- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി വിധി അപ്പാടെ അട്ടിമറിച്ചിറക്കിയ കുറഞ്ഞ ശമ്പളം പോലും നൽകാൻ വിസമ്മതിക്കുന്ന മാനേജ്മെന്റുകളെ തൊടാൻ പേടി; ട്രെയിനി നേഴ്‌സുമാരുടെ ശമ്പളം കൂട്ടാൻ ഒരു നീക്കവുമില്ല; വാഗ്ദാനം ചെയ്തതല്ലാതെ കുടിശിക നൽകാൻ ആലോചന പോലുമില്ല; പ്രഖ്യാപനം ഉടൻ; സുപ്രീംകോതി വിധിയുടെ പേരിൽ ശബരിമല നീറുമ്പോൾ ആർക്കും എതിർപ്പില്ലാത്ത ഒരു വിധി നടപ്പിലാക്കാൻ വേണ്ടി നേഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കാതെ അട്ടിമറിക്കുകയാണ് സ്വകാര്യ ആശുപത്രി മുതലാളിമാർ. ഇതെല്ലാം അറിയമെങ്കിലും സർക്കാർ ചെറുവിരൽ അനക്കില്ല. വൻകിട മുതലാളിമാരെ പിണക്കിയാൽ പിന്നെ മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പോലും ആളെ കിട്ടില്ല. ഈ സാഹചര്യത്തിൽ മുതലാളിമാരെ പിണക്കാൻ സർക്കാർ മടിക്കുമ്പോൾ നപ്പിലാകാതെ പോകുന്നത് മാലഖമാർക്ക് അർഹമായ ശമ്പളം വാങ്ങി കൊടുക്കണമെന്ന സുപ്രീകോടതി വിധിയാണ്. ശബരിമലയിലെ വിധി നടപ്പാക്കാൻ തിടുക്കം കാട്ടുന്ന പിണറായി സർക്കാരാണ് നേഴ്‌സുമാരോടുള്ള നീതി നിഷേധം കാണാതെ പോകുന്നത്. മുതലാളിമാരും സർക്കാരും ഒത്തുകളി നടക്കുമ്പോൾ ശമ്പളകുടിശിക നൽകാത്തതിലും ട്രെയിനി നിയമനം ലഭിക്കുന്നവരുടെ ശമ്പളം വർധിപ്പിച്ച ഉത്തരവു പുറപ്പെടുവിക്കാത്തതിലും പ്രതിഷേധിച്ചു സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് കടക്കുകയാണ്. ഉത്തരവ് ഇറക്കാത്തതിനെതിരെ നഴ്‌സുമാരുടെ സംഘടനാ ഭാരവാഹികൾ മന്ത്രി ടി.പി.രാമകൃഷ്ണനെ ഉൾപ്പെടെ സമീപിച്ചിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും
തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കാതെ അട്ടിമറിക്കുകയാണ് സ്വകാര്യ ആശുപത്രി മുതലാളിമാർ. ഇതെല്ലാം അറിയമെങ്കിലും സർക്കാർ ചെറുവിരൽ അനക്കില്ല. വൻകിട മുതലാളിമാരെ പിണക്കിയാൽ പിന്നെ മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പോലും ആളെ കിട്ടില്ല. ഈ സാഹചര്യത്തിൽ മുതലാളിമാരെ പിണക്കാൻ സർക്കാർ മടിക്കുമ്പോൾ നപ്പിലാകാതെ പോകുന്നത് മാലഖമാർക്ക് അർഹമായ ശമ്പളം വാങ്ങി കൊടുക്കണമെന്ന സുപ്രീകോടതി വിധിയാണ്. ശബരിമലയിലെ വിധി നടപ്പാക്കാൻ തിടുക്കം കാട്ടുന്ന പിണറായി സർക്കാരാണ് നേഴ്‌സുമാരോടുള്ള നീതി നിഷേധം കാണാതെ പോകുന്നത്.
മുതലാളിമാരും സർക്കാരും ഒത്തുകളി നടക്കുമ്പോൾ ശമ്പളകുടിശിക നൽകാത്തതിലും ട്രെയിനി നിയമനം ലഭിക്കുന്നവരുടെ ശമ്പളം വർധിപ്പിച്ച ഉത്തരവു പുറപ്പെടുവിക്കാത്തതിലും പ്രതിഷേധിച്ചു സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് കടക്കുകയാണ്. ഉത്തരവ് ഇറക്കാത്തതിനെതിരെ നഴ്‌സുമാരുടെ സംഘടനാ ഭാരവാഹികൾ മന്ത്രി ടി.പി.രാമകൃഷ്ണനെ ഉൾപ്പെടെ സമീപിച്ചിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സമരത്തിന് നേഴ്‌സുമാർ തെരുവിലിറങ്ങുക.
