വാഗമൺ: ഇടുക്കി വാഗമണിന് സമീപം ഉടുപ്പുണിയിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉളുപ്പുണി എസ്എബിഎസ് കോൺവെന്റിലെ കന്യാസ്ത്രീയായ സ്റ്റെല്ല മരിയ(45)യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ കോൺവെന്റിന് സമീപത്തെ കിണറ്റിലായിരുന്നു കന്യാസ്ത്രീയുടെ മൃതദേഹം കാണപ്പെട്ടത്. ഉപ്പുതറ സ്വദേശിനായിയ മദർ റാങ്കിലുള്ള കന്യാസ്ത്രീയെയാണ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.

കോൺവെന്റ് വളപ്പിൽ തന്നെയുള്ള കിണറ്റിലാണു മൃതദേഹം കണ്ടത്. കോൺവെന്റിൽ നിന്നും 20 മീറ്റർ അകലെയാണു കിണർ. ഇതിനു സമീപത്ത് സ്റ്റെല്ലയുടേതെന്നു കരുതുന്ന ഒരു ജോഡി ചെരുപ്പുകൾ കണ്ടെത്തി. വലയിട്ടു മൂടിയ കിണറിന്റെ ഒരു വശത്തെ വലയുടെ ഭാഗം മാറ്റിയ നിലയിലാണെന്നു പൊലീസ്. പാലാ രൂപതയുടെ കീഴിലുള്ളതാണ് കോൺവെന്റ്. വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.

പുള്ളിക്കാനം  ഹൈസ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ഇവർക്ക് മാനസിക അസ്വാസ്ത്യം ഉണ്ടായിരുന്നതായാണ് മഠം അധികൃതർ സൂചിപ്പിക്കുന്നത്. മൂന്ന് മാസം മുമ്പ് ആരോഗ്യ മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ഇവർ ചികിത്സ തേടിയിരുന്നു. പിന്നാട് ആറ് മാസത്തിന് ശേഷമാണ് ജോലി കുറഞ്ഞ മറ്റൊരു കോൺവെന്റിലേക്ക് മാറിയതെന്നും മഠം അധികൃതർ പറയുന്നു.