- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പല തരം വേദനകൾക്ക് ഒരേ മരുന്ന് നൽകി വന്നിരുന്ന ന്യൂറോഫെൻ ഉപയോക്താക്കളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കോടതി; ചില തരം ന്യൂറോഫെൻ മരുന്നുകൾ പിൻവലിക്കാൻ ഉത്തരവ്
മെൽബൺ: പല തരം വേദനകൾക്ക് പല പേരിൽ ഒരേ മരുന്നുകൾ നൽകി വന്നിരുന്ന ന്യൂറോഫെൻ ഉപയോക്താക്കളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കോടതി. പല തരം വേദനകൾക്ക് തങ്ങൾ വ്യത്യസ്ത ഫോർമുലകളിലുള്ള മരുന്നുകളാണ് നൽകുന്നത് എന്ന കമ്പനിയുടെ അവകാശ വാദം തെറ്റാണെന്ന് കോടതിയിൽ തെളിഞ്ഞതിനെ തുടർന്ന് ചില ന്യൂറോഫെൻ ഉത്പന്നങ്ങൾ കടകളിൽ നിന്ന് പിൻവലിക്കാനും കോടത
മെൽബൺ: പല തരം വേദനകൾക്ക് പല പേരിൽ ഒരേ മരുന്നുകൾ നൽകി വന്നിരുന്ന ന്യൂറോഫെൻ ഉപയോക്താക്കളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കോടതി. പല തരം വേദനകൾക്ക് തങ്ങൾ വ്യത്യസ്ത ഫോർമുലകളിലുള്ള മരുന്നുകളാണ് നൽകുന്നത് എന്ന കമ്പനിയുടെ അവകാശ വാദം തെറ്റാണെന്ന് കോടതിയിൽ തെളിഞ്ഞതിനെ തുടർന്ന് ചില ന്യൂറോഫെൻ ഉത്പന്നങ്ങൾ കടകളിൽ നിന്ന് പിൻവലിക്കാനും കോടതി ഉത്തരവിട്ടു.
മൈഗ്രേൻ, ടെൻഷൻ തലവേദന, നടുവേദന, ആർത്തവ ദിനങ്ങളിലെ വേദന ഇവയ്‌ക്കൊക്കെ വ്യത്യസ്ത വേദനാ സംഹാരികളാണ് ന്യൂറോഫെൻ പുറത്തിറക്കിയിരുന്നത്. വ്യത്യസ്ത ഫോർമുലകളിലുള്ള മരുന്നുകളാണ് ഇവയെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു ഇവ വിപണിയിൽ കമ്പനി ഇറക്കിയിരുന്നത്. എന്നാൽ എല്ലാ ന്യൂറോഫെൻ പെയിൻ കില്ലറുകളിലും ഐബുപ്രൂഫൻ ലൈസിൻ എന്ന ഘടകം 342 മില്ലി ഗ്രാം എന്ന തോതിൽ എല്ലാ ഉത്പന്നങ്ങളിലും അടങ്ങിയിരിക്കുന്നതായി ഫെഡറൽ കോടതി കണ്ടെത്തുകയായിരുന്നു.
ഒരേ ഘടകം അടങ്ങിയ മരുന്ന് പല പേരുകളിൽ വിൽക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനാണ് നിർമ്മാതാക്കളായ റെക്കിട്ട് ബെൻകീസറെ കോടതി കയറ്റിയത്. മൂന്നു മാസത്തിനുള്ളിൽ ഈ ഉത്പന്നങ്ങൾ മാർക്കറ്റിൽ നിന്നു പിൻവലിക്കണമെന്നും മരുന്നുകളുടെ പായ്ക്കറ്റിനു പുറത്ത് അതിന്റെ യഥാർഥ ഫോർമുലയും ണറ്റു വേദനകൾക്ക് ഉപയോഗിക്കാൻ സാധിക്കുമെന്ന കാര്യവും ചേർക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കോടതി ഉത്തരവിനെ തുടർന്ന് പുതിയ പായ്ക്കിംഗോടു കൂടി ഉത്പന്നം പുറത്തിറക്കാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. എല്ലാ തരം വേദനകൾക്കും ന്യൂറോഫെൻ എന്ന ഒറ്റ ഉത്പന്നം ഉപയോഗിച്ചാൽ മതിയെന്ന് വ്യക്തമാക്കുന്ന അറിയിപ്പും പായ്ക്കറ്റിൽ ചേർക്കാൻ കമ്പനി സമ്മതിച്ചു.