- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
511 നഴ്സിങ് കോളേജുകളിലായി 17,600 വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്നു; എന്നിട്ടും രജിസ്റ്റർ ചെയ്യുന്നത് 9766 പേർ മാത്രം; 2011ൽ 30,000 നഴ്സുമാർ വിദേശത്തേയ്ക്ക് പോയപ്പോൾ 2016ൽ 20,000 ആയി കുറഞ്ഞു; കാനഡയിലേക്ക് പോകുന്ന നഴ്സുമാരുടെ എണ്ണത്തിൽ മാത്രം നേരിയ വർദ്ധന: കേരളത്തിലെ നഴ്സുമാരുടെ കണക്കെടുക്കുമ്പോൾ
കൊച്ചി: കേരളത്തിലെ യുവജനങ്ങൾക്ക് നഴ്സിങിനോടുള്ള പ്രിയം കുറയുന്നുവോ? ഒരു കാലത്ത് കേരളത്തിലെ മിക്ക വീടുകളിലേയും പെൺകുട്ടികൾ നഴ്സിങ് പഠനം തിരഞ്ഞെടുക്കുമായിരുന്നു. പഠന ശേഷം ഗൾഫിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്നവരും നിരവധിയായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ വിദ്യാർത്ഥികൾക്ക് നഴ്സിങിനോടുള്ള പ്രിയം കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന നഴ്സുമാരുടെ എണ്ണത്തിലും വൻ കുറവ് ഉണ്ടായിട്ടുണ്ട്. വർദ്ധിച്ചു വരുന്ന നഴ്സിങ് വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് 2005 മുതൽ 2016 വരെ നിരവധി നഴ്സിങ് കോളേജുകളാണ് കേരളത്തിൽ കെട്ടിപ്പൊക്കിയത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ റിപ്പോർട്ട് പ്രകാരം 2005ൽ നഴ്സിങ് പഠനത്തിന് 124 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. 2012ൽ അത് 483 ആയി. 2016ൽ 511 സ്ഥാപനങ്ങളായി. ജനറൽ നഴ്സിങ്, മിഡ് വൈഫറി കോഴ്സിന് ആവശ്യക്കാർ കുറയുകയും ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പ്രിയം കൂടുകയും ചെയ്തു. പഠനശേഷം കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നവരും വിദേശത്തേക്ക
കൊച്ചി: കേരളത്തിലെ യുവജനങ്ങൾക്ക് നഴ്സിങിനോടുള്ള പ്രിയം കുറയുന്നുവോ? ഒരു കാലത്ത് കേരളത്തിലെ മിക്ക വീടുകളിലേയും പെൺകുട്ടികൾ നഴ്സിങ് പഠനം തിരഞ്ഞെടുക്കുമായിരുന്നു. പഠന ശേഷം ഗൾഫിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്നവരും നിരവധിയായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ വിദ്യാർത്ഥികൾക്ക് നഴ്സിങിനോടുള്ള പ്രിയം കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന നഴ്സുമാരുടെ എണ്ണത്തിലും വൻ കുറവ് ഉണ്ടായിട്ടുണ്ട്.
വർദ്ധിച്ചു വരുന്ന നഴ്സിങ് വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് 2005 മുതൽ 2016 വരെ നിരവധി നഴ്സിങ് കോളേജുകളാണ് കേരളത്തിൽ കെട്ടിപ്പൊക്കിയത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ റിപ്പോർട്ട് പ്രകാരം 2005ൽ നഴ്സിങ് പഠനത്തിന് 124 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. 2012ൽ അത് 483 ആയി. 2016ൽ 511 സ്ഥാപനങ്ങളായി. ജനറൽ നഴ്സിങ്, മിഡ് വൈഫറി കോഴ്സിന് ആവശ്യക്കാർ കുറയുകയും ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പ്രിയം കൂടുകയും ചെയ്തു.
പഠനശേഷം കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നവരും വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരും കുറയുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിൽനിന്നുള്ള നഴ്സ്, ആയ എന്നിവരുടെ കുടിയേറ്റത്തെക്കുറിച്ച് കഴിഞ്ഞവർഷം അവസാനം പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരം.
2016ൽ എല്ലാത്തരം നഴ്സിങ് സ്ഥാപനങ്ങളിലുമായി 17,600 സീറ്റുകളുണ്ടായിരുന്നു. 10 ശതമാനം പൊതുമേഖല സ്ഥാപനങ്ങളിലായിരുന്നു. എന്നാൽ, കോഴ്സ് കഴിഞ്ഞ് കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 9,766 മാത്രമാണ്. സീറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 7,834 പേരുടെ കുറവാണുള്ളത്. ബാക്കിയുള്ലവർ എവിടെ പോയി എന്നതാണ് ചോദ്യം. പഠനം ഇടക്കുനിർത്തുക, സീറ്റുകളിൽ വിദ്യാർത്ഥികൾ തികയാതെ സ്ഥാപനങ്ങൾ അധ്യയനം നടത്തുക, കേരളത്തിൽ പഠിച്ചശേഷം ഇവിടെ രജിസ്റ്റർ ചെയ്യാതിരിക്കുക എന്നിങ്ങനെയാണ് കാരണമായി പറയപ്പെടുന്നത്.
വിദേശത്തേക്കു പോകുന്ന നഴ്സുമാരുടെ എണ്ണവും കുറഞ്ഞു. 2011ൽ 30,038, 2013ൽ 26,138, 2016ൽ 20,622 എന്നിങ്ങനെയാണ് കണക്ക്. 2011ലെ 32.8 ശതമാനത്തിൽനിന്ന് 2016ൽ 23.2 ശതമാനമായാണ് കുറഞ്ഞത്. ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ നഴ്സുമാരുള്ളത്, 57 ശതമാനം. ഇതിൽ സൗദി അറേബ്യയിലാണ് കൂടുതൽ. എന്നാൽ, സൗദിയിലേക്കു പോകുന്നവർ 2011ൽ 32 ശതമാനമായിരുന്നെങ്കിൽ 2016ൽ 22 ശതമാനമായി. യു.എസ്.എ, യു.കെ, ആസ്ട്രേലിയ, അയർലൻഡ് എന്നിവിടങ്ങളിലെ സ്ഥിതിയും ഭിന്നമല്ല. അതേസമയം കാനഡയിലേക്ക് പോകുന്നവർ 3.3 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി വർധിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റൈ പ്രതിഫലനം, സ്വദേശിവത്കരണം, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽനിന്ന് നഴ്സുമാരെ അകറ്റുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2011ൽ 6,564, 2013ൽ 7,662, 2016ൽ 3,862 എന്നിങ്ങനെയാണ് കണക്കുകൾ. 57.2 ശതമാനവുമായി ഡൽഹിയാണ് മുന്നിൽ. ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നഴ്സിങിനോടുള്ള കേരളാ യുവത്വത്തിന്റെ പ്രിയം കുറഞ്ഞു എന്നത് തന്നെയാണ്.