- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുവന്നാലും നഴ്സുമാർക്ക് ശമ്പളം കൂട്ടി നൽകില്ല; സർക്കാർ ഉത്തരവിറക്കുമെന്ന് പറഞ്ഞതോടെ കോടതിയിൽ പോകുമെന്ന് ആശുപത്രി മാനേജ്മെന്റുകൾ; എന്തുവിലകൊടുത്തും തീരുമാനം നടപ്പാക്കാൻ ഉറച്ച് മുഖ്യമന്ത്രി പിണറായിയും; സമരത്തിന് എതിരെ കെസ്മ പ്രയോഗിക്കാൻ ആവശ്യപ്പെട്ട ഹർജി സമവായത്തിന് വിട്ട് കോടതി; കെവി എം ആശുപത്രി വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷനും; കേരളത്തിലെ ആരോഗ്യരംഗം നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധി
കൊച്ചി: സ്വകാര്യ ആശുപത്രി നഴ്‌സുമാർക്ക് മിനിമം വേതനം നിജപ്പെടുത്തിക്കൊണ്ട് പിണറായി സർക്കാർ കൈക്കൊണ്ട തീരുമാനം കൈക്കൊണ്ടത് കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ്. മാസങ്ങൾ നീണ്ട നഴ്‌സുമാരുടെ പ്രക്ഷോഭം അവസാനിക്കാൻ ഇത്കാരണമായി. എന്നാൽ വർഷമൊന്നുകഴിഞ്ഞിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിലാണ് നഴ്‌സുമാർ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന നിലവന്നതും അത് ഒഴിവാക്കാൻ ഈമാസം അവസാനത്തോടെ സർക്കാർ പ്രഖ്യാപനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി തന്നെ യുഎൻഎ ഉൾപ്പെടെയുള്ള സംഘടനകൾക്ക് ഉറപ്പു നൽകുന്നതും. എന്നാൽ ഒരു വർഷമായിട്ടും സർക്കാർ നിർദ്ദേശം നടപ്പാക്കാൻ തയ്യാറാകാത്ത മാനേജ്‌മെന്റുകൾ ഇപ്പോഴും വെല്ലുവിളിയുമായി നിൽക്കുന്നതോടെ പ്ര്ശനം വീണ്ടും രൂക്ഷമാകുകയാണ്. അതിനിടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട തർക്കം ഹൈക്കോടതി മീഡിയേഷൻ സെന്ററിന്റെ പരിഗണനയിലുമുണ്ട്. ബന്ധപ്പെട്ട ഹർജി കോടതി മധ്യസ്ഥതയ്ക്കു വിട്ടതോടെ ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമം തുടങ്ങി. ഇരുകൂട്ടരുമായുള്ള മധ്യസ്ഥതയുടെ ഫലം ഉൾപ്പെടുത്തി റ
കൊച്ചി: സ്വകാര്യ ആശുപത്രി നഴ്‌സുമാർക്ക് മിനിമം വേതനം നിജപ്പെടുത്തിക്കൊണ്ട് പിണറായി സർക്കാർ കൈക്കൊണ്ട തീരുമാനം കൈക്കൊണ്ടത് കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ്. മാസങ്ങൾ നീണ്ട നഴ്‌സുമാരുടെ പ്രക്ഷോഭം അവസാനിക്കാൻ ഇത്കാരണമായി. എന്നാൽ വർഷമൊന്നുകഴിഞ്ഞിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിലാണ് നഴ്‌സുമാർ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന നിലവന്നതും അത് ഒഴിവാക്കാൻ ഈമാസം അവസാനത്തോടെ സർക്കാർ പ്രഖ്യാപനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി തന്നെ യുഎൻഎ ഉൾപ്പെടെയുള്ള സംഘടനകൾക്ക് ഉറപ്പു നൽകുന്നതും.
എന്നാൽ ഒരു വർഷമായിട്ടും സർക്കാർ നിർദ്ദേശം നടപ്പാക്കാൻ തയ്യാറാകാത്ത മാനേജ്‌മെന്റുകൾ ഇപ്പോഴും വെല്ലുവിളിയുമായി നിൽക്കുന്നതോടെ പ്ര്ശനം വീണ്ടും രൂക്ഷമാകുകയാണ്. അതിനിടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട തർക്കം ഹൈക്കോടതി മീഡിയേഷൻ സെന്ററിന്റെ പരിഗണനയിലുമുണ്ട്. ബന്ധപ്പെട്ട ഹർജി കോടതി മധ്യസ്ഥതയ്ക്കു വിട്ടതോടെ ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമം തുടങ്ങി. ഇരുകൂട്ടരുമായുള്ള മധ്യസ്ഥതയുടെ ഫലം ഉൾപ്പെടുത്തി റിപ്പോർട്ട് വരുന്ന മുറയ്ക്ക് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഹെൽത്‌കെയർ പ്രൊവൈഡേഴ്‌സ് സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിക്കുന്നത്. അഞ്ചു മുതൽ സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ കേരള അവശ്യസേവന നിയമം (കെസ്മ) പ്രയോഗിക്കാൻ സർക്കാരിനോടു നിർദ്ദേശിക്കണമെന്നായിരുന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും മറ്റുമെതിരെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ കെവി എം ആശുപത്രി വിഷയം ആർബിട്രേഷനു വിടുന്നതിൽ ഇരു വിഭാഗത്തിന്റെയും അഭിപ്രായം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആരാഞ്ഞിട്ടുമുണ്ട്. അടുത്ത സിറ്റിങ് നടക്കുന്ന 19ന് അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശം. സംയുക്ത നഴ്‌സസ് അസോസിയേഷനും ആശുപത്രി ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജീവനക്കാർ നൽകിയ പരാതിയിലാണ് ഇരുകൂട്ടരും കഴിഞ്ഞദിവസത്തെ സിറ്റിങ്ങിൽ ഹാജരായത്.
