- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാരുടെ ശമ്പള വർദ്ധന വിജ്ഞാപനം ഉടൻ ഇറങ്ങിയേക്കും; ഉത്തരവ് നിയമസെക്രട്ടറി ഒപ്പിട്ട് ലേബർ സെക്രട്ടറിക്ക് ഇ-മെയിൽ ചെയ്തു; സ്ഥലത്തില്ലാത്ത ടോം ജോസ് ഡിജിറ്റൽ സിഗ്നേച്ചർ നൽകി വിജ്ഞാപനം ഇറക്കാൻ സാധ്യത; വിജ്ഞാപനത്തിന്റെ കോപ്പി ലഭിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ സമരം പിൻവലിക്കൂ എന്നു യുഎൻഎ; സമരത്തിൽ പങ്കെടുക്കാനുള്ള നഴ്‌സുമാർ യാത്ര തുടരണമെന്നും ജാസ്മിൻ ഷാ
തിരുവനന്തപുരം: നഴ്‌സുമാരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശമ്പള വർദ്ധന വിജ്ഞാപനം ഉടൻ ഇറങ്ങും. ഉത്തരവ് നിയമസെക്രട്ടറി ഒപ്പിട്ട് ലേബർ സെക്രട്ടറിക്ക ഇ-മെയിൽ ചെയ്തു. സഥലത്തില്ലാത്ത ടോം ജോസ് ഡിജിറ്റൽ സിഗ്നേച്ചർ നൽകി വിജ്ഞാപനം ഇറക്കാനാണ് സാധ്യത. വിജ്ഞാപനത്തിന്റെ കോപ്പി ലഭിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ സമരം പിൻവലിക്കൂ എന്നു യുഎൻഎ വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കാനുള്ള നഴ്‌സുമാർ യാത്ര തുടരണമെന്നും ജാസ്മിൻ ഷാ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ നിന്ന് മാലഖമാരുടെ ലോങ് മാർച്ച് നാളെ തുടങ്ങുമ്പോൾ സർക്കാർ വലിയ പ്രതിസന്ധിയിലാണ്. 12000 നഴ്‌സുമാരെ അണിനിരത്തിയുള്ള വമ്പൻ പ്രക്ഷോഭത്തെ സർക്കാരും ഭയക്കുന്നു. സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് വേതനം പുതുക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് നഴ്സുമാർക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സർക്കാർ യുഎൻഎ പ്രതിനിധികളെ അറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാൽ വാഗ്ദാനങ്ങളിൽ വീണ് സമരം പിൻവലിച്ച് ചതിയിൽപ
തിരുവനന്തപുരം: നഴ്‌സുമാരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശമ്പള വർദ്ധന വിജ്ഞാപനം ഉടൻ ഇറങ്ങും. ഉത്തരവ് നിയമസെക്രട്ടറി ഒപ്പിട്ട് ലേബർ സെക്രട്ടറിക്ക ഇ-മെയിൽ ചെയ്തു. സഥലത്തില്ലാത്ത ടോം ജോസ് ഡിജിറ്റൽ സിഗ്നേച്ചർ നൽകി വിജ്ഞാപനം ഇറക്കാനാണ് സാധ്യത. വിജ്ഞാപനത്തിന്റെ കോപ്പി ലഭിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ സമരം പിൻവലിക്കൂ എന്നു യുഎൻഎ വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കാനുള്ള നഴ്‌സുമാർ യാത്ര തുടരണമെന്നും ജാസ്മിൻ ഷാ ആവശ്യപ്പെട്ടു.
ആലപ്പുഴയിൽ നിന്ന് മാലഖമാരുടെ ലോങ് മാർച്ച് നാളെ തുടങ്ങുമ്പോൾ സർക്കാർ വലിയ പ്രതിസന്ധിയിലാണ്. 12000 നഴ്‌സുമാരെ അണിനിരത്തിയുള്ള വമ്പൻ പ്രക്ഷോഭത്തെ സർക്കാരും ഭയക്കുന്നു. സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് വേതനം പുതുക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് നഴ്സുമാർക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സർക്കാർ യുഎൻഎ പ്രതിനിധികളെ അറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാൽ വാഗ്ദാനങ്ങളിൽ വീണ് സമരം പിൻവലിച്ച് ചതിയിൽപ്പെടാൻ തങ്ങൾ തയ്യറാല്ലെന്നാണ് സംഘടനയുടെ പക്ഷം.
സുപ്രീം കോടതിയുടെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി രാജ്യത്ത് നഴ്സുമാർക്ക് നൽകേണ്ട വേതനത്തെ സംബന്ധിച്ച് ഒരു മാർഗ്ഗരേഖ ശിപാർശ ചെയ്തിരുന്നു. ഈ മാർഗ്ഗരേഖയിൽ സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയാണ്. സംസ്ഥാനത്തെ നഴ്സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ഇന്ന് ലഭിച്ചു വരുന്നത് 2013-ലെ സർക്കാർ വിജ്ഞാപനപ്രകാരമുള്ള വേതനമാണ്. 2013-ലെ വിജ്ഞാപന പ്രകാരം സ്റ്റാഫ് നഴ്സിന് അടിസ്ഥാന ശമ്പളം 8975 രൂപയാണ്. ഈ ചതിക്കെതിരെയാണ് യുഎൻഎ പ്രതിഷേധം ഉയർത്തുന്നത്. എന്നാൽ വാഗ്ദാനം പലത് നൽകിയെങ്കിലും വിജ്ഞാപനം മാത്രം ഇറങ്ങിയില്ല.
