- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
കണ്ണൂർ: കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു. കണ്ണൂരിലെ ഒരു സ്‌ക്കൂൾ വൈസ് പ്രിൻസിപ്പാളാണ് തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ തോമസിനൊപ്പം നാടു വിട്ടത്.
ആറു കന്യാസ്ത്രീകൾ താമസിക്കുന്ന കോൺവെന്റിൽ നിന്നും കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീ തോമസിനൊപ്പം പോയത്. സഹ കന്യാസ്തരീകൾക്കൊപ്പം പള്ളിയിലേക്ക് പോയ ഇവർ ഉച്ചയോടെ തിരികെ തനിയെ കോൺവെന്റിലെത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നും 'എനിക്ക് ഈ ജീവിതം മടുത്തു. ഞാൻ പോകുകയാണ്' എന്നെഴുതിയ കത്ത് ലഭിച്ചു. ഇതിനിടയിൽ സ്വന്തം സഹോദരനും മദർ സുപ്പീരിയറിനും 'ഇനി അന്വേഷിക്കേണ്ട, പോകുകയാണ്' എന്ന സന്ദേശവും അയച്ചിരുന്നു. ഇതോടെ ഇവർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കന്യാസ്ത്രീ സ്ഥിരമായി വിളിച്ചിരുന്ന ഒരു മൊബൈൽ ഫോൺ നമ്പർ കണ്ടെത്തി. രാത്രി 10 മണിക്ക് ശേഷം ഫോൺ സംഭാഷണം അനുവദിനീയമല്ലാത്ത കോൺവെന്റിൽ ഈ സമയത്തിന് ശേഷം 15,00 മിനിട്ട് മുതൽ 1,000 മിനിട്ട് വരെ ഇതേ ഫോണിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി.
തുടർന്ന് കോൺവെന്റിലെ മറ്റ് കന്യാ സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ സ്ഥിരമായി ഫോൺ വിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അമ്മയോട് സംസാരിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും പൊലീസ് മനസ്സിലാക്കി. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തോമസിനൊപ്പമാണ് പോയതെന്ന് വ്യക്തമായത്. കണ്ണൂർ പൊലീസ് കുണ്ടറ പൊലീസുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുക്കുകയും കണ്ണൂരിലേക്ക് ഇന്ന് എത്തിച്ചു കൊണ്ടിരിക്കുകയുമാണ്. കോടതിയിൽ ഹാജരാക്കിയ ശേഷം കന്യാസ്ത്രീയ്ക്ക് ഇഷ്ടമുള്ളവരുടെ ഒപ്പം പോകാനാകുമെന്ന് പൊലീസ് പറഞ്ഞു.
കാണാതായ ശേഷം കോൺവെന്റിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കന്യാ സ്ത്രീകൾ ധരിക്കുന്ന തിരുവസ്ത്രം കത്തിച്ചു കളഞ്ഞതായി കണ്ടെത്തിയത്. വർഷങ്ങളായി തോട്ടട സ്‌ക്കൂളിലെ അദ്ധ്യാപികയും വൈസ് പ്രിൻസിപ്പലുമായിരുന്ന കന്യാസ്ത്രീ അദ്ധ്യാപകർക്കിടയിലും കുട്ടികൾക്കിടയിലും പ്രിയങ്കരിയായിരുന്നു. നാലുവർഷം മുൻപ് ഇവരുടെ പിതാവ് സുഖമില്ലാതെ കിടന്നപ്പോൾ പരിചരിക്കാനായെത്തിയ മെയിൽ നഴ്സായിരുന്ന തോമസുമായി അടുപ്പത്തിലായി. പിന്നീട് ഇവർ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ തിരുവസ്ത്രം ഊരി കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ തിരു വസ്ത്രം ഊരൽ അത്ര എളുപ്പമല്ലാ എന്നും അതിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും മനസ്സിലായതോടെയാണ് കോൺവെന്റിൽ നിന്നും ഒളിച്ചോടാൻ തീരുമാനിച്ചത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.