- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പിനെതിരായ സമരത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് അത്ഭുതപ്പെടുത്തി! ഇങ്ങനെയൊരു സമരത്തിന് പിന്തുണ ആവശ്യപ്പെട്ടിട്ടാണോ പ്രതിപക്ഷം രംഗത്തിറങ്ങുക എന്നും കന്യാസ്ത്രീകൾ; കൊച്ചിയിലുണ്ടായിട്ടും ഉമ്മൻ ചാണ്ടി തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപം; സിപിഎം എംഎൽഎമാർ പോലും പിന്തുണയറിയിച്ചിട്ടും മിണ്ടാട്ടമില്ലാതിരുന്ന കോൺഗ്രസിനെതിരെ സമരമിരിക്കുന്ന കന്യാസ്ത്രീകൾ
കൊച്ചി: ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് പ്രതിപക്ഷം പേരിന് പോലും പിന്തുണ നൽകിയില്ലെന്ന് ആരോപണവുമായി കന്യാസ്ത്രീകൾ. ഭരണകക്ഷി എംഎൽഎമാർ പോലും പിന്തുണയുമായി വന്നിട്ടും ഒരു കോൺഗ്രസ് നേതാവും തങ്ങൾക്ക് പിന്തുണ നൽകിയില്ലെന്നാണ് കന്യാസ്ത്രീകൾ ആരോപിക്കുന്നത്. കന്യാസ്ത്രീകൾ ആവശ്യപ്പെട്ടാൽ സമരത്തിന് പിന്തുണ നൽകും എന്നാണ് പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇത് എന്ത് തരം നിലപാട് ആണെന്ന ചോദ്യമാണ് ഉയരുന്നത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പിന്തുണയർപ്പിച്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരം 13ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പിന്തുണയുമായി ഇപ്പോഴും സമരപന്തലിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ കൊച്ചിയിലുണ്ടായിരുന്ന അവസരത്തിൽ പോലും സമരപന്തലിലേക്ക് എത്തിയിട്ടില്ല. ഇത് വലിയ രീതിയിലുള്ള അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിനോട് ഒരു കാര്യം ആവശ്യപ്പെട്ട് ത
കൊച്ചി: ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് പ്രതിപക്ഷം പേരിന് പോലും പിന്തുണ നൽകിയില്ലെന്ന് ആരോപണവുമായി കന്യാസ്ത്രീകൾ. ഭരണകക്ഷി എംഎൽഎമാർ പോലും പിന്തുണയുമായി വന്നിട്ടും ഒരു കോൺഗ്രസ് നേതാവും തങ്ങൾക്ക് പിന്തുണ നൽകിയില്ലെന്നാണ് കന്യാസ്ത്രീകൾ ആരോപിക്കുന്നത്. കന്യാസ്ത്രീകൾ ആവശ്യപ്പെട്ടാൽ സമരത്തിന് പിന്തുണ നൽകും എന്നാണ് പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇത് എന്ത് തരം നിലപാട് ആണെന്ന ചോദ്യമാണ് ഉയരുന്നത്.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പിന്തുണയർപ്പിച്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരം 13ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പിന്തുണയുമായി ഇപ്പോഴും സമരപന്തലിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ കൊച്ചിയിലുണ്ടായിരുന്ന അവസരത്തിൽ പോലും സമരപന്തലിലേക്ക് എത്തിയിട്ടില്ല. ഇത് വലിയ രീതിയിലുള്ള അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
സർക്കാരിനോട് ഒരു കാര്യം ആവശ്യപ്പെട്ട് തെരുവിൽ സമരത്തിന് ഇറങ്ങുമ്പോൾ പ്രതിപക്ഷം അതിനെ പിന്തുണയ്ക്കുന്നതിന് പകരം സർക്കാരിനും വേട്ടക്കാരനും ഒപ്പം നിൽക്കുന്ന നിലപാട് തന്നെയാണ് പ്രതിപക്ഷവും സ്വീകരിച്ചത് എന്നും ആരോപണമമുണ്ട്. കോൺഗ്രസിനും കോൺഗ്രസ് നേതാക്കൾ വ്യക്തിപരമായും വലിയ അടുപ്പമാണ് സഭയുമായി ഉള്ളത്. അത്‌കൊണ്ട് തന്നെ സഭയ്ക്ക് എതിരെ വലിയ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ കോൺഗ്രസും യുഡിഎഫും മൗനം പാലിക്കുന്നതിൽ അതിശയമില്ല.
കോൺഗ്രസിന് പുറമെ സംസ്ഥാനത്തെ പ്രധാന കക്ഷിയായ ബിജെപിയും ഈ വിഷയത്തിൽ സർക്കാരിനെ കാര്യമായി വിമർശിച്ചില്ല. ചില കോൺഗ്രസ് നേതാക്കൾ വ്യക്തിപരകമായി പിന്തുണ അറിയിച്ചത് ഒഴിച്ചാൽ കാര്യമായ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന വാസ്തവം നിലനിൽക്കെയാണ് ഇപ്പോൾ ആരോപണവും ഉയരുന്നത്. സിപിഎം എംഎൽമാർ ഉൾപ്പടെ കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. അന്വേഷണം പരമാവധി വൈകിപ്പിച്ചെങ്കിലും സർക്കാരും ഇരയ്‌ക്കൊപ്പം എന്ന നിലപാടാണ് സ്വീകരിച്ചത്.
കന്യാസ്ത്രീകൾ നടത്തിയസമരത്തിന് ഓരോ ദിവസവും പിന്തുണ വർധിച്ച് വരുന്ന കാഴ്ചയാണ് കാണാനായതും. വി എസ് അച്യുതാനന്ദൻ റിട്ട.ജസ്റ്റിസ് കെമാൽ പാഷ തുടങ്ങിയവർ നേരിട്ട് സമരപന്തലിൽ എത്തി പിന്തുണ അറിയിച്ചിരുന്നു. നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നും ഇത് തെറ്റാണ് എ്ന്ന രീതിയിലുള്ള പ്രതികരണവും ഉണ്ടായിരുന്നു