സുപ്രീംകോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത ശമ്പളം നൽകുന്നുവെന്നാണു സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ അതു പാടേ അട്ടിമറിച്ചു തൊഴിൽ വകുപ്പ് പുതിയ ശമ്പള സ്‌കെയിൽ നിശ്ചയിക്കുകയായിരുന്നു. മിനിമം വേതനനിർണയ സമിതികളിലെ അംഗങ്ങളായ സിഐടിയു ഉൾപ്പെടെ ട്രേഡ് യൂണിയനുകളുടെ നേതാക്കൾ ആശുപത്രികളുടെ താൽപര്യം സംരക്ഷിക്കാനാണു ശ്രമിച്ചതെന്ന് ആരോപണമുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കണക്കാക്കിയാണു ശമ്പളം നിശ്ചയിക്കുന്നത്. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ നഴ്‌സുമാർക്ക് 20000 രൂപ ശമ്പളം നൽകണമെന്നാണു സുപ്രീം കോടതി നിർദ്ദേശം.
ശമ്പളവർധന പ്രഖ്യാപിച്ച തൊഴിൽ വകുപ്പ് കഴിഞ്ഞ ഒക്ടോബർ മുതൽ പ്രാബല്യം ഉണ്ടാകുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. സർക്കാർ പറഞ്ഞ ശമ്പളം സ്വകാര്യ ആശുപത്രികൾ ഭേദഗതികളോടെ നടപ്പാക്കിയെങ്കിലും കുടിശിക നൽകാൻ തയാറായിട്ടില്ല. ട്രെയിനി നഴ്‌സുമാരുടെ ശമ്പളം 10,500 രൂപയാക്കാനും തീരുമാനിച്ചിരുന്നു. നിലവിൽ 6500 രൂപയാണു ശമ്പളം. ഇതും നടപ്പായിട്ടില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരം തീരുമാനങ്ങൾ സർക്കാരിന് എടുക്കേണ്ടി വന്നത്. എന്നാൽ ഒന്നും നടന്നില്ല. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലാണ് നേഴ്‌സുമാരുടെ സംഘടനയ്ക്ക് ഉറപ്പുകൾ ലഭിച്ചത്. ഇതാണ് അട്ടിമറിക്കപ്പെട്ടത്.
ഇതനുസരിച്ച് 50 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയായിരിക്കും. 50 കിടക്കകൾക്കുമീതേ വരുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പുനർനിർണയിക്കാൻ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നഴ്‌സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്‌റ്റൈപൻഡ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. തൊഴിൽ, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബർ കമ്മിഷണറും സമിതിയിലെ അംഗങ്ങളാണ്. സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
മാനേജ്‌മെന്റുകളെയും സർക്കാരിനെയും സമ്മർദത്തിലാക്കുന്നതിനായി നഴ്‌സുമാർ കൂട്ടത്തോടെ അവധിയെടുത്തു നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള നിർണായക ചർച്ച. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ സമരം പിൻവലിക്കാൻ നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ തീരുമാനിക്കുകയായിരുന്നു.2016 ജനുവരി 29-ന് സുപ്രീംകോടതി വിധി അനുസരിച്ച് കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി നിർദ്ദേശിച്ച രീതിയിൽ 50 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ മൊത്തം ശമ്പളം 20,000 രൂപയായി നിശ്ചയിച്ചു. 50 കിടക്കകളിൽ കൂടുതലുള്ള ആശുപത്രികളിലെ ശമ്പളം സുപ്രീംകോടതി മാർഗ്ഗരേഖയനുസരിച്ച് നിർണ്ണയിക്കാൻ സർക്കാർ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും.
നഴ്‌സിങ് ട്രെയിനിമാരുടെ സ്‌റ്റൈപൻഡ് കാലോചിതമായി വർധിപ്പിക്കും. ട്രെയിനിങ് കാലാവധിയും സ്‌റ്റൈപൻഡ് പുതുക്കുന്ന കാര്യവും സമിതിയുടെ പരിഗണനയ്ക്ക് വിടാൻ തീരുമാനിച്ചിരുന്നു. ഇത് ഇതുവരെ നടപ്പിലാക്കുന്നതിന്റെ ലക്ഷണം പോലും കാണുന്നില്ലെന്നതാണ് വസ്തുത.