- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കളാഴ്ച തുടങ്ങാനിരുന്ന അനിശ്ചിത കാല സമരം ഹൈക്കോടതി തടഞ്ഞതോടെ ആറാം തിയതി മുതൽ ലീവെടുത്ത് പ്രതിഷേധിക്കാനൊരുങ്ങി നഴ്സുമാർ; സംസ്ഥാനത്തെ 62,000 നഴ്സുമാർ ചൊവ്വാഴ്ച മുതൽ ജോലി നിർത്തിവെച്ച് പ്രതിഷേധിക്കും; 20000 രൂപ ശമ്പളം നൽകുന്ന ആശുപത്രികളുമായി സഹകരിക്കും: സർക്കാരിന്റേത് മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടെന്നും യുഎൻഎ
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്താനിരുന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞതോടെ ആറാം തിയതി മുതൽ നഴ്‌സുമാർ ലീവെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുന്നു. സംസ്ഥാന വ്യാപകമായി 62,000 നഴ്‌സുമാരാണ് ജോലിയിൽ നിന്നും ലീവെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്. ഹെക്കോടതിയുടെ ഉത്തരവിനെ തുടർന്ന് അഞ്ചാം തിയതി മുതലുള്ള സമരം നഴ്‌സുമാർ പിൻവലിച്ചു. അതേസമയം 20,000 രൂപ ശമ്പളം നൽകുന്ന ആശുപത്രികളുമായി സഹകരിക്കുമെന്നും നഴ്‌സുമാർ അറിയിച്ചു. സംസ്ഥാന സർക്കാർ മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും നഴ്‌സുമാർ ആരോപിക്കുന്നു. ഹൈക്കോടതി നിലപാട് ദൗർഭാഗ്യകരമാണെന്നും നഴ്‌സിങ് സംഘടനയായ യുഎൻഎ വ്യക്തമാക്കി. വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് അഞ്ചാം തിയതി മുതലാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇന്നലെ ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്യുകയായിരുന്നു.സ്വകാര്യ ആശുപത്രി മാനേജ്മന്റെുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തര
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്താനിരുന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞതോടെ ആറാം തിയതി മുതൽ നഴ്‌സുമാർ ലീവെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുന്നു. സംസ്ഥാന വ്യാപകമായി 62,000 നഴ്‌സുമാരാണ് ജോലിയിൽ നിന്നും ലീവെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്.
ഹെക്കോടതിയുടെ ഉത്തരവിനെ തുടർന്ന് അഞ്ചാം തിയതി മുതലുള്ള സമരം നഴ്‌സുമാർ പിൻവലിച്ചു. അതേസമയം 20,000 രൂപ ശമ്പളം നൽകുന്ന ആശുപത്രികളുമായി സഹകരിക്കുമെന്നും നഴ്‌സുമാർ അറിയിച്ചു. സംസ്ഥാന സർക്കാർ മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും നഴ്‌സുമാർ ആരോപിക്കുന്നു. ഹൈക്കോടതി നിലപാട് ദൗർഭാഗ്യകരമാണെന്നും നഴ്‌സിങ് സംഘടനയായ യുഎൻഎ വ്യക്തമാക്കി.
വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് അഞ്ചാം തിയതി മുതലാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇന്നലെ ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്യുകയായിരുന്നു.സ്വകാര്യ ആശുപത്രി മാനേജ്മന്റെുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് സംബന്ധിച്ച് നഴ്സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി ഇന്നലെ നിർദ്ദേശം നൽകി. നഴ്സുമാർ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്മന്റെുകൾ ഹർജി നൽകിയത്. സമരം നടത്തിയാൽ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടും. അടിയന്തര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കുമെന്നും ഹരജിയിൽ പറയുന്നു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
അതേസമയം യുഎൻഎയുടെ സമരം വിലക്കാൻ തീരുമാനിച്ച നടപടിക്കെതിരെ നാളെ തന്നെ ഹൈക്കോടതിയിൽ കക്ഷി ചേരുമെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ പ്രതികരിച്ചു. അധികാരി വർഗ്ഗവും , മുതലാളിത്ത വർഗ്ഗവും ഒരുമിച്ച് നിൽക്കുമ്പോൾ അതിജീവനത്തിനായി ഉശിരൻ പോരാട്ടം തന്നെ നടത്തേണ്ടി വരും. ഹൈക്കോടതി വിധിയുടെ മുഴുവൻ വിശദാംശംങ്ങളും അറിഞ്ഞ ശേഷം മറ്റു പ്രതികരണങ്ങൾ നടത്താമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.
ഇതിനിടെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കു മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചിരുന്നു. നിലവിൽ തുച്ഛമായ ശമ്പളത്തിന് ആശുപത്രികളിൽ മണിക്കൂറുകൾ ജോലി നോക്കണം. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ ഇടപെടൽ. ആശുപത്രിയിൽ എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കു നിയമാനുസൃതമായ ഓവർടൈം അലവൻസും വീട്ടിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ താമസിക്കുന്നതിനു റെസ്റ്റ് റൂം സൗകര്യവും ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. യുഎൻഎയുടെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നാണ് ഇത്.
ചേർത്തല കെ.വി എം ആശുപത്രിയിലെ സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ ഏതാനും തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമാണ് സംഘടനയുടെ ആവശ്യം. 2013ലെ മിനിമം വേതനം പോലും നൽകാൻ തയ്യാർ ആകാത്ത കെ.വി എം മാനേജ്മന്റ് നഴ്‌സുമാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചിരുന്നു. 12 മുതൽ 16 മണിക്കൂർ വരെ ആയിരുന്നു ജോലി സമയം. ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ഒരു സർക്കാർ നിയമാനുസൃതമായ ഒരു ആനുകൂല്യങ്ങളും ഇത് വരെ മാനേജ്മന്റ് നടപ്പാക്കിയിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.