അതേസമയം, സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു കാരണവശാലും ശമ്പളവർധന നടപ്പാക്കില്ലെന്ന് ഉറച്ചുനിൽക്കുകയാണ് ആശുപത്രി മാനേജ്‌മെന്റുകൾ. എന്നാൽ ശക്തമായ നടപടിയിലേക്ക് സർക്കാർ ഇക്കുറി നീങ്ങുമെന്നാണ് സൂചന. മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുകയും സർക്കാർ തീരുമാനം ഈ മാസം അവസാനത്തോടെ നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപിച്ച സമരം ഉപേക്ഷിക്കാൻ യുഎൻഎ ഉൾപ്പെടെ സമരം പ്രഖ്യാപിച്ച സംഘടനകൾ തയ്യാറായത്. സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നൽകില്ലെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കിക്കഴിഞ്ഞു. സർക്കാർ നിലപാടിനെതിരെ കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.
ചേർത്തല കെ.വി എം ആശുപത്രിയിയെ പിരിച്ചുവിട്ട നേഴ്സുമാരെ തിരിച്ചെടുക്കുക. സംസ്ഥാന സർക്കാർ നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നൽകുക, സമരം നടത്തിയതിന മാനേജ്മെന്റുകൾ നടത്തുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നേഴ്സുമാർ സമരം പ്രഖ്യാപിച്ചിരുന്നത്. മിനിമം വേതനം അംഗീകരിക്കില്ലെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കിയതോടെ ആരോഗ്യ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ തീരുമാനം എടുത്തത്. മുഖ്യമന്ത്രിയിൽ വിശ്വസിച്ച് യുഎൻഎ സ്വന്തം നിലപാടുമായി മുന്നോട്ടു പോയി. മുഖ്യമന്ത്രി വാക്കു നൽകി വർഷം ഒന്ന് കഴിഞ്ഞിട്ടും സംസ്ഥാനത്തെ മികച്ച സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാരുടെ അവസ്ഥ മാറിയില്ല. ചില ആശുപത്രികൾ ശമ്പളം വർദ്ധിപ്പിച്ചു നല്കിയപ്പോൾ മറ്റു ചില പ്രമുഖ ആശുപത്രികൾ കടുംപിടുത്തം തുടർന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് നഴ്സുമാരുടെ ശമ്പള കാര്യത്തോടെ മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം മുഖം തിരിച്ചു നടന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് സൈബർ ലോകത്തുണ്ടായത്.
എല്ലാം ശരിയാക്കാം എന്നു പറഞ്ഞ എൽഡിഎഫ് സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇതാണോ എന്നതാണ് ഉയർന്ന വിമർശനം. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയൻ നഴ്‌സുമാരെ അനുകൂലിക്കുന്ന നിലപാടുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നഴ്സുമാർ വീണ്ടും സമരത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതും വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പും ത്രിപുര തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിലെ ഞെട്ടലും ചേർന്നപ്പോഴാണ് നഴ്സുമാരുടെ വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ഇടപെട്ടത്. ഇതോടെയാണ് സമരം പിൻവലിക്കപ്പെടുന്നതും.
അതിനാൽ ഇത്തവണ ശമ്പള ഉത്തരവ് ഇറക്കി സ്വകാര്യ മേഖലയിൽ അത് നടപ്പാക്കാൻ ഉറച്ച തീരുമാനത്തിലാണ് ഇടതുമുന്നണിയും സർക്കാരും. മാർച്ച് 31ന് മുമ്പായി ശമ്പള വർദ്ധനവിൽ സർക്കാർ ഉത്തരവിറക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. സർക്കാർ ഉത്തരവിറക്കിയാൽ അതിനെ നിയമപരമായി മാനേജ്മെന്റ് ചോദ്യം ചെയ്താൽ സർക്കാർ തന്നെ അതിനെ പ്രതിരോധിക്കും. മുഖ്യമന്ത്രി മുൻകൈയെടുത്ത് നൽകിയ ഉറപ്പു പാലിക്കാൻ രംഗത്തെത്തുമെന്നാണ് നഴ്സുമാർക്ക് ലഭിച്ച ഉറപ്പ്.