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ സ്റ്റാഫ് നഴ്സുമാർക്കുള്ള ആകെ വേതനം ഏറ്റവും കുറഞ്ഞത് 20000 രൂപയാക്കി ഉയർത്തി നിശ്ചയിക്കുന്നതാണെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ നിന്ന് ലോങ് മാർച്ച് പദ്ധതിയിട്ടത്. ഇതോടെ സർക്കാർ വെട്ടിലായി. നഴ്‌സുമാരുടെ ലോങ് മാർച്ചിന് വലിയ ജനപിന്തുണ ലഭിക്കുമെന്നാണ് പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര നീക്കം.
ഇപ്പോൾ മിനിമം വേതനം അഡൈ്വസറി കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിട്ടുള്ള ശിപാർശയിലും ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയായിരിക്കണമെനന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ വിജ്ഞാപനമാണ് പുറത്തിറക്കാൻ നീക്കം നടക്കുന്നുണ്ട്. മലബാർ മേഖലയിൽ നിന്ന് പോലും നേഴ്‌സുമാർ സമരത്തിൽ പങ്കെടുക്കാൻ യാത്ര തുടങ്ങാനിരിക്കെയാണ് സർക്കാരിന്റെ അതിവേഗം നീക്കം. നഴ്‌സുമാരുടെ സമ്മർദ്ദമാണ് ഇതിന് കാരണം. ഇപ്പോൾ മുഖ്യമന്ത്രി ചെന്നൈയിലാണ് ഉള്ളത്. നാളെയാണ് തിരുവനന്തപുരത്ത് എത്താനിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് തന്നെ തിരുവനന്തപുരത്ത് എത്തും. അതിന് ശേഷം വിജ്ഞാപനം ഇറങ്ങും.
ഇന്ന് രാത്രി അല്ലെങ്കിൽ നാളെ രാവിലെയോടെ വിജ്ഞാപനം പുറത്തിറക്കാനാണ് സർക്കാരിന്റെ ശ്രമം. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് അടിസ്ഥാന ശമ്പളത്തിൽ ഇരട്ടിയിലധികം വർധനവും ആകെ ശമ്പളത്തിൽ അമ്പത് ശതമാനത്തിലധികം വർധനവും ലഭിക്കുന്ന തരത്തിൽ വിജ്ഞാപനം പുറത്തിറക്കാനാണ് നീക്കം. പുതിയ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയായി നിശ്ചയിക്കുന്നതിനൊപ്പം ആശുപത്രിക്കിടക്കകളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി ശമ്പളവും 20000 രൂപയിലധികം വിവിധ തലങ്ങളിൽ ഉറപ്പായി ലഭിക്കും. ഇതാണ് സർക്കാരിനു മുന്നിൽ മിനിമം വേതന ഉപദേശക സമിതി സമർപ്പിച്ചിട്ടുള്ള ശിപാർശകൾ. ഇത് അംഗീകരിക്കുന്നതോടെ സമരം പിൻവലിക്കാൻ യുഎൻഎയും നിർബന്ധിതമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ ഉത്തരവ് ഇറങ്ങും വരെ സമരം തുടരാനാണ് തീരുമാനം. നാളെ മലബാറിലെ ആശുപത്രികൾ പൂർണ്ണമായും സ്തംഭിക്കുമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്.
മിനിമം വേതന വർധനവ് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനത്തിൽ 400-ഓളം ആക്ഷേപങ്ങളാണ് സർക്കാരിന് ആകെ ലഭിച്ചത്. ഈ ആക്ഷേപങ്ങൾ പരിഗണിക്കാനും പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാനും നിയമപരമായ ബാധ്യത മിനിമം വേതന ഉപദേശക സമിതിക്കുണ്ട്. അത്തരത്തിൽ പരിശോധന നടത്തിയ ശേഷമുള്ള ശിപാർശകളാണ് സമർപ്പിച്ചിട്ടുള്ളത്. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് സർക്കാരാണ് യുക്തമായ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്.ഇതിന് മുന്നോടിയായാണ് നിയമ വകുപ്പിന്റെ ഉപദേശം തേടിയത്. മാർച്ച് 31-നകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും ഈ വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടായിരുന്ന സാഹചര്യത്തിൽ ഈ സമയപരിധിക്കുള്ളിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ലെന്ന് ലേബർ വകുപ്പും സമ്മതിക്കുന്നുണ്ട്.
മിനിമം വേതന ഉപദേശക സമിതിയുടെ ശിപാർശ സർക്കാരിന് ലഭിക്കുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീക്കുകയും ചെയ്ത സാഹചര്യത്തിൽ അന്തിമ വിജ്ഞാപനം പറപ്പെടുവിക്കുന്നതിൽ പ്രശ്‌നമില്ല. ഇത് മനസ്സിലാക്കിയാണ് നഴ്‌സുമാരുടെ സമരം പൊളിക്കാൻ അതിവേഗ നടപടികളുമായി സർക്കാർ രംഗത്ത് വരുന്നത്.