- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിനകത്തു ബഹളം കേട്ടപ്പോൾ ആദ്യം കാര്യമാക്കിയില്ല; ഡോക്ടർമാർ ആരെങ്കിലുമുണ്ടോയെന്ന് ഉറക്കെ ചിലർ ചോദിക്കുന്നതു കേട്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്; സഹയാത്രികന് ഹൃദയാഘാതമുണ്ടായപ്പോൾ രക്ഷകയായത് നഴ്സായ റോസമ്മ; വിളിപ്പുറത്തെത്തിയ ഭൂമിയിലെ മാലാഖയ്ക്ക് അഭിനന്ദനപ്രവാഹം
കാഞ്ഞങ്ങാട്: യാത്ര തുടങ്ങിയാൽ പിന്നെ ലക്ഷ്യമെത്തും വരെ മറ്റൊന്നും ശ്രദ്ധിക്കില്ല.അന്യരുടെ കാര്യങ്ങളിൽ തലയിടുന്നത് പോട്ടെ,അടുത്തിരിക്കുന്നയാൾക്ക് അടിയന്തര ആവശ്യമെന്തെങ്കിലും വന്നാലും ചില സാരോപദേശമൊക്കെ നൽകി തലയൂരാനാണ് ചിലർ ശ്രമിക്കാറുള്ളത്. എന്നാൽ, ചിലരാകട്ടെ, സ്വയം മറന്ന് സ്വന്തം ആവശ്യങ്ങൽ മാറ്റിവച്ച് അന്യന്റെ ആവശ്യങ്ങൾക്കായി ആ ദിവസം തന്നെ മാറ്റി വയ്ക്കും.അക്കൂട്ടത്തിൽ പെട്ടയാളാണ് നഴ്‌സായ റോസമ്മ. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് രാവിലെ പരശുറാം എക്സ്‌പ്രസിൽ പോവുകയായിരുന്നു റോസമ്മ. ട്രെയിനിനകത്തു ബഹളം കേട്ട റോസമ്മ ആദ്യം കാര്യമാക്കിയില്ല. പിന്നീട് ഇവിടെ ഡോക്ടർമാർ ആരെങ്കിലുമുണ്ടോയെന്ന് ഉറക്കെ ചിലർ ചോദിക്കുന്നതു കേട്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ചെന്നുനോക്കിയപ്പോൾ ഒരാൾ കുഴഞ്ഞുവീണു കിടക്കുന്നു. ഹൃദയസ്തംഭനമാണെന്നു മനസ്സിലാക്കി നാഡിമിടിപ്പു പരിശോധിച്ചപ്പോൾ തീരെ കുറവ്. ഉടൻതന്നെ പ്രഥമ ശുശ്രൂഷയായ സിപിആർ ചെയ്തു. പതുക്കെ രോഗി കണ്ണുതുറന്നു. നാഡിമിടിപ്പും കൂടി. തുടർന്നു യാത്രക്കാരിൽ ചിലർ ക
കാഞ്ഞങ്ങാട്: യാത്ര തുടങ്ങിയാൽ പിന്നെ ലക്ഷ്യമെത്തും വരെ മറ്റൊന്നും ശ്രദ്ധിക്കില്ല.അന്യരുടെ കാര്യങ്ങളിൽ തലയിടുന്നത് പോട്ടെ,അടുത്തിരിക്കുന്നയാൾക്ക് അടിയന്തര ആവശ്യമെന്തെങ്കിലും വന്നാലും ചില സാരോപദേശമൊക്കെ നൽകി തലയൂരാനാണ് ചിലർ ശ്രമിക്കാറുള്ളത്. എന്നാൽ, ചിലരാകട്ടെ, സ്വയം മറന്ന് സ്വന്തം ആവശ്യങ്ങൽ മാറ്റിവച്ച് അന്യന്റെ ആവശ്യങ്ങൾക്കായി ആ ദിവസം തന്നെ മാറ്റി വയ്ക്കും.അക്കൂട്ടത്തിൽ പെട്ടയാളാണ് നഴ്‌സായ റോസമ്മ.
കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് രാവിലെ പരശുറാം എക്സ്‌പ്രസിൽ പോവുകയായിരുന്നു റോസമ്മ. ട്രെയിനിനകത്തു ബഹളം കേട്ട റോസമ്മ ആദ്യം കാര്യമാക്കിയില്ല. പിന്നീട് ഇവിടെ ഡോക്ടർമാർ ആരെങ്കിലുമുണ്ടോയെന്ന് ഉറക്കെ ചിലർ ചോദിക്കുന്നതു കേട്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ചെന്നുനോക്കിയപ്പോൾ ഒരാൾ കുഴഞ്ഞുവീണു കിടക്കുന്നു. ഹൃദയസ്തംഭനമാണെന്നു മനസ്സിലാക്കി നാഡിമിടിപ്പു പരിശോധിച്ചപ്പോൾ തീരെ കുറവ്.
ഉടൻതന്നെ പ്രഥമ ശുശ്രൂഷയായ സിപിആർ ചെയ്തു. പതുക്കെ രോഗി കണ്ണുതുറന്നു. നാഡിമിടിപ്പും കൂടി. തുടർന്നു യാത്രക്കാരിൽ ചിലർ കോഴിക്കോട് സ്റ്റേഷനിൽ ബന്ധപ്പെട്ടു വീൽചെയറും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി. കോഴിക്കോട് എത്തിയപ്പോൾ രണ്ടു പൊലീസുകാരും സഹായത്തിനെത്തി. ഉടൻ തന്നെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. റോസമ്മയും ആശുപത്രിയിലേക്കു കൂടെ പോയി. സഹോദരീഭർത്താവിന് അടിയന്തര ശസ്ത്രക്രിയയുണ്ടെന്നറിഞ്ഞു കോഴിക്കോട്ട് ഒരു ആശുപത്രിയിലേക്കു പോകുന്നതിനിടയിലാണ് മറ്റൊരു രോഗിയെ സഹായിച്ച് റോസമ്മ മാതൃകയായത്.
കണ്ണൂരിൽ നിന്നു കോഴിക്കോട്ടേക്കു പോയ സഹദേവനെയാണ് ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റോസമ്മ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്.മരണത്തോടെ മല്ലടിച്ച യാത്രക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന, റോസമ്മയുടെ സദ്പ്രവൃത്തി അറിഞ്ഞ് എല്ലാതുറകളിൽ നിന്നും അഭിനന്ദനപ്രവാഹം ഒഴുകുകയാണ്.