ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാർക്ക് ശമ്പളം പുതുക്കി നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം നൽകി. നേഴ്‌സുമാർക്ക് മികച്ച ശമ്പളം നൽകാൻ വേണ്ട എല്ലാ നിർദ്ദേശങ്ങളും മുഖ്യമന്ത്രിമാർക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു.

ശമ്ബളവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ലെന്നും നഡ്ഡ പറഞ്ഞു.എന്നാൽ ഇത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.