- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേഴ്സുമാരെ നിന്ന് തിരിയാൻ അനുവദിക്കാതെ കഷ്ടപ്പെടുത്തിയപ്പോൾ സഹികെട്ട് മലയാളി നേഴ്സിന്റെ നേൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി; പ്രതികാര ദാഹത്തോടെ ആശുപത്രി മുതലാളി ആലപ്പുഴക്കാരിയായ നേഴ്സിനെ പിരിച്ചു വിട്ടു; പിരിച്ചു വിടലിൽ പ്രതിഷേധിച്ച് നേഴ്‌സുമാർ ആശുപത്രിക്ക് മുമ്പിൽ സമരം നടത്തവേ കുഞ്ഞിനെ സഹപവർത്തകയുടെ കൈയിൽ ഏൽപ്പിച്ച് പിരിച്ചുവിട്ട മലയാളി നേഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഡൽഹിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം
ന്യൂഡൽഹി: തൊഴിൽ ചൂഷണത്തിനെതിരെ കേരളത്തിലെ നേഴ്‌സുമാർ ഒന്നടക്കം സമരത്തിലാണ്. മാന്ജ്‌മെന്റുകളുടെ പീഡനം സഹിക്കാനാവാതെയാണ് ഈ ധർമ്മ സമരം. ഒടുവിൽ മാലാഖമാരുടെ കണ്ണീരൊപ്പാൻ പിണറായി സർക്കാരും മുന്നിട്ടിറങ്ങുന്നു. അതുകൊണ്ട് തന്നെ ആശ്വാസം ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ നേഴ്‌സുമാർ. എന്നാൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇതല്ല അവസ്ഥ. അവിടെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾക്ക് കടിഞ്ഞാണിടാൻ ആരുമില്ല. പീഡനം ചോദ്യം ചെയ്താൽ അവരെ പിരിച്ചു വിടും. സമരത്തേയും കാര്യമായെടുക്കില്ല. ഇതിന്റെ ഇരയാണ് ആലപ്പുഴ സ്വദേശിനായ നേഴ്‌സ്. തൊഴിൽ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ കെജ്രിവാർ സർക്കാർ മുന്നോട്ട് വരികയാണ്. ഡൽഹിയിലെ ഐ.എൽ.ബിഎൽ ആശുപത്രിയിലെ നഴ്സാണ് പിരിച്ചു വിട്ടതിനെ തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ആലപ്പുഴ സ്വദേശിനിയായ ഈ യുവതി ഈ ആശുപത്രിയിൽ അഞ്ച് വർഷത്തോളമാ
ന്യൂഡൽഹി: തൊഴിൽ ചൂഷണത്തിനെതിരെ കേരളത്തിലെ നേഴ്‌സുമാർ ഒന്നടക്കം സമരത്തിലാണ്. മാന്ജ്‌മെന്റുകളുടെ പീഡനം സഹിക്കാനാവാതെയാണ് ഈ ധർമ്മ സമരം. ഒടുവിൽ മാലാഖമാരുടെ കണ്ണീരൊപ്പാൻ പിണറായി സർക്കാരും മുന്നിട്ടിറങ്ങുന്നു.
അതുകൊണ്ട് തന്നെ ആശ്വാസം ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ നേഴ്‌സുമാർ. എന്നാൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇതല്ല അവസ്ഥ. അവിടെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾക്ക് കടിഞ്ഞാണിടാൻ ആരുമില്ല. പീഡനം ചോദ്യം ചെയ്താൽ അവരെ പിരിച്ചു വിടും. സമരത്തേയും കാര്യമായെടുക്കില്ല. ഇതിന്റെ ഇരയാണ് ആലപ്പുഴ സ്വദേശിനായ നേഴ്‌സ്.
തൊഴിൽ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ കെജ്രിവാർ സർക്കാർ മുന്നോട്ട് വരികയാണ്. ഡൽഹിയിലെ ഐ.എൽ.ബിഎൽ ആശുപത്രിയിലെ നഴ്സാണ് പിരിച്ചു വിട്ടതിനെ തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ആലപ്പുഴ സ്വദേശിനിയായ ഈ യുവതി ഈ ആശുപത്രിയിൽ അഞ്ച് വർഷത്തോളമായി ജോലി ചെയ്തു വരികയാണ്. ഇതിനിടെയാണ് മാനേജ്‌മെന്റിന്റെ പ്രതികാരം പിരിച്ചുവിടൽ എത്തുന്നത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണ് ഇവരെ ചൊടിപ്പിച്ചത്.
നഴ്സുമാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ ഇവരുടെ നേതൃത്വത്തിൽ നഴ്സുമാർ ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ അടക്കമുള്ളവർക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പ്രതികാരമെന്നോണം ഇന്ന് ഉച്ചയോടെ ആശുപത്രി അധികൃതർ ഇവരെ പിരിച്ചു വിട്ടതായി അറിയിച്ചു കൊണ്ട് നോട്ടീസ് നൽകി. ഇതിൽ പ്രതിഷേധിച്ച് മലയാളികൾ അടക്കമുള്ള നഴ്സുമാർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടയിൽ തന്റെ മകളെ സഹപ്രവർത്തകയെ ഏൽപിച്ച യുവതി ശുചിമുറിയിൽ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
യുവതിയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. നിലവിൽ ഐഎൽബിഎൽ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ എയിംസിലേക്ക് മാറ്റി. അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ മലയാളി നഴ്സിനുനേരെ പ്രതികാര നടപടികളുമായി ഡൽഹി ഐഎൽബിഎസ് ഹോസ്പിറ്റലും നേരത്തെ രംഗത്ത് വന്നിരുന്നു. പുറത്താക്കാനുള്ള നീക്കത്തിനെതിരേ നഴ്സിങ് സംഘടനകൾ രംഗത്ത് വരികയും ചെയ്തു. കേരളത്തിലേതിന് സമാനമായ ഐക്യം ഡൽഹിയിലും നേഴ്‌സുമാർക്കിടയിൽ രൂപപ്പെട്ടു. ഇത് തന്നെയാണ് ഐഎൽബിഎൽ ആശുപത്രി മാനേജ്‌മെന്റിനേയും പ്രകോപിപ്പിച്ചത്.
മെമോ കൊടുത്തും, ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ചും നഴ്സ് മാനേജർ, ഇൻചാർജ്, സൂപ്പർവൈസർ, എന്നിവർ പല നേഴ്‌സുമാരേയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കകയാണ്. ഭർത്താവിന്റെ ജോലി മാനേജ്മെന്റ് ഇടപെട്ട് കളഞ്ഞവെന്നു ആരോപണമുയർത്തിയ നേഴ്‌സുമാരുമുണ്ട്. ഇവർ പരാതികളുമായി മുട്ടാത്ത വാതിലും ഇല്ല. എന്നാൽ ഡൽഹിയിൽ എല്ലാവരും ആശുപത്രി മാനേജ്‌മെന്റിനൊപ്പമാണ്.