ന്യൂയോർക്ക്: നാഷണൽ ഇന്ത്യൻ നഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പുതു നേതൃത്വത്തിന്റെ ഉത്ഘാടനം ഫെബ്രുവരി ഇരുപതിന് സൂം മീറ്റിംഗിൽ വിവിധ പരിപാടികളോടെ വിജയകരമായി ആഘോഷിച്ചു. ധാരാളം നഴ്സ് പ്രാക്ടീഷണേഴ്സ്മാർ പങ്കെടുത്ത ആഘോഷത്തിൽ നേഴ്സിങ് ലീഡർഷിപ്പിലുള്ള പ്രഗല്ഫരായ പ്രാസംഗികരും ആഘോഷത്തെ ഭംഗിയാക്കി.

നേഹ ജോ യുടെ അമേരിക്കൻ ദേശീയ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. പ്രസിഡന്റ് ഡോ. ആനി പോൾ DNP, MSN, PNP, MPH തന്റെ നാലുവർഷത്തെ നിൻപായുടെ ചരിത്രം: ആരംഭം, വളർച്ച, എഡ്യൂക്കേഷണൽ സെമിനാർ, അമേരിക്കയിലും, ഇന്ത്യയിലും സ്‌കോളർഷിപ്പും കൊടുക്കുന്നതും ചാരിറ്റി സഹായം നൽകുന്നതും, ഹെൽത്ത്ഫെയർ, വോളന്റീയർ വർക്ക്, ചാരിറ്റി ഡോനേഷൻ തുടങ്ങിയ പരിപാടികളെ കുറിച്ചും പവർപോയിന്റിലൂടെ പങ്കുവച്ചു. തുടക്കത്തിലേ നിന്പ ക്കുവേണ്ടി പ്രവർത്തിച്ച ഓരോരുത്തരേയും ഡോ. ആനി പോൾ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുകയും അവർക്കു നന്ദി പറയുകയും ചെയ്തു. അതോടൊപ്പം നിന്പയുടെ വളർച്ചക്കുവേണ്ടി സഹായിച്ച വർക്കും സ്പോൺസർ ചെയ്ത വർക്കും നന്ദി പറഞ്ഞു.

ഡോ. വർഷ സിങ് മുഖ്യ അതിഥിയായ ഡോ.മേരി എല്ലൻ ലെവിനെ പരിചയപ്പെടുത്തി.ഡോ.മേരി എല്ലൻ ലെവിൻ DNP,RN, APC,FAANP,FAANa,ന്യൂജേഴ്സി നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് , പ്രൊഫഷണൽ അസ്സോസിയേഷണറെ മെംബെർഷിപ് എടുക്കുന്നതിന്റെ പ്രയോജനങ്ങെളെ പറ്റി സംസാരിച്ചു. ഡോ. സൂസമ്മ എബ്രഹാം ഗസ്റ്റ് സ്പീക്കർ ഡോ.സലീനഷായെ പരിചയപ്പെടുത്തി. ഡോ.സലീന ഷാ, PHD, MSN (Registrar Kerala Nurses and Midwives Council, Kerala) എൻ .പി മാരുടെ പ്രാധാന്യത്തെപ്പറ്റിയും ഇന്ത്യയിൽ സേവനം ആരംഭിച്ചിട്ടില്ല എന്നും, നഴ്സസ് പ്രൊഫഷന്റെയും, നഴ്സ ഴ്സസ് അസ്സോസിയേഷിന്റെയും പുരോഗമനത്തെപ്പറ്റിയും സംസാരിച്ചു.

പുതിയ പ്രസിഡന്റ് ഡോ. അനു വർഗീസ് DNP,MSN,FNP, ആദ്യം മുതലേ നിന്പക്കുവേണ്ടി പ്രവർത്തിച്ച ഇവർ ഈ അസ്സോസിയേഷൻ മുന്നോട്ടു നയിക്കാനുള്ള പാടവം തെളിയിച്ചുട്ടുണ്ട്. ജെനറൽബോഡിയുടെ തീരുമാനമനുസരിച്ചു ഡോ. ആനി പോളിനെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികൾക്ക്, ഡോ. ആനി പോൾ ഇൻസ്റ്റലേഷൻ ഓത്ത് ചൊല്ലി കൊടുത്തു. പുതിയ പ്രസിഡന്റ് ഡോക്ടർ അനു വര്ഗീസ് ഫൗണ്ടിങ് പ്രസിഡന്റിനും ഒപ്പം പ്രവർത്തിച്ച എല്ലാവര്ക്കും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് രണ്ട് വർഷത്തെ പരിപാടികളുടെ രൂപരേഖയെപ്പറ്റി സംസാരിച്ചു.. എൻപി മാരുടെ പ്രൊഫഷണൽ വളർച്ചക്കു കൂടുതൽ പ്രാധാന്യം കൊടുക്കുമെന്നും തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, പ്രസന്ന ബാബു , വൈസ് പ്രസിഡണ്ട്, ഡോ.ബിനു കരുൺ, സെക്രട്ടറി ഡോ.സിജി മാത്യു, ട്രഷറാർ, കാർ മൈക്കിൾ ജോൺ,ജോയിന്റ് സെക്രട്ടറി, ലീന ആലപ്പാട്ട്, ജോയിന്റ് ട്രഷറാർ, ഡോ. സൂസമ്മ അബ്രാഹം എന്നിവർ പുതിയ എക്സിക്യൂട്ടീവ് ബോർഡ് മെമ്പർമാരാണ്. കമ്മിറ്റി ചെയേർസ്, കോ ചെയേർസ് എല്ലാവരും കൂടി 45 പേരുള്ള ഒരു വലിയ ടീം ആണ് പ്രവത്തന സന്നദ്ധരാ യിട്ടുള്ളത്.

ഡോ. അന്ന ജോർജ് ,ഐനാനി പ്രസിഡന്റ്, ജോർജി വര്ഗീസ്, ഫൊക്കാന പ്രസിഡന്റ്,അനിയൻ ജോർജ് ഫോമാ പ്രസിഡന്റ്, തങ്കമണി അരവിന്ദാക്ഷൻ,വേൾഡ് മലയാളീ കൗൺസിൽ പ്രസിഡന്റ്,മാത്യു വര്ഗീസ് ഇച്ഛാ ക്ലബ് പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ .പി മാരുടെ സേവനങ്ങളെ പ്രശംസിച്ചു സംസാരിക്കുകയും, ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഒപ്പം എല്ലാ സഹായസഹകരങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

റോഷിൻ മാമൻ, മാത്യു കരുൺ, രിശോൻ കണ്ടംകുളത്തിൽ,റീന സാബു, രമ ഷാജി എന്നിവരുടെ ഗാനാലാപനവും, കാവ്യ മേനോന്റെ നൃത്തവും പരിപാടിയെ കൂടുതൽ വർണ്ണാഭമാക്കി.സെക്രട്ടറി, ഡോ. സിജി മാത്യു നന്ദി രേഖപ്പെടുത്തി. ഷൈല റോഷിൻ,ലീന ആലപ്പാട്ട് എന്നിവർ എംസിമാരായിരുന്നു. പ്രസന്ന ബാബു പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.