- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാരുടെ ശമ്പളം കൂട്ടണമെന്ന് പറഞ്ഞ് രോഗികളെ പിഴിഞ്ഞ് കൂടുതൽ ഫീസ് ഈടാക്കി തുടങ്ങി; പുതിയ മാസം പിറന്നിട്ടും നൽകിയത് പഴയ ശമ്പളം തന്നെ; വീണ്ടും സമരത്തിന് നോട്ടീസ് നൽകി നഴ്‌സുമാരുടെ സംഘടന
കണ്ണൂർ: ചരിത്ര സമരമായിരുന്നു കേരളത്തിലെ നഴ്‌സുമാർ കഴിഞ്ഞ ഒരു മാസമായി നടത്തിയത്. സമരം കേരള മന്ത്രി സഭയെ പോലും പിടിച്ചു കുലുക്കിയപ്പോൾ ഒടുവിൽ ശമ്പള വർദ്ധനവ് എന്ന നഴ്‌സുമാരുടെ ആവശ്യത്തിന് മുന്നിൽ മാനേജ്‌മെന്റ് ്മുട്ടുമടക്കി. മിനിമം വേതനം 20,000 രൂപയാക്കി നിജപ്പെടുത്താമെന്നും ആശുപത്രിമാനേജ്‌മെന്റുകൾ ഉറപ്പു നൽകി. എന്നാൽ സമരം അവസാനിച്ചെങ്കിലും ഇപ്പോഴും കേരളത്തിലെ നഴ്‌സുമാർക്ക് ഇപ്പോഴും ലഭിക്കുന്നത് പഴയ വേതനം തന്നെ. അതേസമയം ആശുപത്രി മാനേജ്‌മെന്റുകൾ ആകട്ടെ നഴ്‌സുമാരുടെ ശമ്പള വർദ്ധനവും പറഞ്ഞ് രോഗികളെ പിഴിഞ്ഞും തുടങ്ങിയിട്ടുണ്ട്. നഴ്‌സുമാർക്ക് കൂടുതൽ ശമ്പളം നൽകണമെന്ന പേരിൽ വൻ തുകയാണ് രോഗികളിൽ നിന്നും പല ആശുപത്രികളും ഈടാക്കുന്നത്. നഴ്‌സുമാരുടെ ശമ്പളവർധനവ് എന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രികളിൽ ചികിത്സാനിരക്കുകൾ ഇരട്ടിയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. നഴ്‌സിങ് കെയർ അടക്കമുള്ള എല്ലാ സേവനങ്ങളുടെയും നിരക്കും കൂട്ടിയിട്ടുണ്ട്. എന്നാൽ നഴ്‌സുമാരുടെ വേതനത്തിന്റെ പേരിൽ രോഗികളെ പിഴിഞ്ഞിട്ടും നഴ്സുമാ
കണ്ണൂർ: ചരിത്ര സമരമായിരുന്നു കേരളത്തിലെ നഴ്‌സുമാർ കഴിഞ്ഞ ഒരു മാസമായി നടത്തിയത്. സമരം കേരള മന്ത്രി സഭയെ പോലും പിടിച്ചു കുലുക്കിയപ്പോൾ ഒടുവിൽ ശമ്പള വർദ്ധനവ് എന്ന നഴ്‌സുമാരുടെ ആവശ്യത്തിന് മുന്നിൽ മാനേജ്‌മെന്റ് ്മുട്ടുമടക്കി. മിനിമം വേതനം 20,000 രൂപയാക്കി നിജപ്പെടുത്താമെന്നും ആശുപത്രിമാനേജ്‌മെന്റുകൾ ഉറപ്പു നൽകി. എന്നാൽ സമരം അവസാനിച്ചെങ്കിലും ഇപ്പോഴും കേരളത്തിലെ നഴ്‌സുമാർക്ക് ഇപ്പോഴും ലഭിക്കുന്നത് പഴയ വേതനം തന്നെ.
അതേസമയം ആശുപത്രി മാനേജ്‌മെന്റുകൾ ആകട്ടെ നഴ്‌സുമാരുടെ ശമ്പള വർദ്ധനവും പറഞ്ഞ് രോഗികളെ പിഴിഞ്ഞും തുടങ്ങിയിട്ടുണ്ട്. നഴ്‌സുമാർക്ക് കൂടുതൽ ശമ്പളം നൽകണമെന്ന പേരിൽ വൻ തുകയാണ് രോഗികളിൽ നിന്നും പല ആശുപത്രികളും ഈടാക്കുന്നത്. നഴ്‌സുമാരുടെ ശമ്പളവർധനവ് എന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രികളിൽ ചികിത്സാനിരക്കുകൾ ഇരട്ടിയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. നഴ്‌സിങ് കെയർ അടക്കമുള്ള എല്ലാ സേവനങ്ങളുടെയും നിരക്കും കൂട്ടിയിട്ടുണ്ട്.
എന്നാൽ നഴ്‌സുമാരുടെ വേതനത്തിന്റെ പേരിൽ രോഗികളെ പിഴിഞ്ഞിട്ടും നഴ്‌സുമാർക്കു വേതനം നൽകുന്നില്ലെന്നു ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ലിബിൻ തോമസ് ആരോപിച്ചു. ഇതോടെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും സമരത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ. മുഖ്യമന്ത്രി നിയോഗിച്ച സമിതി റിപ്പോർട്ട് തയാറാക്കി നടപ്പാക്കുന്നതു വരെ ഇടക്കാലാശ്വാസം അനുവദിച്ചു വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (ഐഎൻഎ) ആശുപത്രി മാനേജ്‌മെന്റുകൾക്കു നോട്ടിസ് നൽകി.
ഇതേത്തുടർന്നു ജില്ലാ ലേബർ ഓഫിസർ ഏഴിനു നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളുമായും ആശുപത്രി മാനേജ്‌മെന്റുകളുമായും ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയ ജൂലൈ 20 മുതൽ ശമ്പളവർധന പ്രാബല്യത്തിൽ വരുമെന്നാണു നഴ്‌സുമാരെ അറിയിച്ചിരുന്നത്.
എന്നാൽ സമരത്തിനു മുൻപു ലഭിച്ച വേതനം തന്നെയാണു കഴിഞ്ഞ ദിവസങ്ങളിലായി നഴ്‌സുമാരുടെ അക്കൗണ്ട് വഴി വിതരണം ചെയ്തിരിക്കുന്നത്. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 20000 രൂപ നൽകണമെന്നു തീരുമാനിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.
50നു മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പള സ്‌കെയിലിനെ കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി റിപ്പോർട്ട് തയാറാക്കി നടപ്പാക്കുമ്പോഴേക്കു മാസങ്ങൾ കഴിയുമെന്നും അതുവരെ ഇടക്കാലാശ്വാസമായി 20000 രൂപ അനുവദിക്കണമെന്നുമാണു നഴ്‌സുമാരുടെ ആവശ്യം. ഇക്കാര്യം മാനേജ്‌മെന്റുകൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സമരവുമായി തെരുവിലേക്ക് ഇറങ്ങാനാണ് ഐഎൻഎയുടെ തീരുമാനം.