- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
കോതമംഗലം: കാരുണ്യം പകരേണ്ടവരാണ് കന്യാസ്ത്രീകൾ എന്നാണ് പൊതുവിൽ പറയാറ്. പരിഗണന അർഹിക്കുന്നവർക്ക് അത് നൽകാൻ മുന്നിൽ നിർക്കേണ്ടവർ. അമ്മയുടെ ലാളനയും പരിരക്ഷയും കിട്ടാത്ത വിദ്യാർത്ഥിനിയെ കുറിച്ചുള്ള ചിന്ത വളർന്നപ്പോൾ തിരുവസ്ത്രം ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി കർത്താവിന്റെ തിരുമണവാട്ടി. പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് പിതാവുമായി അകന്നുനിന്ന അവളുടെ മാതാവിനെ അനുനയിപ്പിക്കാമെന്ന വാഗ്ദാനവുമായി രംഗത്തിറങ്ങിയ കന്യാസ്ത്രീക്കാണ് പുതുജീവിതം ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ പ്രശ്‌നങ്ങൾ തീർക്കാൻ രംഗത്തിറങ്ങിയ കന്യാസ്ത്രീക്ക് ഈ നീക്കം ഫലിച്ചില്ലങ്കിലും ടീച്ചർ പിതാവുമായി പിരിയാനാവാത്ത വിധം അടുപ്പത്തിലായി. ഭാവി ജീവിതം വിദ്യാർത്ഥിനിക്കും പിതാവിനൊപ്പവും എന്നുറപ്പിച്ച് കന്യാസ്ത്രീയായ ടീച്ചർ താമസിയാതെ തിരുവസ്ത്രം ഉപേക്ഷിച്ചു മതിലുചാടിയപ്പോൾ സഹപ്രവർത്തകർക്കും ഞെട്ടൽ ഒഴിഞ്ഞിട്ടില്ല. നഗരത്തിലെ പ്രമുഖ സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീയാണ് പ്രണയം മൂത്ത് താൻ പഠിപ്പിച
കോതമംഗലം: കാരുണ്യം പകരേണ്ടവരാണ് കന്യാസ്ത്രീകൾ എന്നാണ് പൊതുവിൽ പറയാറ്. പരിഗണന അർഹിക്കുന്നവർക്ക് അത് നൽകാൻ മുന്നിൽ നിർക്കേണ്ടവർ. അമ്മയുടെ ലാളനയും പരിരക്ഷയും കിട്ടാത്ത വിദ്യാർത്ഥിനിയെ കുറിച്ചുള്ള ചിന്ത വളർന്നപ്പോൾ തിരുവസ്ത്രം ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി കർത്താവിന്റെ തിരുമണവാട്ടി. പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് പിതാവുമായി അകന്നുനിന്ന അവളുടെ മാതാവിനെ അനുനയിപ്പിക്കാമെന്ന വാഗ്ദാനവുമായി രംഗത്തിറങ്ങിയ കന്യാസ്ത്രീക്കാണ് പുതുജീവിതം ലഭിച്ചിരിക്കുന്നത്.
വിദ്യാർത്ഥിനിയുടെ പ്രശ്‌നങ്ങൾ തീർക്കാൻ രംഗത്തിറങ്ങിയ കന്യാസ്ത്രീക്ക് ഈ നീക്കം ഫലിച്ചില്ലങ്കിലും ടീച്ചർ പിതാവുമായി പിരിയാനാവാത്ത വിധം അടുപ്പത്തിലായി. ഭാവി ജീവിതം വിദ്യാർത്ഥിനിക്കും പിതാവിനൊപ്പവും എന്നുറപ്പിച്ച് കന്യാസ്ത്രീയായ ടീച്ചർ താമസിയാതെ തിരുവസ്ത്രം ഉപേക്ഷിച്ചു മതിലുചാടിയപ്പോൾ സഹപ്രവർത്തകർക്കും ഞെട്ടൽ ഒഴിഞ്ഞിട്ടില്ല.
നഗരത്തിലെ പ്രമുഖ സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീയാണ് പ്രണയം മൂത്ത് താൻ പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'വിടുതൽ 'വാങ്ങിയിട്ടുള്ളത്. വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ സ്വരച്ചേർച്ചയിലായിരുന്നില്ല. പിതാവുമായി വഴക്കിട്ട് മാതാവ് ഇവരുടെ വീട്ടിലായിരുന്നു താമസമെന്നാണ് പുറത്തായവിവരം. ഒരിക്കൽ കുടുബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കവേ പഠിപ്പിച്ചിരുന്ന ഈ അധ്യപികയോട് വിദ്യാർത്ഥിനി വീട്ടിലെ പ്രശ്‌നങ്ങൾ കണ്ണീരോടെ വിവരിച്ചു. ഇതുകേട്ടപ്പോൾ ടീച്ചർക്കും സങ്കടമായി.
പിന്നീടുള്ള ദിവസങ്ങളിൽ ടീച്ചർക്ക് വിദ്യാർത്ഥിനിയോട് വാത്സല്യം കൂടി. ഇതിനിടെ മതാപിതാക്കളെ ഒരുമിപ്പിക്കുമെന്ന് ടീച്ചർ വിദ്യാർത്ഥിനിക്ക് ഉറപ്പും നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഗൃഹസന്ദർശനവും ഫോൺ വിളികളുമൊക്കെ പതിവായി. ഈ വഴിക്കുള്ള നീക്കം വിദ്യാർത്ഥിനിയുടെ പിതാവും ടീച്ചറും തമ്മിലുള്ള അടുപ്പം വർദ്ധിപ്പിച്ചെന്നും പിന്നീട് ഇവർ പ്രണയബന്ധരായി എന്നും കഴിഞ്ഞ ദിവസം നാട് വിട്ടു എന്നുമാണ് പുറത്തായവിവരം.
അദ്ധ്യാപിക സ്‌കൂളിലെത്തിയിട്ട് ദിവസങ്ങളായെന്നാണ് അറിയുന്നത്. ഇവർ സ്‌കൂൾ അധികൃതരുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടന്നും സാഹചര്യം അനുകൂലമാവുമ്പോൾ നാട്ടിലേക്ക് മടങ്ങുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കിയതായും സൂചനയുണ്ട്. സ്‌കൂളിലെ മികച്ച കൗൺസിലർ കൂടിയായ അദ്ധ്യാപികയുടെ മനം മാറ്റം സഹപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരിൽ നിന്നും ഇത്തരത്തിലൊരും നീക്കം സ്വപ്‌നത്തിൽപ്പോലും കരുതിയിരുന്നില്ലന്നാണ് സഹപ്രവർത്തകർ അടുപ്പക്കാരുമായി പങ്കുവയ്ക്കുന്ന വിവരം.