- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി കഞ്ചാവു കടത്താൻ കാരിയറാക്കി; വലയിലാക്കിയത് ഗൾഫിലേക്ക് കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ച്; സഹികെട്ട് പരാതിയുമായി എത്തിയപ്പോൾ കേസെടുക്കാൻ തയ്യാറാകാതെ പൊലീസും; കരുളായിയിലെ നഴ്സിന്റെ ജീവിതം തകർത്തത് ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരെന്ന് സൂചന
നിലമ്പൂർ: പ്രണയം നടിച്ച് വലയിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം യുവതിയെ വിരട്ടി കഞ്ചാവ് കടത്തൽ സംഘത്തിലെ കണ്ണിയാക്കിയതായി പരാതി. കോട്ടയം സ്വദേശിനിയായ യുവതിക്കാണ് പീഡനം നേരിട്ടത്. കരുളായിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തിരുന്ന 22 കാരിയാണ് ക്രൂരമായ പീഡനങ്ങൾക്കിരയായത്. കരുളായി വലപ്പുറം സ്വദേശി യാഷിഖും രണ്ടു സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നു പേരാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. യാഷിഖ് പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയിട്ടുള്ളത്. വിദേശത്ത് നഴ്‌സിങ് ജോലിക്ക് വിസ നൽകാമെന്നു പറഞ്ഞ് പല തവണയായി 80,000 രൂപയും സ്വന്തമാക്കി. ഗൾഫിലേക്ക് പോകാൻ വിമാനത്താവളത്തിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി നാടുകാണിയിലെ ഒരുവീട്ടിൽ വച്ച് പാനീയത്തിൽ ലഹരിനൽകി മയക്കി യാഷിക്കും രണ്ടു കൂട്ടുകാരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യം കാമറയിൽ പകർത്തിയിരുന്നു. ഇതു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പിന്നീട് കഞ്ചാവ് കടത്തിൽ കാരിയറാക്കിയത്. ഇതിനു വിസമ്മതിച്ച യുവതിയെ പലപ്പോഴും ക്രൂരമർദ്ദനത്തിനിരയാക്കുകയും
നിലമ്പൂർ: പ്രണയം നടിച്ച് വലയിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം യുവതിയെ വിരട്ടി കഞ്ചാവ് കടത്തൽ സംഘത്തിലെ കണ്ണിയാക്കിയതായി പരാതി. കോട്ടയം സ്വദേശിനിയായ യുവതിക്കാണ് പീഡനം നേരിട്ടത്.
കരുളായിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തിരുന്ന 22 കാരിയാണ് ക്രൂരമായ പീഡനങ്ങൾക്കിരയായത്. കരുളായി വലപ്പുറം സ്വദേശി യാഷിഖും രണ്ടു സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നു പേരാണ് യുവതിയെ പീഡനത്തിനിരയാക്കിയത്.
യാഷിഖ് പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയിട്ടുള്ളത്. വിദേശത്ത് നഴ്‌സിങ് ജോലിക്ക് വിസ നൽകാമെന്നു പറഞ്ഞ് പല തവണയായി 80,000 രൂപയും സ്വന്തമാക്കി. ഗൾഫിലേക്ക് പോകാൻ വിമാനത്താവളത്തിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി നാടുകാണിയിലെ ഒരുവീട്ടിൽ വച്ച് പാനീയത്തിൽ ലഹരിനൽകി മയക്കി യാഷിക്കും രണ്ടു കൂട്ടുകാരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
പീഡനദൃശ്യം കാമറയിൽ പകർത്തിയിരുന്നു. ഇതു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പിന്നീട് കഞ്ചാവ് കടത്തിൽ കാരിയറാക്കിയത്. ഇതിനു വിസമ്മതിച്ച യുവതിയെ പലപ്പോഴും ക്രൂരമർദ്ദനത്തിനിരയാക്കുകയും ചെയ്തു.
ഈ സംഭവം പുറത്തറിഞ്ഞതോടെ ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യമഹിളാ അസോസിയേഷൻ പ്രവർത്തകരും യുവതിയുമായി നിലമ്പൂർ സി.ഐ ഓഫീസിലെത്തിയെങ്കിലും പൊലീസുകാർ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ തയ്യറായില്ല. യുവതിയെ ട്രെയിനിൽ നാട്ടിലേക്കു കയറ്റിവിടാൻ ആവശ്യപ്പെടുകയായിരുന്നു.
യുവതി മഹിളാ അസോസിയേഷൻ പ്രവർത്തകരോട് പീഡനവിവരം തുറന്നു പറഞ്ഞതോടെ അവർ സന്നദ്ധസംഘടനയായ കേരള മഹിളാ സമഖ്യ സൊസൈറ്റിയുമായി ബന്ധപ്പെട്ടു. മഹിളാ സമഖ്യ സൊസൈറ്റി ഇടപെടലിൽ ഡി.ജി.പിക്കു പരാതി നൽകി. ഡി.ജി.പി കേസ് എ.ഡി.ജി.പി ബി.സന്ധ്യയുടെ പരിഗണനക്കുവിട്ടു.
മലപ്പുറം എസ്‌പിക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. യുവതിയെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ പീഡനക്കേസ് പ്രതികളെ രക്ഷിക്കാൻ ഉന്നത രാഷ്ര്ടീയ ഇടപെടലും നടക്കുന്നുണ്ട്.