക്കാ സഭയ്ക്കുള്ളിൽ വിവാദം ആളിക്കത്തുകയാണ്. ബിഷപ്പിനെ പിന്തുണച്ചു കൊണ്ട് സഭാപിതാക്കന്മാരും വൈദികരും രംഗത്തെത്തി. എന്നാൽ ഇതിനിടെയും കന്യാസ്ത്രീക്ക് പിന്തുണ നൽകി ചിലർ രംഗത്തെത്തുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയ്ക്കുള്ളിലും വിവാദം കത്തിപ്പടരുന്നുണ്ട്. ഇതിനിടെയാണ് കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് ഒരു ലൈംഗിക അപവാദ കഥകൂടി സൈബർ ലോകത്ത് പ്രചരിക്കുന്നത്.

കേരളത്തിന് പുറത്തുള്ള കത്തോലിക്കാ രൂപതയുമായി ബന്ധപ്പെട്ടാണ് ലൈംഗികവിവാദം കൊഴുക്കുന്നത്. ആധികാരികമെന്ന് വിധത്തിൽ പ്രചരിക്കുന്ന ആ പീഡന കഥ ഇങ്ങനെയാണ്: സൈബർ ലോകത്ത് വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലുമായി പ്രചരിക്കുന്ന ഈ അപവാദകഥയിൽ അഞ്ച് വൈദികരാണ് ആരോപണ വിധേയർ. അഞ്ച് വൈദികർ ചേർന്ന് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നും ഇതേ തുടർന്ന് ഗർഭിണിയായ കന്യാസ്ത്രീ പ്രസവിക്കുകയും ചെയ്തുവെന്നാണ് ആരോപണം. വിവാദവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന വേളയിൽ കന്യാസ്ത്രീയും ഒരു വൈദികനെയും സഭാ പദവികളിൽ നിന്നു നീക്കി. ഒരു വൈദികൻ കുഞ്ഞിന്റെ ളോഹ ഊരി കുഞ്ഞിന്റെയും മാതാവിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ കന്യാസ്ത്രീയായിരിക്കവേ നാല് വൈദികരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നുമാണ് ഉയരുന്ന ആരോപണം.

കേരളത്തിന് പുറത്തുള്ള രൂപരതിയിൽ ഇരിക്കവേ കന്യാസ്ത്രീയെ മറ്റ് വൈദീകരും ലൈംഗിക ചൂഷണം നടത്തിയിരുന്നതായി പിന്നീടാണ് കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്ത വൈദികൻ അറിയുന്നത്. സുഹൃത്തുക്കൾ പറഞ്ഞറിയുമ്പോൾ മാത്രമാണ് വൈദികൻ തനിക്ക് പറ്റിയ അമളി തിരിച്ചറിയുന്നത്. അബദ്ധം മനസിലാക്കിയ വൈദികൻ തുടർന്ന് സഭയിലെ ഒരു ഉന്നതനോട് കാര്യങ്ങൽ വിശദീകരിച്ചു തനിക്കെതിരെ നടപടി സ്വീകരിക്കരുതെന്നും വൈദികവൃത്തിയിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.

തുടർന്ന് കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം മാറ്റുവാൻ വൈദീകൻ കന്യാസ്ത്രീയുടെ കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്തിയപ്പോൾ വന്നത് ഞെട്ടിക്കുന്ന ഫലമായിരുന്നു. ഡി.ൻ.എ ടെസ്റ്റിൽ കുട്ടി വൈദികന്റേതല്ലെന്ന് തെളിഞ്ഞു. വൈദികന്റെ സാംപിളുമായി യോജിക്കുന്നതായിരുന്നില്ല കുട്ടിയുടെ ഡി.ൻ.എ. എന്നാൽ പന്തികേട് മനസിലാക്കിയ മറ്റു നാല് വൈദികരും ഇതിനോടകംതന്നെ സ്ഥലം കാലിയാക്കി മാതൃരൂപതയിലേയ്ക്ക് കടന്നുകഴിഞ്ഞിരുന്നു. ഇതിനേ തുടർന്ന് ധർമ്മ സങ്കടത്തിലായ വൈദീകൻ മറ്റൊരു ഉന്നത പുരോഹിതനെ കണ്ട് തന്നെ ചതിയിൽ പെടുത്തിയതാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കന്യാസ്ത്രീയുടെ ഗർഭം ഏറ്റെടുക്കാനും കുടുംബ ജീവിതവുമായി മുന്നോട്ടു പോകാനാണ് ഉപദേശവും ലഭിച്ചത്.

