ന്യൂഡൽഹി: നോയിഡയിലെ ഫോർട്ടീസ് ഹോസ്പിറ്റലിൽ അന്തർദേശീയ നഴ്‌സസ് ഡേ ദിനാഘോഷം നടത്തി. മെയ്‌ 12നു നടന്ന ആഘോഷ പരിപാടികൾക്ക് ഫോർട്ടീസ് ഹോസ്പിറ്റൽ സോണൽ ഡയറക്ടർ ഗെഗൻ ശേഖൾ, നഴ്‌സിങ് ചീഫ് മിനിമോൾ ജോൺ എന്നിവർ നേതൃത്വം നൽകി.

പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ A Force For Change: Improving Health Systems Resilience എന്ന വിഷയത്തിൽ മുഖ്യാതിഥി ക്ലാസെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നഴ്‌സുമാർക്ക് അവാർഡുകളും സമ്മാനിച്ചു.