കുട്ടിയുടെ പിതാവ് താനല്ലെന്നും മറ്റ് വൈദീകർ ഡി.ൻ.എ ടെസ്റ്റിന് വിധേയരാകാത്ത പക്ഷം രൂപതാധ്യക്ഷൻ തന്നെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കണമെന്നുമായി വൈദികന്റെ വാദം. സംഭവം വിവാദമായപ്പോൾ തന്നെ ബിഷപ്പ് നേരിട്ടിടപെട്ട് വൈദികന് ജോലി വാങ്ങി നൽകുകയും കുട്ടിയുടെ ചെലവിനുള്ള പണം തന്നുകൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ഇപ്പോൾ അതൊന്നും ലഭിക്കുന്നില്ലെന്നാണ് വൈദികന്റെ പരാതി. ഇപ്പോൾ വൈദികനും കന്യാസ്ത്രീയും കുടുംബമായി മലബാറിലാണ് താമസം. മാനഹാനി ഭയന്ന് വൈദികൻ തുടർ നടപടികളിൽ നിന്നും പിന്മാറിയെങ്കിലും കുട്ടി തന്റേതല്ലെന്നും രൂപതാ മെത്രാൻ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുമുള്ള ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും.

യഥാർഥത്തിൽ ഈ കന്യാസ്ത്രീയേ പീഡിപ്പിച്ച വൈദീകർ ഇപ്പോൾ പലയിടത്തുമായി ഒളിച്ച് താമസിക്കുന്നുവെന്നുമാണ് സൈബർ ലോകത്തുള്ള പ്രചരണം. കന്യാസ്ത്രീയായിരുന്ന യുവതിയും നാല് വൈദികരുടെ പേരുകൾ പറയുന്നുണ്ട്. മാന ഹാനിയും മറ്റും ഭയന്ന് കന്യാസ്ത്രീ വിഷയം പുറത്ത് പറഞ്ഞിട്ടോ പരാതി നല്കുകയോ ചെയ്തിട്ടില്ല.നിരന്തിരമുള്ള ലൈംഗിക അപവാദം അവസാനിപ്പിക്കാൻ സഭയിൽ യാതൊരു പെരുമാറ്റ ചട്ടവും ഉണ്ടാകുന്നില്ല. ഇരകളേ സംരക്ഷിക്കാനോ അവരേ ഒരു ജീവിതത്തിലേക്ക് നയിക്കാനോ ഇടപെടാറില്ലെന്നുമാണ് പരാതിപ്പെടുന്നതെന്നം സൈബർ ലോകത്തു പ്രചരിപ്പിക്കുന്ന അപവാദകഥയിൽ പറയുന്നു.

അതേസമയം സൈബർ ലോകത്തു പ്രചരിപ്പിക്കുന്ന ഈ ലൈംഗിക വിവാദകഥയുടെ പശ്ചാത്തലത്തിൽ മറുനാടൻ ഈ വിഷയത്തിൽ അന്വേഷണം നടത്തി. സഭയിലെ പുരോഹിതർ തമ്മിലുള്ള ചേരിപ്പോരിന്റെ ഭാഗമായാണോ ഈ വിഷയം പൊങ്ങിവന്നതെന്ന സംശയവും ഇതിനിടെ ഉയർന്നുകേട്ടു. ആരോപണവിധേയരായവർ ആരൊക്കെയാണെന്ന കാര്യത്തിൽ വ്യക്തത ഉണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി ഉറപ്പുവരുത്താൻ സാധിക്കാത്തതു കൊണ്ടാണ് വാർത്തക്കൊപ്പം പേരുകൾ പ്രസിദ്ധീകരിക്കാത്തത്. സഭയിലെ പുരോഹിതർ തമ്മുള്ള ചേരിപ്പോരിന്റെ കൂടി ഭാഗമാണോ ഈ വിഷയമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ അറസ്റ്റിലായതിന് പിന്നാലെ ഇത്തരം ആരോപണങ്ങളും വിവാദങ്ങളും സഭയ്ക്കുള്ളിൽ നിന്നു തന്നെ ഉയർന്നുവരുന്നുണ്ട്. സൈബർലോകത്ത് അടക്കം ഇഷ്ടമില്ലാത്ത പുരോഹിതരെ മോശക്കാരാക്കാനുള്ള നീക്കങ്ങളും ഈ പ്രചരണങ്ങൾക്ക് പിന്നിലുണ്ട്. എന്തായാലും ആരോപണങ്ങളുടെ കുത്തൊഴുക്കു തന്നെ സഭാ പുരോഹിതരെ ലക്ഷ്യമിട്ട് വരുമ്പോൾ വാസ്തവം എന്തെന്നറിയാത്ത അസ്ഥയിലാണ് വിശ്വാസികളും.